ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/തുടർന്നു വായിക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്

മലയാള മനോരമ ദിനപത്ര പ്രസ്ഥാനത്തിന്റെ സഹോദര സ്ഥാപനമായ ബാലികാമഠം സ്കൂളിൽ കണ്ടത്തിൽ കുടുംബാംഗങ്ങളും വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും പ്രഗൽഭരായ വിശിഷ്ട വ്യക്തികളും ഉൾപ്പെട്ട 15 പേരുടെ ഒരു ട്രസ്റ്റിന്റെ കീഴിലുള്ള ഒരു ശക്തമായ ഗവേണിങ് ബോഡി ആണ് ഭരണത്തിന് നേതൃത്വം നൽകുന്നത്. കാലാകാലങ്ങളിൽ മാറിമാറിവരുന്ന ഗവേണിങ് ബോഡി സ്കൂളിന്റെ സകല പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ ചെലുത്തുകയും സർവ്വോന്മുഖമായ വികസനത്തിന് ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ബാലികാമഠം സ്കൂളിന്റെ കെട്ടിടങ്ങൾ, ലാബ് ,ബസ്, ഫർണിച്ചർ, ലൈബ്രറി ടോയ്‌ലറ്റ് തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും യഥാസമയത്ത് മാനേജ്മെൻറ് ചെയ്യുന്നു. സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് 1000 പേരെ ഉൾക്കൊള്ളവുന്ന അതി വിശാലമായ ഒരു ഓഡിറ്റോറിയം മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ എം മാത്യുവിന്റെ സഹോദരി ഡോക്ടർ മറിയാമ്മ മാത്യുവിന്റെ D/O ശ്രീ കെ സി മാമൻ മാപ്പിള മെമ്മോറിയൽ ആയി പണി പൂർത്തീകരിച്ചു. ശതാബ്ദി സമാപന സമ്മേളനത്തോടനുബന്ധിച്ച് അതിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെടും. സ്കൂളിലെ ഓരോ സ്റ്റാഫിനും വേണ്ട എല്ലാ പിന്തുണയും മാനേജ്മെൻറ് നൽകുന്നുണ്ട്.