ബാലികാലയം എൽ പി എസ്/ചരിത്രം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്ത് V വാർഡിൽ മുരിങ്ങേരി എന്ന സ്ഥലത്താണ് ബാലികളയാം എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് പാലക്കീഴ് ക്ഷേത്രത്തിന് സമീപം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം 1928 ൽ മുരിങ്ങേരിയിൽ എയിഡഡ് വിദ്യാലയമായി പ്രവർത്തനാരംഭിച്ചു പി. കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ . വിദ്യാലയങ്ങൾ കുറവയിരുന്ന ആക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി പെൺപള്ളിക്കൂടമാണ് ഈ സ്‌കൂൾ ആരംഭിച്ചത് . തുടക്കത്തിൽ 5 തരം വരെയുള്ള സ്‌കൂൾ ആയിരുന്നു 1962 മുതൽ ക്ലാസുകൾ 4 വരെയായി പി. കുഞ്ഞിരാമൻ , യശോദ ,കുഞ്ഞിക്കണ്ണൻ എന്നിവരാണ് ആദ്യകാല അധ്യാപകർ .പിന്നീട് പി. പി. യശോദ , എം. മാധവി ,എം. വി. കൃഷ്ണൻ ,ഗോപി , രാജമ്മ കെ. ,സതീശൻ എം ,എം. പി. പ്രേമരാജൻ ,പി. വി. ബാലകൃഷ്ണൻ,എൻ. ചന്ദ്രി , എന്നിവർ അധ്യാപകരായി . ഇതിൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ , എം. വി. കൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രഥമ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീ മതി കെ. കെ. പ്രസീത ടീച്ചറാണ്
നിലവിലുള്ള അദ്ധ്യാപകർ
കെ .കെ. പ്രസീത
പി .ഷിബിന
പി .പ്രജിന
അമൽരാജ് .കെ .പി