ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി 1

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
                        നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ ഭൂമിയിലെ എല്ലാവരുടെയും ഏതൊരു ജീവജാലങ്ങളുടെയും നിലനിൽപ്പിന് താക്കോലാണ് പരിസ്ഥിതി. പ്രകൃതിയാണ് നമ്മുടെ മാതാവ്. വളരെ സമാധാനപരമായ ജീവിതത്തിനു വേണ്ടിയുള്ള എല്ലാം പ്രകൃതി നമുക്ക് തരുന്നു. മഴ പെയ്യുന്നു ഉണ്ടാക്കുന്നു വൃക്ഷങ്ങളും ചെടികളും ഒക്കെ വേഗം വളരുന്നു നമുക്ക് കായ്കനികൾ തരുന്നു. ഇത്രയും ഉപകാരം ചെയ്യുന്ന പ്രകൃതിയുടെ നന്ദി കാണിക്കുന്നതിന് പകരം ഭൂമിയും അന്തരീക്ഷവും വെള്ളവുമെല്ലാം എത്രത്തോളം വലിയ മാത്രമോ അത്രയും ദ്രോഹം നമ്മളെല്ലാം പ്രകൃതിയോട് ചെയ്തുകൊണ്ടിരിക്കുന്നു. ബുദ്ധി ഇല്ലാത്ത മനുഷ്യർ തങ്ങൾക്കുതന്നെ ആപത്ത് ഉണ്ടാക്കുന്ന മലിനീകരണമാണ് ഇടതടവില്ലാതെ പിന്തുടരുന്നത്.   ജീവമണ്ഡലം എന്ന പട്ടു പരവതാനിയിൽ അനേകകോടി നൂലിഴകൾ തുന്നിച്ചേർത്ത പെട്ടിട്ടുണ്ട്. ഒരിഴ പൊട്ടിയാൽ പരവതാനി നാശമായി. ഇതുപോലെയാണ് പ്രകൃതി. ഏകകോശ ജീവി മുതൽ എല്ലാ ജീവികളും പ്രകൃതി അവയുടെ നിലയിൽ ഭേദഗതി ചെയ്യുന്നു, എന്ന അറിവിൽ നിന്നാണ് ഈ അവബോധം ഉണ്ടായിരിക്കുന്നത്. നമ്മുടെ പരിസ്ഥിതി ധാരാളം പച്ചപ്പുകൾ നിറഞ്ഞതാണ്. നമ്മൾ മനുഷ്യർ പ്രകൃതിയിലെ ഓരോ ചങ്ങലക്കണ്ണികൾ ആണ്. നമ്മൾ മനുഷ്യർ മാത്രമാണ് പ്രകൃതിയിലെ കളികൾ തെറ്റിച്ചു കളിക്കുന്നത്, എന്നുപറഞ്ഞാൽ ചെടികൾ വെട്ടി നശിപ്പിക്കുന്നു കുളങ്ങളും പാടങ്ങളും നികത്തി അവിടെ വലിയ വലിയ ഫ്ലാറ്റുകൾ പണിയുന്നു.            പ്രകൃതിയെ നാം ആരും തിരിച്ചറിയുന്നില്ല. അതറിയാൻ ആരും ശ്രമിക്കുന്നില്ല. അതിവർഷം ഓ പ്രളയമോ അസഹ്യം ആകുമ്പോൾ നാം നമ്മോട് തന്നെ ചില ചോദ്യങ്ങൾ ഉന്നയിക്കും. അതൊക്കെ വരുമ്പോൾ മാത്രം നാം അതിൻറെ കാരണങ്ങൾ തേടി അലയും. അതുവരെ നാം അതിൻറെ കാരണങ്ങൾ അന്വേഷിക്കുന്നില്ല. പ്രത്യയശാസ്ത്രങ്ങളുടെ യും വിശ്വാസങ്ങളുടെയും ദേശീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിൽ പ്രത്യക്ഷത്തിൽ ചേർച്ച ഇല്ലായ്മകൾ പ്രകൃതിദത്തം എന്ന് ചുരുക്കം. നമ്മുടെ നാടും വീടും പ്രകൃതിയും ശുചിത്വം ഉള്ളതാകണം. ധാരാളം ജീവികൾ നമ്മുടെ പ്രകൃതിയിൽ ഉണ്ട്. അതിനെ കുറിച്ച് അറിയാനും അതിനെ ആസ്വദിക്കാനും അതിനെ സംരക്ഷിക്കുവാനും ആണ് ദൈവം പ്രകൃതിയെ തന്നിരിക്കുന്നത്. നമ്മൾ മനുഷ്യപ്രകൃതിയിൽ ഒന്ന് കണ്ണോടിച്ചാൽ നമുക്ക് മനസ്സിലാകും പ്രകൃതി എത്ര സുന്ദരം ആണെന്ന്. ആ സുന്ദരമായ പ്രകൃതിയെ നമ്മൾ സംരക്ഷിക്കണം. സുന്ദരം ആക്കുകയും വേണം


ഹാദിയാ കെ എച്ച്
7എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം