ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഇ-വിദ്യാരംഗം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - ഇ-വിദ്യാരംഗം
![]()
![]()
![]()
അർഷിദ മുസ്തഫ ഹിന. കെ 8 C 8 C
![]()
ആശിഷ് റോഷൻ 8. സി
ജലം ജീവാമൃതം
മുഹമ്മദ് ആദിൽ
10.A
കാലം AD 2033...!
ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്.
![]()
![]()
![]()
സോന പി ദാസ് അശ്‌മൽ. ഇ 8 C 8 C
![]()
അനാമിക 10 I
"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ" എന്ന കവിതാസമാഹാരത്തിൽ നിന്ന്
അന്ന് ഞാൽ കാരണം പെയ്തൊഴിഞ്ഞത് ഒരുപാട് സ്വപ്നങ്ങളായിരുന്നു മഴക്കിന്ന് പൊറുക്കാനേ അറിയൂ അന്ന് ഞാൽ കാരണം നഷ്ടമായത് ഒരുപാട് പ്രതീക്ഷകളായിരുന്നു മഴക്കിന്ന് ഓർക്കനേ അറിയൂ അന്ന് ഞാൽ കാരണം ചേതനയറ്റത് ഒരുപാട് ജീവിതങ്ങളായിരുന്നു മഴക്കിന്ന് വികാരങ്ങളേയില്ല അന്ന് ഞാൽ കാരണം കരഞ്ഞു തീർത്തത് മഴയുടെ വികാരങ്ങളായിരുന്നു *** |
"നീ"
അരികത്തണഞ്ഞു മധുകണമായ് നീ മനസ്സിൽ നിറഞ്ഞു ഒരു സ്വപ്നത്തിൽ അറിയാതെയൊഴുകി ***
കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട് കാശവിടെ വെച്ചീട്ട് ഓടിപ്പോയി *** |
"പ്രകൃതി"
പൂമണം വീശിടും കുളിർക്കാറ്റുകൊണ്ടു ഞാൻ നറുതേൻ നുകരുന്ന ശലഭത്തെ കണ്ടു ഞാൻ
മധുവൂറും മണമുള്ള പൂക്കളെ തൊട്ടു ഞാൻ കളകളമൊഴുകുന്ന പുഴകളിൽ നീന്തി ഞാൻ
പാട്ടുകൾ പാടീടും കിളികളെ കേട്ടു ഞാൻ ഈ നല്ല പ്രകൃതിയെ കണ്ടു രസിച്ചു ഞാൻ *** |
"പേടി"
ഞാൻ പത്രം വായിക്കാറേയില്ല മടിയായിട്ടല്ല പേടിയാണ്
ഉള്ളു പൊള്ളിക്കുന്നു കണ്ണു നനയിക്കുന്നു ചോര തിളയ്ക്കുന്നു
ലോകത്തിനെന്താണു രോഗം *** |
എം. യൂസുഫ് (ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ)