ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/സ്‍കൂൾ ബോർഡിംഗ്
സ്‍കൂൾ ബോർഡിംഗ്
സ്‍കൂളിന്റെ ആരംഭകാലം മുതൽ ചിട്ടയായ പരിശീലനം നൽകി ഒരു ബോർഡിംഗ് ഹോം പ്രവർത്തിച്ചു വരുന്നു. വിധൂര സ്ഥലങ്ങളിൽ നിന്നു പോലും പെൺകുട്ടികൾ ഇവിടെ താമസിച്ച് വിദ്യ അഭ്യസിച്ചിരുന്നു. ബാലികാമഠം സ്കൂളിന് നല്ല ചിട്ടയായി പ്രവർത്തിക്കുന്ന ഒരു ബോർഡിങ് ഉണ്ട്. സ്കൂൾ സ്ഥാപക മിസ് ബ്രൂക്സ്മിത്തിന്റെ നേതൃത്വത്തിലായിരുന്നു ബോർഡിംഗ് പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ നടന്നുകൊണ്ടിരുന്നത്. ഈ ബോർഡിംഗിലെ ജീവിതം സ്വന്തം വീടിനേക്കാൾ അധികം കുഞ്ഞുങ്ങളും ഇഷ്ടപ്പെടുന്നു കാരണം ബോർഡിംഗിലെ കൊച്ചമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ ഒരു ആത്മബന്ധം നിലനിൽക്കുന്നു.
പഠനത്തോടൊപ്പം മറ്റ് കായിക വിനോദങ്ങളും പ്രാധാന്യം നൽകി വരുന്നു കുട്ടികൾ രാവിലെ 5 മണിക്ക് എഴുന്നേൽക്കണം പ്രഭാത കർമ്മങ്ങൾക്ക് ശേഷം യൂണിഫോം ഇട്ട് ബെഡ് വൃത്തിയായി വിരിച്ച് ആറുമണിക്ക് ചാപ്പലിൽ പോകണം ജാതിമതഭേദമന്യേ എല്ലാ കുട്ടികളും പ്രാർത്ഥനയിൽ പങ്കു കൊള്ളണം പ്രാർത്ഥനയ്ക്ക് ശേഷം 6 30ന് എക്സർസൈസ് ലീഡർ ഇന്റെ നേതൃത്വത്തിൽ നടക്കും ബോർഡിലെ ഓരോ കുട്ടിക്കും പ്രത്യേക നമ്പർ ഉണ്ട് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കും റൂബി ,ജാസ്പർ, ടോപ് സ്, ക്രിസ്റ്റ ലൈറ്റ് , emerald, ഒക്ടോപ്പസ്, എന്നിവയാണ് വിവിധ ഗ്രൂപ്പുകൾ exercise നു ശേഷം സീനിയേഴ്സ് വന്ന മുറി വൃത്തിയായി ട്ടാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് പരിശോധിക്കും ഇല്ലെങ്കിൽ ഗ്രൂപ്പ് ചാർട്ടിൽ ബാഡ് മാർക്കിടും ബാഡ് മാർക്കിനു എണ്ണം പത്തിൽ കൂടിയ ശിക്ഷ ലഭിക്കും ഏഴുമണിക്ക് പഠനസമയം ആരംഭിക്കും. ഓരോ ക്ലാസിന് സ്റ്റഡി റൂമും മേൽനോട്ടത്തിന് കൊച്ചമ്മമാരും ഉണ്ട് 7 30ന് പ്രഭാതഭക്ഷണം പ്രഭാത ഭക്ഷണത്തിന് മുൻപേ പ്രയർ സോങ് പാടണം 8 15ന് വീണ്ടും പഠനസമയം ആരംഭിക്കും ചാപ്പലിൽ പോയി പ്രാർത്ഥിച്ച് അതിനുശേഷം മാത്രമേ സ്കൂളിൽ പോവാൻ അനുവാദമുള്ളൂ നല്ല ഭക്ഷണമാണ് ബോർഡിംഗിൽ ക്രമീകരിച്ചിട്ടുള്ളത് സ്കൂൾ കഴിഞ്ഞ് വൈകുന്നേരം കളിക്കുവാനുള്ള അവസരമുണ്ട് 6 15ന് വീണ്ടും ചാപ്പലിൽ പ്രാർത്ഥന നടത്തുന്നു 7 മണിക്ക് പഠന സമയം ആരംഭിക്കും 7 30 ന് ഭക്ഷണം ഭക്ഷണത്തിനു ശേഷം വീണ്ടും പഠനം അതിനുശേഷം അതാത് ക്ലാസിന് നിശ്ചയിച്ച സമയത്ത് മാത്രമേ ഉറങ്ങുവാൻ അനുവാദമുള്ളൂ ശനിയാഴ്ച ദിവസം സ്റ്റഡി ടൈം കൂടുതലുണ്ട് ശനിയാഴ്ച വൈകുന്നേരം കുഞ്ഞുങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ അവസരമുണ്ട്.
ശനിയാഴ്ച ടിവി കാണുവാൻ അവസരം നൽകുന്നുണ്ട് ഞായറാഴ്ച രാവിലെ ചാപ്പലിൽ വിശുദ്ധ കുർബാന നടത്തുന്നുണ്ട് റാന്നി പെരുനാട് ആശ്രമത്തിലെ വൈദികരാണ് വിശുദ്ധകുർബാന നടത്തുന്നത് കുട്ടികൾ അതിൽ പങ്കു കൊള്ളുന്നു കുട്ടികൾ തന്നെയാണ് ചാപ്പൽ വൃത്തിയാക്കുന്നത് എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ ബോർഡിംഗിൽ താമസിക്കുന്നു പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകുന്നു വിവിധ പ്രായത്തിൽ പെട്ട സ്വഭാവവ്യത്യാസം ഉള്ള കുട്ടികളെ ഒരേ കുടക്കീഴിൽ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന പ്രഗൽഭരായ കൊച്ചമ്മ മാരാണ് ബോർഡിനെ നയിക്കുന്നത് അവരുടെ കഴിവുകൾ പ്രശംസനീയമാണ്.