ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/നാളെത്തെ ലോകം????

Schoolwiki സംരംഭത്തിൽ നിന്ന്
നാളെത്തെ ലോകം????

ഒരിക്കൽ വനമായിരുന്ന ആ ചതുപ്പിലെ അവസാനത്തെ മരവും നിലം പതിച്ചു. അവിടെ അംബരചുംബികളായ ഗോപുരങ്ങൾ വരാൻ പോകുന്നു. കിളികൾ പാടിയില്ല, പുഴകൾ ഒഴുകിയില്ല. അവരുടെ അവസാന പ്രതീക്ഷയും നശിച്ചിരിക്കുന്നു. മനുഷ്യരെ തടുക്കാൻ ഒരു ശക്തിയെക്കൊണ്ടും ആകില്ല എന്ന് കിളികൾ ഉറക്കെ പറഞ്ഞു. ശോകഗാനം അവസാനം വരെയും പാടി അവരുടെ ചിറകുൾ നിശ്ചലമായി.

മരങ്ങളെ വെട്ടി വനം നശിപ്പിക്കാനായി തൻ്റെ പിതാവിനോടൊപ്പം യാത്ര പോയ കുഞ്ഞ് പീറ്ററിന് അന്ന് ഉറക്കം വന്നില്ല. അച്ഛനെയും അച്ഛൻ്റെ മരങ്ങളെ പിഴുതെറിയുന്ന യന്ത്രങ്ങളെയും അവന് ഭയമായിരുന്നു. ആ യന്ത്രത്തിൽ മരങ്ങളുടെ ചോരയാണ്.അച്ഛൻ ഒരു പാട് കൊലകൾ നടത്തുകയും അതിനൊക്കെ പ്രതിഫലം ലഭിക്കുകയും ചെയ്യുന്ന കൊലയാളിയാണ്. തൻ്റെ മാളികയിൽ നിന്നും പീറ്റർ ആകാശം നോക്കി നിന്നു. പണ്ടത്തെ പോലെ അവന് നക്ഷത്രതങ്ങളെ വീക്ഷക്കാനായില്ല, ഒരു പക്ഷെ നക്ഷത്രങ്ങൾ തിളങ്ങാൻ മറന്നു പോയതാവാം. അല്ലെങ്കിൽ ഇത്രയും തെളിഞ്ഞ വാനത്തിൽ നക്ഷത്രങ്ങളെവിടെ.

നാട്ടുമ്പുറത്തു നിന്നും നഗരത്തിലേയ്ക്ക് ചേക്കേറിയ അവിടം ഒട്ടും ഇഷ്ടമായിരുന്നില്ല. നാട്ടിലെ വയലും പിറമ്പും തോടുകളും വളരെചെറുപ്പത്തിൽ കണ്ടതാണെങ്കിലും ഇന്നും അവന് ഓർമ്മയുണ്ട്. അതെല്ലാം ഇപ്പേഴും അവിടെയുണ്ടക്കാം. ഒരു പക്ഷെ അച്ഛൻ്റേതു പോലെയുള്ള യന്ത്രങ്ങൾ അവയെല്ലാം കവർന്നെടുത്തിരിക്കാം. അവൻ വായിച്ചിട്ടുണ്ട് ആദിയിൽ ദൈവം ലോകം സൃഷ്ടിച്ചു, എന്നിട്ട് പ്രകൃതി, മൃഗങ്ങൾ ഒടുവിൽ മനുഷർ.മനുഷ്യൻ്റെ ജീവിതത്തിൻ്റെ അടിസ്ഥാനം പ്രകൃതിയാണ്. എന്നിട്ടും അവൻ എന്തിന് പ്രകൃതിയെ നശിപ്പിക്കുന്നു .പ്രകൃതിയില്ലെങ്കിൽ മനുഷ്യൽ ഇല്ല എന്ന് അവൻ പള്ളിക്കൂടത്തിൽ പോയ നാൾ മുതൽ കേൾക്കൻ തുടങ്ങിയതാണ്, പഠിക്കുന്നതാണ്. എന്നിട്ടും അവൻ തന്നെ പ്രകൃതിയെ കാർന്ന് തിന്നുന്നു. എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു ഒടുവിൽ താനും നശിക്കില്ലേ എന്ന് അവൻ ചിന്തിച്ചു അവൻ്റെ മനസ്സിലെ സംശയങ്ങൾ ഏറിവന്നു. അവൻ പോലുമറിയാതെ രാത്രയുടെ അന്ത്യയാമങ്ങളിൽ നിദ്ര ദേവി അവനെ പുൽകി.

അവൻ എഴുന്നേറ്റത് വ്യത്യസ്ഥമായ ഒരിടത്തായിരുന്നു'കറുത്ത ആകാശം ,വിണ്ടുകീറിയ ഭൂമി ,വറ്റിവരണ്ട കുളങ്ങൾ ഫാക്ടറികളിൽ നിന്നും കറുത്ത പുക ഉയരുന്നു. രാക്ഷസ യന്ത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പായുന്നു. അവിടെ ഫ്ളാറ്റുകൾ ഉണ്ടായിരുന്നു മാളുകൾ ഉണ്ടായിരുന്നു എല്ലാവർക്കും പണമുണ്ടായിരുന്നു. എന്നാൽ ബഹിരാകാശത്തെപ്പോലെ എല്ലാവരും ഓക്സിജൻ ക്യാനുകൾ ചുമക്കുകയായിരുന്നു.തലയിൽ ഒരു ഗ്ലാസ് ഗോളവും. അതുപോലെ അവനും ഉണ്ടായിരുന്നു. അവൻ ഭയന്ന് ഓടാൻ ആരംഭിച്ചു. എൻ്റെ മരങ്ങളെവിടെ, പുഴകളെവിടെ, ശുദ്ധവായു എവിടെ അവൻ കണ്ടവരോടെല്ലാം അന്വേഷിച്ചു കൊണ്ടിരുന്നു. ആരും നിൽക്കാൻ കൂട്ടാക്കിയില്ല.

ഒടുവിൽ ഒരു വൃദ്ധൻ അവനോടു പറഞ്ഞു, എല്ലാം തൂക്കി വിറ്റു കൂഞ്ഞേ, ഈ കാണുന്ന ലോകത്തിനായി മനുഷ്യൻ പ്രകൃതിയെ വധിച്ചു. ഇപ്പോൾ അവന് ഒന്നും സ്വന്തമായി ഇല്ല. സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം. ഭൂവി ഓരോ ഭാഗമായി നശിച്ചു കൊണ്ടിരിക്കുന്നു. നാളെ ഒരു പക്ഷെ ആരും ജീവിച്ചിരിക്കില്ല." ആ വ്യദ്ധൻ നടന്നു നീങ്ങി അവൻ ചാടി എഴുന്നേറ്റു എല്ലാം സ്വപനമായിരുന്നു. അവൻ ഉരുവിട്ടു. എന്നാലും അങ്ങനെ ഒരു കാലം ഒട്ടും അകലെയല്ല എന്ന സത്യം അവനെ ഭയപ്പെടുത്തി. കുഞ്ഞ് പീറ്ററിന് ഇന്നും പ്രതീക്ഷയുണ്ട് പ്രകൃതിയ്ക്ക് മുറിവേറ്റിട്ടേയുള്ളൂ.അത് മരിക്കുന്നതിനു മുൻപ് പ്രകൃതിയെ രക്ഷിക്കാൻ അവൻ തീരുമാനമെടുത്തു. അന്ന് അവൻ ചെയ്തത് ഒരു വൃക്ഷത്തൈ നടുകയായിരുന്നു ഒന്നല്ല അനേകായിരം വൃക്ഷത്തൈകൾ നടാൻ മനുഷ്യന് തോന്നട്ടെ എന്ന പ്രാർത്ഥനയോടെ നമുക്ക് തിരിച്ചു പിടിക്കാൻ കഴിയാത്ത വിധം ഓടിയൊളിക്കുന്നതിനു മുൻപ് അവനും കൂടെയുള്ളവർക്കും അടുത്ത തലമുറയ്ക്കും തിരിച്ചുപിടിക്കാനാവട്ടെ എന്ന ശുഭാപ്തി വിശ്വാസത്തോടെ ......

ദേവനന്ദ പി ആർ
8 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്ക്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ