ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/ശുചിമുറി
ശുചിമുറി
വ്യക്തിശുചിത്വം ഏറ്റവും അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീ സൗഹൃദപരമായി ടോയ്‌ലറ്റുകളും വാഷ് റൂമുകളും നിർമ്മിക്കുകയും അവ വൃത്തിയായി സൂക്ഷിക്കുന്നതിലും നിഷ്ഠ പുലർത്തുന്നു.
30 ശുചിമുറികൾ ഉണ്ട്.ആവിശ്യനുസരണം ജലലഭ്യതയ്ക്ക് കിണറും. മഴവെള്ളസംഭരണിയും ഉണ്ട്. എല്ലാ ശുചിമുറികളിലും ബക്കറ്റും,മഗ്ഗും, ഹാൻവാഷുമുണ്ട്. ക്ലാസ് തിരിച്ച് ശുചിമുറികൾ കുട്ടികൾക്ക് നൽകിയിരിക്കുന്നത്. ക്ലാസ് തിരിച്ചു നൽകിയിട്ടുള്ളതിനാൽ അവരവരുടെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നു. ശുചിമുറികളുടെ തറയും ഭിത്തിയും ടൈൽ ഒട്ടിച്ചിട്ടുണ്ട്. ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉപയോഗത്തിനായി യൂറോപ്യൻ ക്ലോസറ്റുകൾ പ്രത്യേകമായി ഉണ്ട്. വേസ്റ്റ് നശീകരണത്തിനായി ഇൻസുലേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ശുചിമുറികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി തന്നത് മാനേജ്മെൻറ് ആണ്.