ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ ഒന്നിച്ച് പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് പ്രതിരോധിക്കാം

നമ്മൾ പലപ്പോഴും നിസ്സാരം എന്നു കരുതി തള്ളിക്കളയുന്നു, "അതൊക്കെ അങ്ങ് ദൂരയല്ലേ, അതിന് നമുക്കെന്താണ് "നമ്മളിലെ ഒട്ടുമിക്കപേരും കരുതുന്നതും ഇങ്ങനെയാണ്.സാംക്രമിക രോഗങ്ങളെക്കുറിച്ചാണ് പറഞ്ഞുവന്നത്.ഒരോ വർഷം കഴിയുന്തോറും പുതിയ തരം രോഗങ്ങൾ ലോകത്തെ പിടിച്ച് കുലുക്കുകയാണ്.പണ്ടൊക്കെ വില്ലൻ വേഷം ധരിച്ചിരുന്നത് പ്ലേഗ്, വസൂരി പോലുള്ള രോഗങ്ങൾ ആയിരുന്നെങ്കിൽ ആധുനിക വില്ലൻമാർ നിപ്പയും കൊറോണയും പോലുള്ള രോഗങ്ങളാണ്. അപ്പോഴും നമ്മൾ പറയും അത് അവരുടെ പിഴവ്മൂലം പകർന്ന രോഗമല്ലെ ഇവരുടെ പിഴവ് മൂലം പകർന്ന രോഗമല്ലെ എന്നൊക്കെ.ഇതിൽ നമുക്ക് പങ്കില്ലേ? ലോകത്തിൽ മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ.കേരളത്തിലെ കാര്യം തന്നെ എടുക്കാം. മനുഷ്യരുടെ അറിവില്ലായ്മ ണ്ടല്ലേ ഇത് ഇത്രയും വ്യാപിച്ചത് നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന പല കാര്യങ്ങളും ഇതിന്റെ വളർച്ചയ്ക്ക് വളമായി മാറി. ഇത്രയൊക്കെയായിട്ടും എല്ലാപേരും ഇതിനെ ഇടപെടേണ്ട രീതിയിൽ ഇടപെടുന്നില്ല.ചിലരൊക്കെ ഇപ്പോഴും ഇതിനെ നിസ്സാരമായി കാണുന്നു. അരോഗ്യ വകുപ്പ് തരുന്ന നിർദേശങ്ങൾക്ക് കാതോർക്കുന്നില്ല. ഇതിൽ ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാൽ കൊച്ചു കുട്ടികളാണ് മുതിർന്നവർക്കുകൂടി മാതൃകയാക്കുന്നത്. അവർ മനസ്സിലാക്കി തരുന്നു ഒരേ മനസ്സോടെ നിന്നാൽ എന്തിനേയും മറികടക്കാമെന്ന്.ശാരീരിക അകലം പാലിച്ച് നമുക്ക് വലിയൊരു സാമൂഹിക അടുപ്പം തന്നെ സൃഷ്ടിക്കാവുന്നതാണ്. ഒന്നിച്ചൊരേ മനസ്സോടെ നിൽക്കാം നമുക്കിതിനയും അതിജീവിക്കാം

മുഹമ്മദ് ആദിൽ
9 C ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം