ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം നാം ഇന്ന് അഭിമുഖീകരിക്കുന്ന അതിഭീകരമായ പകർച്ച വ്യാധികളിലൊന്നാണ് കോവിഡ്. ഇതിനെ നാം നിർമാജനം ചെയ്തേ മതിയാകൂ. അതിനായി നമ്മുക്ക് ഒരുമിച്ച് പ്രയത്നിക്കാം. നമ്മുക്കുതന്നെ പല രോഗങ്ങളും ഇല്ലാതാക്കാ൯ പറ്റും. അതിനുവേണ്ട ഒന്നാമത്തെ കാര്യമാണ് ശുചിതം. നാം നമ്മുടെ കെെകൾ കൂടെ കൂടെ ഭക്ഷണത്തിനു മു൯പും പി൯പും നന്നായി കഴുകുക. അതുകൂടാതെ പുറത്തു പോയിവരുമ്പോഴും കെെകളും കാലുകളും നന്നായി കഴുകുക. സാനിറ്റെെസർ ഉപയോഗിച്ച് കെെ കഴുകുക. മാസ്ക്കുകളും ഉപയേഗിക്കുക. ഇതിലൂടെ ഒരുപരിധിവരെ നമുക്ക് രോഗാണുക്കളെ തടയാ൯ കഴുയും. മറ്റുള്ളവർ ഉപയോഗിക്കുന്ന ബ്ളേഡ്, ഷേവിങ്സെറ്റ്, ചീപ്പ്, ടവൽ എന്നിവ ഉപയോഗിക്കാതിരിക്കുക.ഉയർന്ന നിലവാരമുള്ള N95 മാസ്ക്കുകൾ ഉപയോഗിച്ചാൽ രോഗണുക്കളെ തടയാം. അതുപോലെ രണ്ടുനേരം കുളിക്കുക. അത് നമ്മുക്ക് ഉന്മേഷം തരിക മാത്രമല്ല പല രോഗങ്ങളും തടയാം. പല്ലും നഖവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പകർച്ച വ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദ ർശിക്കരുത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവ്വൽ ഉപയോഗിക്കണം. രാവിലെയും വെെകിട്ടും പല്ലു തേക്കുന്നത് നമ്മുടെ വ്യക്തി ശുചിത്വത്തിന് വളരെ നല്ലതാണ്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. ഏറ്റവും നല്ല അണുനാശിനിയാണ് സൂര്യപ്രകാശം. എപ്പോഴും കെെകളും കാലുകളും ശുചിയായി സൂക്ഷിക്കുക. പച്ചക്കറികൾ എപ്പോഴും ചൂടുവെള്ളത്തിൽ കഴുകിയെടുക്കുക. അത് കീടാണുക്കളെ നശിപ്പിക്കാ൯ സഹായിക്കും. കെെകളും കാലുകളും കഴുകികഴിഞ്ഞാൽ ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് തുടക്കണം. ഇല്ലെങ്കിൽ പുഴുകടി, ചൊറി എന്നിവ ഉണ്ടാകാ൯ സാധ്യത ഉണ്ട്. കൃത്രിമമായ ആഹാരം ഉപേക്ഷിക്കണം. വറുത്ത എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കരുത്. അത് കാൻസർ പോലുള്ള മാരക രോാഗങ്ങൾ ഉണ്ടാക്കും. അതുപോലെ തന്നെ നാം നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കണം. ചിരട്ട ,പാത്രം എന്നിവയിൽ വെള്ളം കെട്ടി നിർത്താൻ അനുവദിക്കരുത്. നമ്മൾ എപ്പോഴും ചെരുപ്പുകൾ ഉപയോഗിക്കണം. അത് വിരകളുടെ മുട്ടകൾ , വളംകടി എന്നിവ ഇല്ലാതാക്കാ൯ സാധിക്കുന്നു. ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. നമ്മൾ തന്നെയാണ് നമ്മുക്കു വരുന്ന ഒാരോ അസുഖങ്ങളുടെയും കാരണക്കാർ. അതുകൊണ്ട് നാം ഒരോരുത്തരും ശുചിത്വം നമ്മുക്കുവേണ്ട അത്യാവശ്യ കാര്യ ങ്ങളിൽ ഒന്നാണ് എന്നോർക്കുക. എങ്കിൽമാത്രമേ പകർച്ചവ്യാധികൾ നമ്മുടെ നാട്ടിൽ നിന്ന് ഇല്ലാതാക്കാ൯ കഴിയൂ. ശുചിത്വമാർന്നൊരു രാജ്യം ഉണ്ടാകണമെങ്കിൽ നാം ഒരോരുത്തരും ഇതിനായി ഇനിയെങ്കിലും ഉണരൂ. ..................................
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ൻ നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തയുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു.
ആരോഗ്യ-വിദ്യാഭാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ൻ അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ൻ കൺതുറന്നു നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്. എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു? വ്യെക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസരശുചിത്വതിലും പോതുശുചിത്വതിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയൽകാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാമ്സ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അർഹാരാകുകയില്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.
ആവർത്തിച്ചു വരുന്ന പകർച്ചവ്യാദികൾ നമ്മുടെ ശുചിത്തമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ൻ നാം തിരിച്ചറിയുന്നില്ല. മാളിന്യകൂമ്പരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ൻ അറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.
ശുചിത്വം എന്നാൽ
വ്യെക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം.
ശുചിത്വമില്ലായ്മ എവിടെയെല്ലാം?
എവിടെയെല്ലാം നാം ശ്രേദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്കൂളുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ ഹോസ്റ്റലുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ ശാലകൾ, ബസ്സ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്സ്റ്റെഷനുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുച്ചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുനന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൌരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിൽ അല്ലെ പരിഹാരത്തിന് ശ്രേമിക്കുകയുള്ളൂ. ഇത് ഇങ്ങനെയൊക്കെഉണ്ടാവും എന്ന നിസ്സംഗതാമാനോഭാവം അപകടകരമാണ്.
ശുചിത്വമില്ലായ്മ എന്തുകൊണ്ട്?
വ്യെക്തി ശുചിത്വമുണ്ടായാൽ ശുചിത്വമായി എന്നാ തെറ്റിദ്ധാരണ.
ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചരിയായ്ക
സ്വാർത്ഥചിന്ത –ഞാനും എൻറെ വീടും വൃത്തിയായാൽ മതിയെന്ന ധാരണ.
പരിസര ശുചിത്വമോ, പൊതുശുചിത്വമോ സാമൂഹ്യശുചിത്വമോ താൻ പരിഗണിക്കേണ്ടതല്ല, അല്ലെങ്കിൽ അത് തൻറെ പ്രശ്നമല്ല എന്നാ മനോഭാവം.
പരിസര ശുചിത്വക്കുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ൻ ചിന്തിക്കാനുള്ള കഴിവില്ലായ്മ (റോഡിൽ കെട്ടി നില്ല്ക്കുന്ന മലിനജലം തൻറെ കിണറിലും എത്തി തൻറെ കിണർ ജലവും മലിനമാകുമെന്നും, അതുപോലെ തൻറെ പുരയിടത്തിനു പുറത്തുള്ള മലിനജലത്തിലും കൊതുക് വളരുമെന്നും അത് തനിക്കും അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നഷ്ടപെട്ടവരാണ് നാം.)
മാറിയ ജീവിത സാഹചര്യങ്ങളും പ്രകൃതി സൌഹൃദ വസ്തുക്കളോട് വിട പറയുന്നതും
താനുണ്ടാക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യേണ്ടവർ മറ്റാരോ ആണെന്ന തെറ്റിദ്ധാരണ
നഷ്ടപ്പെട്ട പ്രതികരണശേഷി (ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ലെന്ൻ നടിച്ച് കടന്ന് പോകുന്നു )
മാലിന്യ സംസ്കരണ- പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, കാര്യപ്രാപ്തിയില്ലായ്മസാമൂഹ്യബോധമില്ലായ്മ (ധാർമിക മൂല്യബോധത്തിൽ വന്ന മാറ്റം)
ശുചിത്വവും സാമൂഹ്യബോധവും
പൌരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാദ്യമാവുകയുള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എൻറെ ഉത്തരവാദിത്വമാണെന്ൻ ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടമെല്ലാം ശുചിത്വമുല്ലതായിരിക്കനമെന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മക്കെതിരെ പ്രവർത്തിക്കും, പ്രതികരിക്കും. സാമൂഹ്യബോധമുള്ള ഒരു വ്യെക്തി തൻറെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. (അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിചെറിയുന്നവർ അയൽക്കാരുടെ ശുചിത്വത്തിനുള്ള അവകാശത്തിന്മേൽ കയ്യേറ്റം നടത്തുകയാണ്.)
ശുചിത്വമുള്ള ചുറ്റുപാട് അവകാശം
ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൌലികാവകാശമാണ്. ജീവിക്കാൻ ഉള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം. ശുചിത്വലുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്. ശുചിത്തമില്ലാത്ത ചുറ്റുപാടിൽ ജീവിക്കുമ്പോൾ അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിതഗുനനിലവാരതിൻറെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുനനിലവാരവും ഉയർത്തപ്പെടും.
ശുചിത്വമില്ലായ്മയും സാമൂഹ്യപ്രശ്നങ്ങളും
പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു, വ്യാപകമാകുന്നു.
ജനവാസകെന്ദ്രങ്ങളെ ജനവാസയോഗ്യമാല്ലാതക്കുന്നു, പണമുള്ളവർ അത്തരം പ്രദേശങ്ങൾ ഉപേക്ഷിച്ചു പോകുന്നു. അതില്ലാത്തവൻ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട് അവിടെ ദുരിതപൂർണമായ ജീവിതം നയിക്കുന്നു.
ശുചിത്വമില്ലായ്മ വായു-ജല മലിനീകരണത്തിന് ഇടയാക്കുന്നു. അതു മൂലം അവിടെ രോഗങ്ങൾ വ്യാപകമാകുന്നു അതൊരു സാമൂഹ്യപ്രേശ്നമായി രൂപാന്തരപ്പെടുന്നു.
ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടുത്തെ സസ്യ-ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു.
ശുചിത്വമില്ലായ്മ മണ്ണിനെ ഊഷരമാക്കുന്നു. ജലത്തെ ഉപയോഗശൂന്യമാക്കുന്നു. ആത്മൂലം കൃഷിയും സമ്പത്ത്വ്യവസ്ഥയും തകരുന്നു.
ജനങ്ങൾക്കിടയിൽ സ്പർധയും അസ്വസ്ഥതകളും വർദ്ധിക്കുന്നു.
ശുചിത്വമില്ലായ്മയും ആരോഗ്യപ്രശ്നങ്ങളും
രോഗങ്ങൾ വ്യാപകമാകുന്നു. രോഗികളുടെ സമൂഹം സാമൂഹ്യബാധ്യത ആയി മാറുന്നു.
ജലജന്യ രോഗങ്ങൾ ആവർത്തിക്കപ്പെടുന്നു.
കൊതുക്, എലി, കീടങ്ങൾ എന്നിവ പെരുകുന്നു. അവ പരത്തുന്ന രോഗങ്ങളും പെരുകുന്നു.
മലിനജലവും മലിനമായ വായുവും ജീവിതം ദുസ്സഹഹമാക്കുന്നു
വൈകല്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനിടയാകുന്നു.
ശുചിത്വം സാധ്യമാണോ? എങ്ങനെ?
വ്യക്തിശുചിത്വബോധാമുള്ളതുകൊണ്ടാണല്ലോ നാം പല്ല് തേച്ച് കുളിച്ച് വൃത്തിയായി നടക്കുന്നത്; ഭക്ഷണത്തിനു മുൻപും ശേഷവും കൈകഴുകുന്നത്; അത് പോലെ വ്യെക്തിഗതമായി ആവശ്യമുള്ള എല്ലാ ശുചിത്വകർമങ്ങളും ചെയ്യുന്നത്. വ്യെക്തിശുചിത്വം സാദ്യമാണെങ്കിൽ സാമൂഹ്യശുചിത്വവും സാദ്യമല്ലേ. അതിനു സാമൂഹ്യശുചിത്വബോധം വ്യക്തികൽക്കുണ്ടാകണം.അതുണ്ടായാൽ ഒരു വ്യെക്തിയും വ്യക്തിശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല.അവരവരുണ്ടാകുകുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പോതുസ്തലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കും പ്രവർത്തിക്കും.അങ്ങനെ വന്നാൽ ഒരു സ്ഥാപനവും ഒരു ഓഫീസും ഒരു വ്യവസായശാലയും ശുചിത്വമില്ലാതെ പ്രവർത്തിക്കുകയില്ല. മാലിന്യങ്ങൾ പോതുസ്ഥലങ്ങളിലേക്കും ജാലാശയങ്ങളിലേക്കും തള്ളുകയില്ല.
മലിനീകരണം എന്നാൽ
ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാൽ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാൽ മലിനീകരണം.ഇത്തരം വസ്തുക്കളാൽ വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു.
ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം (പാഴ്വസ്തുക്കൾ) മാലിന്യങ്ങളല്ല. അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാൽ അവ ഉപയോഗശൂന്യമായ വിഭവങ്ങൾ ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടിൽ എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാൽ മലിനീകരണം ഒരു പരിധി വരെ തടയാൻ കഴിയുന്നതാണ്.
മലിനീകരണം എവിടെയെല്ലാം
മണ്ൺ - കാർഷികാവശ്യത്തിനായി രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലവും വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലവും പ്ലാസ്റിക്കും അജൈവവസ്തുക്കളും മണ്ണിൽ നിക്ഷേപിക്കുന്നത് മൂലവും മണ്ൺ മലിനമാകുന്നു. മണ്ൺ മണ്ണല്ലാതാകുന്നു.
ജലം- കക്കൂസ് മാലിന്യങ്ങൾ, മലിനജലത്തിലുള്ള അണുക്കൾ, വ്യവസായശാലകളിൽ നിന്നുള്ള രാസവസ്തുക്കൾ, രാസവളങ്ങൾ, കീടനാശിനികൾ, അഴുകിയ ഖരമാലിന്യത്തിലൂടെ ഒഴുകി വരുന്ന ജലത്തിലുള്ള വിവിധ തരം മാലിന്യങ്ങൾ എന്നിവ ജലസ്രോതസ്സുകളിൽ എത്തുന്നതോടെ ആ ജലം മലിനമാകുന്നു.
വായു- വ്യവസായശാലകൾ പുറംതള്ളുന്ന പുകയും വിഷവാതകങ്ങളും, വാഹനങ്ങളുടെ പുക, എ.സി., ഫ്രിഡ്ജ് എന്നിവയിൽ നിന്നുള്ള വാതകങ്ങൾ, പ്ലാസ്റ്റിക്ക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങൾ, ആണവ വികരണം എന്നിവ മൂലവും വായു മലിനമാകുന്നു.
ശബ്ദമലിനീകരണം
മാലിന്യവിമുക്തമായ ഒരു ചുറ്റുപാടിൽ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ശബ്ദമലിനീകരണത്തിലൂടെ നഷ്ടമാകുന്നു. വാഹങ്ങൾ ഉണ്ടാക്കുന്ന ശബ്ദവും അവയുടെ ഹോണുകളും ഉച്ചഭാഷിണികളുമാണ് ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉത്തരവാദികൾ. ഇവയുടെ വിവേകപൂർവ്വമായ ഉപയോഗം നമുക്ക് അജ്ഞാതമാണ്. രോഗികൾ വയോജനങ്ങൾ, കുട്ടികൾ എന്നിവർക്ക് ശബ്ദമലിനീകരണം മറ്റുള്ളവരേക്കാൾ പ്രശ്നമുണ്ടാക്കുന്നു.
തീവ്രപ്രകാശം
രാവും പകലും എന്നത് പ്രകൃതി നിയമമാണ്. പ്രകൃതി അതിലെ എല്ലാ ജീവജാലങ്ങളെയും സജ്ജീകരിച്ചിരിക്കുന്നത് ഈ നിയമ വ്യവസ്ഥക്ക് വിധേയമായി നിലനിൽക്കാനാണ്. രാത്രികളില്ലാതായാൽ ജീവജാലങ്ങളുടെ ഈ സ്വാഭാവികെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും. അത് കൊണ്ട് തന്നെ തീവ്ര പ്രകാശവും ഒരുതരം മലിനീകരനമാണ്. നഗരങ്ങളിൽ രാവും പകലും വ്യത്യാസമില്ലാതായിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങളും ആ വഴിക്ക് തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉണ്ടായിട്ട് പോലും ഹൈമാസ് ലാമ്പുകളും ദീപാലങ്കാരങ്ങളും നാൾക്ക്നാൾ കൂടി വരുന്നു. വാഹനങ്ങൾ രാത്രികളിൽ തീവ്രപ്രകാശം പരത്തി ചീറിപ്പായുന്നു. രാവുകൾ നഷ്ടപ്പെടുന്ന ഒരു സമൂഹമായി നാം മാറുന്നു.
മാലിന്യങ്ങൾ
പാഴ്വസ്തുക്കലെല്ലാം മാലിന്യമാല്ലെങ്കിലും പാഴ്വസ്തുക്കൾ മാലിന്യമായി മാറി നമ്മുടെ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നു. അത് പോലെ വ്യവസായശാലകളിൽ നിന്ൻ ആശുപത്രികളിൽ നിന്ൻ, ഫ്ലാറ്റുകളിൽ നിന്ൻ, ആട്-കോഴി-പന്നി ഫാമുകളിൽ നിന്ൻ തുടങ്ങി നിരവധിയിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നമുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാലിന്യങ്ങളെ പല രീതിയിൽ വർഗീകരിക്കാവുന്നതാണ്.
ജൈവം-അജൈവം
മാലിന്യങ്ങളെ ജൈവം-അജൈവം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്.ജൈവമാലിന്യങ്ങളെ തന്നെ രണ്ടായി തിരിക്കാവുന്നതാണ്.
ജൈവമാരകമാലിന്യങ്ങൾ- മാരകരോഗാണുക്കളെ വഹിക്കുന്ന മാലിന്യങ്ങളാണിവ. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണിവ
നഗരജൈവ മാലിന്യങ്ങൾ - ഗാർഹിക, കാർഷിക മേഖലകളിൽ നിന്ൻ വരുന്ന മാരകമല്ലാത്ത മാലിന്യങ്ങളാണിവ. ശരിയായ പരിപാലനത്തിലൂടെ ഇവ നമുക്ക് ഉപയോഗപ്രധമാക്കാവുന്നതാണ്.
അജൈവമാലിന്യങ്ങൾ- സ്വാഭാവിക രീതിയിൽ മണ്ണിൽ ലയിച്ച് ചേരാത്തവായാണിവ. ഇവയെ താഴെ പറയുന്ന പ്രകാരം 4 വിഭാവങ്ങളായി തരംതിരിക്കാവുന്നതാണ്.
പുനരുപയോഗ സാധ്യതയുള്ളവ (Reuse)
പുനചംക്രമണ സാധ്യതയുള്ളവ (Recycle)
ആപ്തകരമായവ
നിർഗുണങ്ങളായവ
ഖരം-ദ്രാവകം-വാതകം.
മാലിന്യങ്ങളെ ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. അവയുടെ സവിശേഷതകളും അപകടത്തിൻറെ രൂക്ഷതയും മനസ്സിലാക്കുന്നതിനും പരിപാലന രീതികൾ കണ്ടെത്തുന്നതിനും ഈ തരം തിരിവ് സഹായകരമാണ്.
ഖരമാലിന്യങ്ങൾ- അളവ്പരമായി പരിശോധിച്ചാൽ (quantitative) ഖരമാലിന്യങ്ങളാണ് വലിയ പ്രശ്നം. അത്രയേറെ ഖരമാലിന്യങ്ങളാണ് നാം ദിവസേന ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ദ്രവമാലിന്യങ്ങൾ- അപകടാവസ്ഥ പരിഗണിച്ചാൽ ദ്രവമാലിന്യങ്ങളാണ് ഏറ്റവും വലിയ പ്രശ്നവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതും, അവ നേരെ ജലസ്രോതസ്സുകളിൽ എത്തുന്നതോടെ പ്രശ്നം അതീവ ഗുരുതരമാകുന്നു.
വാതകമാലിന്യങ്ങൾ- വ്യവസായശാലകൾ, വാഹനങ്ങൾ, എയെർകണ്ടീഷണരുകൾ എന്നിവ വ്യാപകമായ അളവിൽ മലിനവാതകങ്ങൾ പുറംതള്ളുന്നു. ഖരമാലിന്യങ്ങൾ (പ്ലാസ്റ്റിക് ഉൾപ്പടെ ) കത്തിക്കുന്നതിലൂടെയും വലിയ അളവിൽ വിഷവാതകം അന്തരീക്ഷത്തിൽ കലരുന്നു. വായു മലിനീകരണം പല മാരക രോഗങ്ങൾക്കും കാരണമാകുന്നു.
ഉറവിടം അടിസ്ഥാനമാക്കിയുള്ള തരംതിരിവ്
ഗാർഹിക മാലിന്യങ്ങൾ / നഗരമാലിന്യങ്ങൾ
വീടുകൾ, ചന്തകൾ, കൃഷിയിടങ്ങൾ, പൊതുസ്ഥലങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തീർഥാടന കേന്ദ്രങ്ങൾ, വ്യവസായ ഇതര സ്ഥാപങ്ങൾ എന്നിവിടങ്ങളിൽ നിന്ൻ പുറം തള്ളപ്പെടുന്ന ഉപയോഗാനന്തര വസ്തുക്കളാണിവ.
വ്യവസായമാലിന്യങ്ങൾ
വ്യവസായ പ്രവർത്തനങ്ങളിൽ നിന്നും പുറംതള്ളപ്പെടുന്ന ഖര-ദ്രാവക രൂപങ്ങളിൽ ഉള്ള മാരകമായ രാസമാലിന്യങ്ങളും പുക, വിഷവാതകങ്ങൾ, ശബ്ദം മുതലായവയും ഉൾപ്പെടുന്നതാണ് ഇവ.
ആശുപത്രിമാലിന്യങ്ങൾ
മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടിയുള്ള ലാബുകൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും പുറംതള്ളപ്പെടുന്ന മാലിന്യങ്ങലാണിവ. താഴെ പറയുന്നവ ഇതിൽ ഉൾപ്പെടുന്നു.
മാരഗരോഗാണുക്കളടങ്ങിയ പഞ്ഞി, തുണി, ശരീരശ്രവങ്ങൾ, മുറിച്ചുമാറ്റപ്പെട്ട ശരീരഭാഗങ്ങൾ തുടങ്ങിയ ആപത്കരമായ ജൈവമാലിന്യങ്ങൾ
സൂചികൾ, കത്തികൾ, കുപ്പിച്ചില്ലുകൾ, മറ്റ് ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള അപകടകരമായ വസ്തുക്കൾ
പഴകിയ മരുന്നുകളും മറ്റുമടങ്ങിയ ഫാർമസ്യുട്ടിക്കൽ മാലിന്യങ്ങൾ
എക്സ്റേ, സ്കാൻ, ലാബുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വികിരണസ്വഭാവമുള്ള വസ്തുക്കൾ
ഇലക്ട്രിക്- ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ-മാലിന്യങ്ങൾ)
വൈദ്യുതി കടത്തിവിടാൻ ഉപയോഗിക്കുന്ന ഒരു കഷ്ണം ചെമ്പ് കമ്പി മുതൽ കൃത്രിമ ഉപഗ്രഹം വരെയും ഫ്യുസ് വയർ മുതൽ കംബ്യുട്ടർ സർക്യൂട്ട് വരെയും പരന്നു കിടക്കുന്നതാണ് ഇ-മാലിന്യങ്ങൾ
ബൾബുകൾ, ട്യൂബുകൾ, മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, കംബ്യുട്ടറുകൾ , ക്യാമറകൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.
ലെഡ്, കാഡ്മിയം, ബെറിയം, മെർക്കുറി തുടങ്ങിയ ഒട്ടനവധി മാരകവിഷവസ്തുക്കൾ ഇവയിലടങ്ങിയിരിക്കുന്നു.
ആണവമാലിന്യങ്ങൾ
ന്യൂക്ലിയർ പവർ സ്റ്റെഷനുകളിൽ നിന്നും പരീക്ഷണ ശാലകളിൽ നിന്നും ആയുധനിർമാണ ശാലകളിൽ നിന്നും ഖനികളിൽ നിന്നും വികരണവസ്തുക്കൾ ഉപയോഗിക്കുന്ന വ്യവസായ ശാലകിൽ നിന്നും പുറന്തള്ളപ്പെടുന്ന ആണവ വികിരണ സ്വഭാവമുള്ള വസ്തുക്കളാണ് ആണവ മാലിന്യങ്ങൾ.
ശബ്ദമാലിന്യങ്ങൾ
അമിതമായ ശബ്ദം മനുഷ്യർക്കും മറ്റ് ജന്തുജാലങ്ങൾക്കും ഒരുപോലെ പ്രശ്നമാണ്. അമിത ശബ്ദം ശ്രവണവൈകല്യം ഉണ്ടാക്കും എന്ൻ മാത്രമല്ല മനുഷ്യരിലും മറ്റ് ജീവികളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുകയും മനുഷ്യരിൽ മാനസികരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.
പ്രകാശമാലിന്യങ്ങൾ
അനവസരത്തിൽ പ്രസരിക്കപ്പെടുന്ന പ്രകാശം സസ്യജന്തുജാലങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പാരിസ്ഥികാരോഗ്യം നശിക്കുന്നു.
അറവ് ശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ
പക്ഷികളെയും മൃഗങ്ങളെയും കശാപ്പ് ചെയ്യുന്ന അറവ്ശാലകളിൽ നിന്നും കൊഴിക്കടകളിൽ നിന്നും വളരെയധികം മൃഗാവശിഷ്ടങ്ങൾ പുറത്ത് തള്ളുന്നുണ്ട്. പലപ്പോഴും ഇവ റോഡുകളുടെ അരുകുകളിലും ജലാശയങ്ങൾക്ക് സമീപവും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കപ്പെടുന്നു.
കോഴി-പന്നി ഫാമുകളിൽ നിന്നുള്ള മാലിന്യങ്ങൾ
വ്യാവസായികാടിസ്ഥാനത്തിൽ നടത്തുന്ന കോഴി-പന്നി ഫാമുകൾ വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്നു ഇവിടങ്ങളിൽ ശാസ്ത്രീയ മാലിന്യപരിപാലന രീതികൾ അവലംബിചില്ലെങ്കിൽ ഇവ വലിയ പാരിസ്ഥിതിക മാലിന്യ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും.
ശ്മശാനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ
ശാസ്ത്രീയമായ ശവ സംസ്കരണ രീതികൾ അവലംബിക്കാതെയുള്ള ശ്മശാനങ്ങൾ വായുവും വെള്ളവും മലിനമാക്കുന്നു.
പ്ലാസ്റ്റിക് എന്ന വില്ലൻ
ആധുനിക ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്
സാമ്പത്തിക ലാഭവും സൗകര്യവും പ്ലാസ്റ്റിക്കിലേക്ക് നമ്മളെ ആകർഷിക്കുന്നു.
പ്ലാസ്റ്റിക് കൊണ്ടുള്ള നേട്ടം താൽകാലികം ആണെന്നും ദീർഘകാലാടിസ്ഥാനത്തിൽ അതുപയോഗിക്കുന്ന വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന വിപത്ത് ഏറെ വലുതാണെന്നും ഉള്ള വസ്തുത നാം മനസ്സിലാക്കിയിട്ടില്ല.
എവിടെയും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ ഭാരം കൊണ്ട് ചെറുതാണെങ്കിലും പ്ലാസ്റ്റിക്കുണ്ടാക്കുന്ന പ്രശ്നം വളരെ വലുതാണ്.
ഖരമാലിന്യസംസ്കരണ-പരിപാലന സംവിധാനങ്ങളെയെല്ലാം തകിടം മരിക്കുന്നത് പ്ലാസ്റിക് എന്ന വില്ലനാണ്.
പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന പോളിമറുകളും ഘനലോഹങ്ങളും ഭൂമിയിലെ ജീവൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്.
മൃദുത്വവും വഴക്കവും ആകർഷകമായ നിറങ്ങളും ലഭിക്കാൻ പ്ലാസ്റിക്കിൽ ചേർക്കുന്ന വിവിധ രാസവസ്തുക്കൾ, ലെഡ്, മെർക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങിയ ഘനലോഹങ്ങൾ എന്നിവ മനുഷ്യൻറെ ആരോഗ്യത്തിനു ഹാനികരമാണെന്ൻ മാത്രമല്ല ജീവനുപോലും ഭീഷണിയാണ്.
ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റിക് മണ്ണിൻറെ ഘടനയെത്തന്നെ മാറ്റിമറിക്കുന്നു.
പൊതുമാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കത്തിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും കത്തിക്കുന്നു. പ്ലാസ്റിക് കത്തിച്ചാലുള്ള അപകടം നാം മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയാൽ പിന്നെ ആരും പ്ലാസ്റ്റിക് കത്തിക്കില്ല.
പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള പല രാസാപദാർത്ഥങ്ങളും ജ്വലന സമയത്ത് നശിക്കുന്നില്ല. അവ പുകയിൽ ലയിച്ച് അന്തരീക്ഷത്തിലേക്കും ചാരത്തിലൂടെ മണ്ണിലേക്കും വ്യാപിക്കുന്നു.
പ്ലാസ്റിക് കത്തിക്കുമ്പോൾ പുറത്ത് വരുന്ന മാരക വിഷങ്ങളായ ഡയോക്സിനുകളും ഫ്യൂറാനുകളും ജീവികളുടെ രോഗപ്രധിരോധ വ്യവസ്ഥയേയും അന്തസ്രാവവ്യവസ്ഥകളെയും തകിടം മറിക്കുന്നു.
പ്ലാസ്റിക് കത്തിക്കുമ്പോൾ വൻതോതിൽ വിഷപദാർത്ഥങ്ങൾ പുറത്ത് വരുന്നു. ഈ വിഷപദാർത്ഥങ്ങൾ ശ്വസനത്തിലൂടെയും, ഭക്ഷണത്തിലൂടെയും, ചർമത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു.
ശരീരത്തിൽ പ്രവേശിച്ചാൽ ഈ വിഷപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. ക്യാൻസർ, നാഡീവികസന വൈകല്യങ്ങൾ, ശ്വാസ-കോശ-കരൾ-ത്വക്ക് രോഗങ്ങൾ, വിഷാദരോഗങ്ങൾ, ൻ=മാനസികപ്രശ്നങ്ങൾ, ഹോർമോൺ തകരാറുകൾ, പ്രത്യുൽപ്പാദന തകരാറുകൾ, ജനന വൈകല്യങ്ങൾ, എൻഡോമെട്രിയോസീസ്, ആസ്മ തുടങ്ങിയ രോഗങ്ങൾ എന്നിവയ്ക്കും മറ്റ് പല അര്രോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.
മാലിന്യം എന്ത്കൊണ്ട്?
ഉപയോഗാനന്തര വസ്തുക്കൾ ശരിയായ രീതിയിൽ പരിപാലിക്കാതിരിക്കുമ്പോൾ അത് മാലിന്യമായി മാറുന്നു. ഗാർഹിക-നഗര മാലിന്യങ്ങൾ ഇങ്ങനെയുണ്ടാകുന്നവായാണ്.
ആധുനിക സംവിധാനവും ജീവിതരീതിയിൽ വന്ന മാറ്റവും (ഉദാ. ഫാസ്റ്റ് ഫുഡ് സംസ്കാരം) കച്ചവട താല്പ്പര്യക്കാരുടെ പ്രചാരണങ്ങളും (ഉദാ. use and throw culture) ഉപഭോഗാന്തര മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കുന്നു.
വീടുകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ കല്യാനമന്ധപങ്ങൾ, ഇറച്ചി കടകൾ, മത്സ്യ-മാംസ മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ അതുണ്ടാക്കുന്നവർക്ക് തന്നെ സംസ്ക്കരിക്കാമെന്നിരിക്കെ അങ്ങനെ ചെയ്യാതിരിക്കുന്ന കുറ്റകരമായ നടപടി മൂലമുണ്ടാകുന്ന മാലിന്യങ്ങൾ.
ഗാർഹിക അജൈവമാലിന്യങ്ങളുടെയും നഗരമാലിന്യങ്ങളുടെയും സംസ്ക്കരണത്തിനും പരിപാലനത്തിനും വേണ്ട സംവിധാനങ്ങളുടെ അപര്യാപ്തതയും കാര്യക്ഷമതയില്ലായ്മയും.
കാർഷികാവശ്യങ്ങൾക്ക് രാസവസ്തുക്കളും കീടനാശിനികളും അമിതമായി ഉപയോഗിക്കൽ
ശാസ്ത്രീയമായ സംസ്ക്കരണ-പരിപാലന സംവിധാനങ്ങൾ ഇന്നു ലഭ്യമാണെങ്കിലും ലാഭക്കൊതിമൂലം അവ പ്രാവർത്തികമാകമാക്കാതിരിക്കുന്ന വ്യവസായികൾ, ആശുപത്രി അധികൃതർ, അറവ് ശാലക്കാർ, കോഴി പന്നി ഫാം നടത്തിപ്പുകാർ മുതലായവരുടെ നിലപാടുകൾ.
നിയമവ്യവസ്ഥകളുടെ അപര്യാപ്തതയും ഔദ്യോഗിക സംവിധാങ്ങളുടെ നിസ്സംഗതയും – നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മാരകമായ വിഷം പുറന്തള്ളുന്ന വ്യവസായങ്ങളും, നിരോധിത മരുന്നുകളുടെയും കീടനാശിനികളുടെയും ഉൽപ്പാദനവും വിതരണം നടത്തുന്നതും, വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും മലിനജലവും കക്കൂസ് മാലിന്യവും ഓടകളിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുന്നതും, ജലാശയങ്ങളിലും ജലാശയപരിസരങ്ങളിലും കക്കൂസ് മാലിന്യം ടാങ്കിൽ കൊണ്ട് വന്ൻ തള്ളുന്നതും, വ്യവസായശാലകളിൽ നിന്ൻ ഖര-ദ്രവ മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് തള്ളുന്നതും, പൊതുസ്ഥലങ്ങളിലെ സംസ്ക്കാരിക്കാത്ത മാളിന്യകൂമ്പാരങ്ങളും എല്ലാം നിയമവ്യവസ്ഥകളുടെ അപര്യാപ്തതയും ഔദ്യോഗിക സംവിധാനങ്ങളുടെ നിസ്സംഗതയും തുറന്നു കാട്ടുന്നവയാണ്.
മാലിന്യപ്രശ്നം- പരിഹാരമെന്ത്?
മാലിന്യങ്ങൾ കുറയ്ക്കൽ - നമ്മുടെ ജീവിതശൈലിയിലും ശീലങ്ങളിലും മനോഭാവത്തിലും മാറ്റം വരുത്തിയാൽ ഓരോരുത്തരും ഉണ്ടാക്കുന്ന മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. ഗാർഹിക- നഗര മാലിന്യ പ്രശ്നം ഒരു പരിധിവരെ നിയന്ത്രികാനും കഴിയും.
ഉറവിട മാലിന്യസംസ്ക്കരണം – ഗാർഹിക- നഗരമാലിന്യങ്ങളിൽ ഏറിയ പങ്കും ഉറവിടത്തിൽ തന്നെ ഓരോരുത്തർക്കും സ്വയം സംസ്ക്കരിക്കാൻ കഴിയുന്നവയാണ്. അത് ഖരമാലിന്യമായാലും ദ്രവമാലിന്യമായാലും.
പുനരുപയോഗം- ജൈവമാലിന്യങ്ങളെ ജൈവവളമാക്കാനും ഊർജ്ജമാക്കാനും ശാസ്ത്രീയ മാർഗങ്ങളുണ്ട്. വ്യക്തികളും ഔദ്യോഗിക ഏജൻസികളും ഇത് ഭലപ്രദമായി ചെയ്‌താൽ മതി.
ഫ്ലാറ്റുകളിലും കോളനികളിലും പൊതു ശുചിത്വ-മാലിന്യ പരിപാലന സംവിധാനങ്ങൾ ഉറപ്പ് വരുത്തുകയും അവിടെനിന്ന് ഖര-ദ്രവ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പുറത്തേക്ക് തള്ളാൻ അനുവധിക്കാതിരീക്കുകയും ചെയ്യണം.
വ്യവസായശാലകളിൽ ഖര-ദ്രവ മാലിന്യ സംസ്ക്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഉറപ്പ് വരുത്തണം. ഹാനികരമായ ഒന്നും അവിടെ നിന്ൻ പുരാന്തള്ളാതിരിക്കാൻ നടപടി സ്വീകരിക്കണം.
ആശുപത്രി മാലിന്യസംസ്കരണത്തിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കണം.
അറവ്ശാലകളിലും കോഴി പന്നി ഫാമുകളിലും മത്സ്യ-മാംസ മാർക്കറ്റുകളിലും നിർബന്ധിത മാലിന്യസംസ്ക്കരണ സംവിധാനം ഉറപ്പ് വരുത്തണം.
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനം തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏർപ്പെടുത്തണം.
പൊതുമാലിന്യസംസ്കരണ സംവിധാനങ്ങൾ (ഖരമാലിന്യത്തിനും ദ്രവമാലിന്യത്തിനും) കാര്യക്ഷമമാക്കണം.
കാക്കൂസ് മാലിന്യങ്ങൾ സെപ്ടിക് ടാങ്കുകളിൽ നിന്ൻ കൊണ്ടുപോയി സംസ്ക്കരിക്കുന്നതിന് ബ്ലോക്ക് മുനിസിപ്പാലിറ്റി തലങ്ങളിൽ പൊതുസംവിധാനം ഏർപ്പെടുത്തണം.
നിയമവ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുകയും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.
ഗ്രാമസഭ/വാർഡ്‌സഭകളുടെ നേതൃത്വത്തിൽ പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ച് മലിനീകരണം ഉണ്ടാക്കുന്നവരെ കയ്യോടെ പിടികൂടുകയും ഒരിക്കലും അവിടെ മലിനീകരണം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികളും ഇടപെടലുകളും നടത്തുകയും വേണം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം