ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വപ്രദാനം ജീവിതം

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു അനിവാര്യഘട്ടമാണ് ശുചിത്വം. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെകാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. നമ്മൾ രാവിലെ ചെയ്യുന്ന പ്രഭാതകൃത്യങ്ങൾ നല്ല ശുചിയോടെ ചിട്ടയോടെ ചെയ്യുമ്പോൾ നാം സ്വയം ശുചിയാകുന്നു. വ്യക്തി ശുചിത്വം കൂടാതെ നമ്മുടെ പരിസരവും ശുചിയായിരെക്കണം. വീട് ദിവസം രണ്ടു നേരമെങ്കിലും അടിച്ചുവാരണം. വീടിന്റെ പരിസരവും അതുപോലെ തന്നെ വൃത്തിയായിരിക്കണം. ഇങ്ങനെ ഓരോ വീടും പരിസരവും ശുചിയാകുമ്പോൾ ഒരു സമൂഹം മുഴുവൻ ശുചിയാകുന്നു. ശുചീകരണം മൂലം നമ്മുക്ക് ധാരാളം രോഗങ്ങൾ തടയാം. നമ്മുക്ക് തടയാം ഈ കൊറോണയെ… Let's break the chain..

ആഷ്വിക ശ്രീനിവാസ്
9 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം