ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ എന്നാലും ആരായിരുന്നു അത്?

Schoolwiki സംരംഭത്തിൽ നിന്ന്
എന്നാലും ആരായിരുന്നു അത്?

പതിവുപോലെ ഇരട്ട സഹോദരങ്ങൾ ജോലി കഴിഞ്ഞ് പിരിയുകയായിരുന്നു. ദാമുവഴിനീളം ഓർമ്മപ്പെടുത്തുകയായിരുന്നു "നാളെ വൈകുന്നേരം വീട്ടിൽ വരണം മറക്കരുത്" സേതു എല്ലാം കേട്ട് തലയാട്ടുകമാത്രം.നാളെ ദാമുവിന്റെ പ്രമോഷനാണ്. വസൂരി വാക്സിൻ വീടുകൾ തോറും ഇറങ്ങി എടുത്താണ് രണ്ടുപേരും ജീവിച്ചിരുന്നത്. കുത്തിവയ്പ്പിനെ പേടിച്ച് ഒളിച്ചുനടക്കുന്നവരെ പിടിക്കുക നന്നേ പാടായിരുന്നു. അതിനിടയിൽ പെട്ടെന്നാണ് ദാമുവിന് പ്രമോഷൻ വന്നത്. അതിന്റെ ആഘോഷത്തിനായാണ് സേതുവിനെ ഷണിക്കുകയുണ്ടായത് ജുഗീന്ദറിലെ വാഹന അപകടങ്ങൾക്ക് പേരുകേട്ട റിംഗ് റോഡിൽ വച്ച് രണ്ടു ദിശകളിലേക്ക് ഇരുവരും പിരിഞ്ഞു. വീടെത്തിയ സേതുവിന് എന്തോ ഒരു വല്ലായ്മ.ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും എന്തോ ഒന്ന് ഉള്ളിൽ കിടന്നു പുകയുന്നുണ്ടായിരുന്നു. ഭാര്യ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലതും ചോദിക്കാനായി അവൾ വാക്കുകൾ സ്വരുക്കൂട്ടിയതായിരുന്നു, പിന്നെ വേണ്ടാന്ന് വച്ചു. ഭക്ഷണത്തിന് ശേഷം കിടക്കയിലേക്കുചെന്ന സേതുവിന് ഉറക്കം വരുന്നില്ലായിരുന്നു. എന്തോ ഉള്ളിൽ കിടന്ന് പുകയുന്നു, സംഭവം പ്രമോഷൻ തന്നെയായിരുന്നു. സ്വന്തം സഹോദരന്റെ പ്രമോഷനിൽ താൻ എന്തിത് വിഷമിക്കണം? അതിന് വേറെ ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു സർക്കാർ ജോലി ഉണ്ടെങ്കിലും സേതുവിന്റെ വീട്ടിൽ വലിയ ദാരിദ്രമാണ്, അതുകൊണ്ടുതന്നെ ജോലിയിൽ കൂടുതൽ ആത്മാർഥത കാണിച്ചിരുന്നതും അവൻ തന്നെ,എന്നിട്ടും ജോലിയിൽ അലസത കാണിച്ചിരുന്നവനും പണം ഉണ്ടായിരുന്നവനും പ്രമോഷൻ.സഹോദരൻ അല്ലേ എന്നു കരുതി സങ്കടങ്ങൾ അലിയിച്ചിറക്കി അവൻ ഉറങ്ങി.പിറ്റേന്ന് രണ്ടുപേരും പിരിയാൻ നേരത്തും ദാമുവിന്റെ ഒച്ചത്തിലുള്ള വാക്കുകൾ "മറക്കരുതേ നേരത്തേ വരണേ" എല്ലാം കേട്ട് യാന്ത്രികമെന്നപോൽ അവൻ തലയാട്ടി വീട്ടിലേക്ക് നടന്നു.വീട്ടിൽ എത്തിയയുടനെ കുളിച്ചൊരുങ്ങി തന്റെ ഭാര്യയെയും കുഞ്ഞിനെയും പോലും കാണാതെ ദൃതിയിൽ ഇറങ്ങി നേരമായല്ലോ" എന്ന് ഒറക്കെ പറഞ്ഞു കൊണ്ട് അയാൾ ഇറങ്ങി. താൻ പോകുകയാണെന്ന് ഭാര്യയ്ക്ക് സിഗ്നൽ കൊടുത്തതായിരുന്നു അത്.പറഞ്ഞ സമയത്ത് തന്നെ സേതു അവിടെയെത്തി ആദ്യം ഒക്കെ രണ്ടുപേരും കുശലം പറഞ്ഞിരുന്നെങ്കിലും പിന്നെ മദ്യത്തിന്റെ ലഹരിയിലായി.അപ്രതീക്ഷിതമായി ദാമുവിന്റെ ഫോണിൽ കോൾ വന്നു, ഡിപ്പാർട്ട്മെന്റിൽ നിന്നായിരുന്നു. വസൂരി വർദ്ധിച്ചു വരുന്ന സമയമായിരുന്നു അത്,പക്ഷേ മരിച്ചാലും കുത്തിവയ്ക്കില്ല എന്ന് ചിലർ വാശി പിടിച്ചിരുന്നു പകൽ അവർ ഒളിച്ചു നടക്കും രാത്രി വീടുകളിൽ തന്നെ കാണും. അതു കൊണ്ട് രാത്രി കുത്തിവയ്ക്കാനുള്ള ഓഡർ ആയിരുന്നു അത്. രണ്ടു പേരും പുറപ്പെട്ടു. ആദ്യം രാജീവന്റെ വീട്ടിലായിരുന്നു ചെന്നത്. ഒരു വർഷവും പിടികൊടുക്കാത്ത പിടികിട്ടാപ്പുള്ളിയെ അവർ അന്ന് പൊക്കി. അടുത്തത് മാധവി മുത്തശ്ശിയായിരുന്നു. കഴിഞ്ഞ കുത്തിവയ്പ്പ് സമയത്ത് മകന്റെ കൂടെ അവർ ഇംഗ്ലണ്ടിലായിരുന്നു.ഇപ്രാവശ്യം വിട്ടുപോകരുതല്ലോ.ഏകാന്ത വാസിയായ മുത്തശ്ശിക്ക് കാഴ്ചയ്ക്ക് ചെറിയ പ്രശ്നമുണ്ടായിരുന്നു. അവർ കുത്തിവയ്ച്ചതിനു ശേഷം തിരിച്ചിറങ്ങി. 5 വാക്സിനുകളായിരുന്നു അവരുടെ കൈയിൽ ഉണ്ടായിരുന്നത്. അവർ ബാക്കിയുള്ളത് എണ്ണി നോക്കി.4 എണ്ണം. അതെങ്ങനെ? ഒന്നൂടെ എണ്ണി. 4 തന്നെ! സംഭവിച്ച പിഴവ് ദാമുവിന് മനസ്സിലായി.ആദ്യം കുത്തിവയ്പ്പെടുത്ത സിറിഞ്ച് തന്നെയാണ് പിന്നെയും ഉപയോഗിച്ചത് മുത്തശ്ശി മരണമടയുമെന്ന് അവർ പേടിച്ചു. എന്നാലും ആരാണ് കുത്തിവച്ചത്, അവർ തമ്മിൽ തമ്മിൽ പഴിചാരി. പിന്നെ വേഗം സ്ഥലം കാലിയാക്കി. എന്തായാലും ഒരാൾ അതെല്ലാം കണ്ടിരുന്നു. കാഴ്ചയ്ക്ക് പ്രശ്നമുള്ള മുത്തശ്ശിയല്ല, വേറെ ആരോ.കുറച്ചു ദിവസത്തിനുള്ളിൽ തന്നെ മുത്തശ്ശി രോഗം ബാധിച്ച് ആശുപത്രിയിൽ എത്തി. ആരോ വസൂരിക്ക് കുത്തിവയ്ച്ചതിനു ശേഷമാണ് ഇതെന്ന് അവർ ഡോക്ടറോട് പറഞ്ഞു. ഒടുക്കം പോലീസ് കേസിലാണ് അവസാനിച്ചത്.അവർ പോലീസിന് മൊഴി നൽകിയതിനു ശേഷമായിരുന്നു മരിച്ചത്.പോലീസിന്റെ അന്വേഷണത്തിൽ ദാമുവും സേതുവും ആണ് കുത്തിവയ്ക്കാൻ പോയതെന്ന് മനസ്സിലാക്കി. പക്ഷേ അവർ കുറ്റം സമ്മദിച്ചില്ല.സംഭവം നാടാകെ പാട്ടായി. ആദ്യമായി വസൂരിക്ക് കുത്തിവയ്പ്പെടുത്ത് ഒരാൾ മരിച്ചിരിക്കുന്നു,എല്ലാപേർക്കും കൗതുകം. പിന്നെ മുത്തശ്ശിയുടെ മൊഴിയായി നാടാകെ ചർച്ചാവിഷയം. കുത്തിവയ്പ്പിന്റെ ദൃക്സാക്ഷി ശങ്കരനെ വെളിപ്പെടുത്തുന്നതായിരുന്നു ആ മൊഴി.നാട്ടിൽ പിന്നെ ശങ്കരനായിരുന്നു താരം. എല്ലാവരും അവന്റെ പിറകിൽ, അവനല്ലെ അറിയൂ കൊലയാളി ആരെന്ന്. കൂടുതൽ പേർ തന്നെ കുറിച്ചറിയട്ടെ എന്ന് കരുതി പോലീസിന് മൊഴികൊടുക്കാതെ ശങ്കരൻ മുങ്ങി നടന്നു. ഒരു ദിവസം പോലീസ് അവനെ പിടികൂടി. നാട്ടിലാകെ അത് ഉത്സവം പോലെയായി. കൊലയാളിയെ തിരിച്ചറിയാൻ അവർക്ക് തിടുക്കമായി.അങ്ങനെ ആ സമയമെത്തി എല്ലാപേരും ആകാംഷയോടെ കാത്തിരിക്കുന്നു, കൊലയാളി സേതുവോ, ദാമുവോ. ഒന്നുകൂടി പോലീസ് ചോദ്യം ആവർത്തിച്ചു "കൊലയാളി ആര് " ? ശങ്കരന്റെ മൗനം വീട്ടിനു മുമ്പിൽ തടിച്ചുകൂടിയവരുടെ ഷമ കെടുത്തി. പോലീസ് വീണ്ടും ചോദ്യം ആവർത്തിച്ചു. എന്നായാലും പറയേണ്ടതല്ലെ എന്ന് ശങ്കരൻ വിചാരിച്ചു.ശങ്കരൻ പറയാനായി നാക്കെടുക്കുന്നു, നാട്ടുകാർ അക്ഷമർ.ശങ്കരൻ പറഞ്ഞു എനിക്കറിയില്ല"ഒരു നിമിഷം എല്ലാപേരും നിശ്ചലരായിപോയി.ആ നിശബ്ദതയിൽ നിന്ന് പലതും വായിച്ചെടുക്കാമായിരുന്നു. "നിങ്ങൾ ആരെയാ ഭയപ്പെടുന്നേ" പോലീസ് പറഞ്ഞു. പക്ഷേ അവന്റെ ഉത്തരത്തിൽ മാറ്റമില്ല. എന്താലും അവന് ഒന്നും അറിയില്ലാന്ന് ബോധ്യമായി. പ്രതിയെ കണ്ടുപിടിക്കാൻ പോലീസിന് കഴിഞ്ഞില്ല. കേസ് കോടതിയിലേക്ക് പോയി. കോടതിയിൽ അവർ തമ്മിൽ തമ്മിൽ പഴിചാരി. തെളിവുകൾ ഇല്ലാത്തതിനാൽ കോടതി രണ്ടുപേരെയും വെറുതെവിട്ടു. എന്നാലും ആരായിരുന്നു അത്. ആരാണാ കൊലയാളി. എല്ലാം കണ്ടിരുന്ന ആ സാക്ഷി ചെറുതായൊന്നു മന്ദഹസിച്ചു

മഹാദേവൻ എ
9 C ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ