ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്

ലോകത്ത്100 ൽ 90 ശതമാനവും ശുചിത്വം പാലിക്കുന്നവരാണെങ്കിലും അതിൽ 10 ശതമാനം ജനങ്ങൾ കാണിക്കുന്ന വ്യക്തി ശുചിത്വമില്ലായ്മയും ഉത്തരവാദിത്ത്വമില്ലായ്മയും ആണ് ലോകം ഇന്ന് നേരിടുന്ന കൊറോണ എന്നലോകത്തെ വിഴുങ്ങുന്ന വൈറസ് . ആയിരക്കണക്കിന് പോസ്റ്റ്മോർട്ടത്തിന് ശേഷം ചൈനക്കാർക്കണ്ടെത്തിയത് അണുബാധയുടെ ഫലമായി ശ്വാസകോശ പാതകളിൽ കട്ടിയുള്ള മ്യൂക്ക സ് രൂപപ്പെടുകയും വായുമാർഗങ്ങളെ അടയ്ക്കുകയും ചെയ്യുന്നുവെന്നാണ്. 2019 തു. കണ്ടെത്തിയതുകൊണ്ടാണ് നോവൽ കൊറോണയ്ക്ക് കോവിഡ് 19 എന്ന പേരു വന്നത്.ആദ്യമായി ഈ വൈറസ് കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ് .പിന്നീട് ലോകമാകെ പടർന്നു പിടിക്കുന്നതാണ് നാമിന്ന് കാണുന്നത് .കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുന്നില്ല .മരിച്ചയാളുടെ മതാചാരാ പ്രകാരം ശവമടക്കാൻ ബന്ധുക്കളോ മതാചാര്യന്മാരോ തയ്യാറാകുന്നില്ല .ആചാരവും വിശ്വസവും അവിടെ ഇല്ലാതാകുന്നു കൊറോണയെ പിടിച്ചുകെട്ടാൻ പ്രതിരോധ പ്രവർത്തനത്തിൽ മുന്നിട്ടു നിന്ന സംസ്ഥാനങ്ങളിൽ മികവുനേടിയ സംസ്ഥാനമാണ് കേരളം .ഈ മികവിനു പിന്നിൽ പരിശ്രമിച്ചവരാണ് സർക്കാരും ആരോഗ്യമേഖലയും. കൊറോണ ഇന്ത്യയെ വിഴുങ്ങുന്നതിനു മുമ്പ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചിരുന്നു .ആരോഗ്യമുള്ള ഒരു മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ശുചിത്വം .ഇന്ന് പലരിലും കാണാത്തതും ശുചിത്വം തന്നെ .ശുചിത്വത്തിന് രണ്ട് കണ്ണികളുണ്ട്. അതിൽ ഒന്നാണ് വ്യക്തി ശുചിത്വം. കോവിഡ് 19 സ്ഥിരീകരിച്ചു .ആരു സ്ഥിരീകരിച്ചു അവിടെയാണ് നാം ചില വിഭാഗങ്ങളെ കുറിച്ച് മനസിലാക്കേണ്ടത്. ഏറ്റവും അപകടകരമായ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടേഴ്സുo നേഴ്സും പോലീസും' സ്വന്തം കുടുംബത്തെ മറന്ന് 24 മണിക്കൂർ ജനങ്ങൾക്കും രോഗികൾക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ചവർ. അവിടെയാണ് നാം ഒരു വിഭാഗത്തെ മറന്നു പോകുന്നത്. വൈറസിനെ പരിശോധിച്ച് രോഗിയുടെ രോഗം മാറുന്നതു വരെ ഓരോ പരിശോധയിലൂടെ കൂടെ നിൽക്കുന്ന രോഗ നിർണയ വിഭാഗത്തിന്റെ നട്ടെല്ല്. കൈയ്യും മെയ്യും മറന്ന് സമൂഹത്തിനൊപ്പം നിൽക്കുന്ന ലാബ് ടെക്നീഷ്യൻ സഹോദരങ്ങളെ നാം ഓർക്കാതെ പോകുന്നു. ഇന്ത്യക്കാർ മാത്രമല്ല ലോക ജനത മുഴുവൻ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പൊരുതേണ്ട യുദ്ധമാണ്. ആൾ ദൈവങ്ങൾ ഒളിവിൽ പോയ കൊറോണ കാലത്ത് നമ്മുക്ക് ഐക്യപ്പെടാം. ശാരീരിക അകലം സാമൂഹിക ഒരുമ

അശ്വനി എ.എസ്
10 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം