ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/സ്‍കൂൾ ബസ്
സ്‍കൂൾ ബസ്
സ്കൂളിന്റെ ഏറ്റവും വലിയ പ്രശ്നം കുട്ടികളുടെ യാത്രാക്ലേശം ആയിരുന്നു. 1992 ജൂലൈ ഇരുപതാം തീയതി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ആദ്യത്തെ സ്കൂൾ ബസ് വാങ്ങി. സ്കൂളിലെ കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയാണ് ആദ്യത്തെ ബസ്സിനുള്ള പണം കണ്ടെത്തിയത്. ആദ്യം ചെങ്ങന്നൂർ മുളക്കുഴ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയത് ഇപ്പോൾ നിലവിൽ നാല് ബസുകൾ സർവീസ് നടത്തുന്നു പൊടിയാടി, മേപ്രാൽ, നീരേറ്റുപുറം, വേങ്ങൽ, ചുമത്ര, തേങ്ങേലി, തിരുവൻവണ്ടൂർ, വള്ളംകുളം തുടങ്ങിയ 10 കിലോമീറ്റർ ചുറ്റളവിൽ വരെ സ്കൂൾ ബസ് ഇപ്പോൾ സർവീസ് നടത്തുന്നു. കുട്ടികൾ ഈ യാത്ര സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു.