ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/"കൈകോർക്കാം നല്ല നാളേയ്ക്കായി".....
"കൈകോർക്കാം നല്ല നാളേയ്ക്കായി"
സമാനതകളില്ലാത്ത മഹാപ്രളയത്തിൻറെയും പ്രകൃതി ദുരന്തങ്ങളുടേയും ഭയാനകമായ നേർക്കാഴ്ച കേരളീയരുടെ ദൃശ്യപദത്തിൽ നിന്നും വിട്ടുമാറിയിട്ടില്ല.അപ്പോഴാണ് പകർച്ച വ്യാധിയായ കൊറോണ ദുരന്തം വന്നത്.ആഗോളതലത്തിൽ ഇന്ന് മനുഷ്യർ അഭിമുഖീകരിക്കുന്ന വെല്ലുവിളിയിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം.ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ച വിഷയമാണ്.ഇന്ന് പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്.പരിസ്ഥിതി നശിക്കാനുള്ള പ്രധാന കാരണം നമ്മൾ ഓരോ മനുഷ്യർ തന്നെ എന്നതിന് ഒരു സംശയവുമില്ല.പരിസ്ഥിതിയെ നശിപ്പിക്കൽ എന്നാൽപ്പിന്നെ കുന്നുകൾ,പാറകൾ,പാടം,ചതുപ്പുകൾ,മുതലായവ നികത്തൽ.മരങ്ങൾ,കാടുകൾ എന്നിവയെല്ലാം വെട്ടിനശിപ്പിക്കുക.പല ഫാക്ടറികളിൽ നിന്നും വരുന്ന പുകയും മറ്റും അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുന്നു.പ്ലാസ്റ്റിക്ക് വസ്തുക്കളോ, മാലിന്യങ്ങളോ മറ്റും പുഴയിലോ, നദിയിലോ വലിച്ചെറിയുബോൾ അത് ജലമലിനീകരണത്തിന് കാരണമാകുന്നു.ഇവയൊക്കെയാണ് ഈക്കാലത്തെ പരിസ്ഥിതി ദോഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന പ്രധാന വിഷയം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി 1972 മുതൽ ഓരോ വർഷവും ( ജൂൺ 5) പരിസ്ഥിതി ദിനമായി ആചരിക്കുന്നു. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം.ലോകമെബാടുമുള്ള വനപ്രദേശത്തിൻറെ വിസ്തൃതി ഇപ്പോൾ കുറഞ്ഞു വരുകയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പ്രോൽസാഹനം നൽകുകയും ചെയ്താൽ മാത്രമേ ഈ ദുസ്ഥിതി തടയാൻ കഴിയുകയുള്ളൂ. നമ്മുടെ മുറ്റത്തോ നമ്മുക്ക് ചുറ്റുമുള്ള പറബിലോ ഇത്തിരി മണ്ണ്പോലും പാഴാക്കി കളയാതെ അതിൽ നമുക്ക് പല തരം പച്ചക്കറി കളോ പഴവർഗ്ഗങ്ങളോ നട്ട് വളർത്താം.പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക്ക് കൊണ്ടുള്ള മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കുക.പരിസ്ഥിതിയിൽ നിന്നും അകന്നു പോകാതെ ഭൂമിയിൽ ജീവിൻറെ നിലനിൽപ്പിനും അവയുടെ പരിപാലനത്തിനും നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്ത് പരിസ്ഥിതിയുടെ നല്ല നാളേയ്ക്കായി കരുതാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം