ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/രോഗം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവും പ്രതിരോധവും

വാക്സിൻ ഉപയോഗിച്ച് ചെറുക്കാൻ കഴിയുന്ന രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും രോഗപ്രതിരോധവൽക്കരണത്തിന്റെ തോത് വർധിപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം നടത്തുന്ന ഒരു പൊതുജനാരോഗ്യ പരിപാടിയാണ് രോഗപ്രതിരോധ വാരാചരണം. എല്ലാ വർഷവും ഏപ്രിൽ മാസത്തെ അവസാന വാരമാണ ഇതാചരിക്കുന്നത് . ഇരുപത്തി അഞ്ച് രോഗങ്ങളെ പ്രതിരോധിക്കാൻ ഇന്ന് പ്രതിരോധ മരുന്ന് ലഭ്യമാണ് . വില്ലൻ ചുമ, പിള്ള വാതം എന്നിവ അവയിൽ ചിലത് മാത്രം. പ്രതിരോധ മുറകൾ വഴി പ്രതി വർഷം 20 ലക്ഷം മുതൽ 30 ലക്ഷം വരെ ജീവനുകൾ രക്ഷിക്കാനാകുമെന്ന് കരുതപ്പെടുന്നു. എന്നാൽ രണ്ടു കോടിയിലേറെ ശിശുക്കൾക്ക് ഇന്നും പ്രതിരോധ മുറകൾ അപ്രാപ്യമാണ് . പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ. ഇതുപോലെ പൊതുജനാരോഗ്യ സംരക്ഷണത്തിനായി ആചരിക്കുന്ന മറ്റു ചില പ്രധാന ദിനങ്ങൾ ചുവടെ ചേർക്കുന്നു. 1. ലോകാരോഗ്യ ദിനം 2. ലോക എയിഡ്സ് ദിനം 3. മലമ്പനി ദിനം 4. ക്ഷയരോഗ ദിനം 5. ലോക രക്തദാന ദിനം 6. പുകയില വിരുദ്ധ ദിനം കൊ റോണാ രോഗപ്രതിരോ ധം : രോഗ ലക്ഷണങ്ങൾ അറി യൂ ! ജാ ഗ്രതയോടിരിക്കൂ ! പൊതു ജനാരോഗ്യം സംരക്ഷിക്കൂ ! കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തിയ വർ ഉടൻ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ/ജില്ലാ നിരീക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ വിവരം അറിയിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ തേടുകയും ചെയ്യണം. പനി, ചുമ, ശ്വാസതടസ്സം, എന്നിവ അനുഭവപ്പെട്ടാൽ അവർ നിർദ്ദേശിക്കുന്ന ഡോക്ടറുടെ സഹായം തേടണം.ഡോക്ടറോട് യാത്രാ വിവരങ്ങളും രോഗ ലക്ഷണ ങ്ങളും വ്യക്തമായി പറയണം. രോഗബാധിത പ്രദേശത്തു നിന്നും എത്തിയവരിൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ പ്രസ്തുത സ്ഥലത്തു നിന്നും പുറപ്പെട്ട തിയതി മുതൽ 28 ദിവസം സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ് . ഈ സമയം ഇവർ മറ്റു സ്ഥലങ്ങളിൽ പോകരുത് . രോഗപ്രതിരോധ ശേഷി കുറയുന്നതും തെറ്റായ ആരോഗ്യശീലങ്ങളുമാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. രോഗബാധ ചെറുക്കാൻ ശക്തമായ ശീലാനുവർത്തന പരിഷ്കാരങ്ങളാണ ഇന്ന് ആവശ്യം. നല്ലൊരു ശതമാനം രോഗങ്ങളെ യും ചെറുക്കുന്നതിനായി കൃത്യമായ ഇടവേളകളൽ നഖം വെട്ടി വൃത്തിയാക്കുക തുടങ്ങി വ്യക്തികൾ സ്വയം പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങൾ ഉണ്ട് . അതോടൊപ്പം അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുകയും വേണം. ഹൈജീൻ എന്ന ഗ്രീക്ക് പദവും ഹാൻഡ് വാഷ് എന്ന പദവും വിവിധ കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കാറുണ്ട് . ഗ്രീക്ക പുരാണത്തിലെ ആരോഗ്യ ദേവതയായ ' ഹൈജീയുടെ ' പേരിൽ നിന്നാണ ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് . വ്യക്തി ശുദ്ധി, സമൂഹ ശുദ്ധി മുതൽ രാഷ്ട്രീയ ശുദ്ധി വരെ ഈ വാക്കുകൊണ്ട് അർത്ഥമാക്കാറുണ്ട് . അതുപോലെ ആരോഗ്യം, വെടിപ്പ് , ശുദ്ധി എന്നിവ ഉപയോഗിക്കേണ്ട സമയങ്ങളിൽ സമാന അർത്ഥത്തിൽ വൃത്തി എന്ന വാക്ക ഉപയോഗിക്കാറുണ്ട് . പരിസരം, വൃത്തി, ശുദ്ധി, മാലിന്യ സംസ്കരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി ഹാൻഡ് വാഷ് എന്ന വാക്കും ഉപയോഗിക്കപ്പെടുന്നു. ഹൈജീൻ, ഹാൻഡ് വാഷ് എന്നിവ കർക്കശമാക്കിയും സാമൂഹിക അകലം പാലിച്ചും നമുക്ക് കൊറോണാ വൈറസിനെ ഫലപ്രദമായി ചെറുക്കാം.

സ്രേയ ജയകുമാർ
8 എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം