ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പ്രധിവിധിയേക്കാൾ ഉത്തമം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രധിവിധിയേക്കാൾ ഉത്തമം പ്രതിരോധം

ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചേർക്കുന്നതിലേക്കായി ജന്തു ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും അകറ്റുന്നതിന് നമുക്ക് രോഗപ്രതിരോധം എന്ന് വിശേഷിപ്പിക്കാം…… രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നവരാണ് രോഗികളായി മാറുന്നത്. പിന്നീട് തുടർന്നുള്ള കുഴപ്പങ്ങളിലേക്ക് പോവാൻ ഇടവരുന്നതും. ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാവുന്നത്, ഏത് വിധേനെയെങ്കിലും രോഗപ്രതിരോധ ശക്തി വർധിപ്പിക്കുവാനുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ്. ഈ( 2020)കാലഘട്ടത്തിൽ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ചെറുക്കാൻ ആവിശ്യമായ ഘടകങ്ങളിൽ ഒന്നാണ് രോഗപ്രതിരോധശേഷി. കൊറോണ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം അന്തരികമായ മുൻകരുതലുകളും ആവിശ്യമാണ്. രോഗ ലക്ഷണങ്ങൾ പ്രകടമാവുമ്പോളാണ് ഒരു മനുഷ്യന്റെ രോഗപ്രതിരോധ ശേഷിക്ക് പ്രസക്തി വരുന്നത്……….. മനുഷ്യ ശരീരത്തെ ഏതെങ്കിലും ഒരു രോഗം കീഴ്പ്പെടുത്തുന്നുണ്ടെങ്കിൽ അത് ആ ശരീരത്തിലെ രോഗപ്രധിരോധത്തെ കീഴ്പ്പെടുത്തിയതിന് ശേഷമായിരിക്കും. പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം എന്ന് കേട്ടിട്ടില്ലേ? രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നത് വഴി നമുക്ക് അസുഖങ്ങളുടെ തീവ്രത കുറക്കാൻ സാധിക്കും. പകർച്ചവ്യാധികൾ തടയാൻ നമ്മൾ കഴിവുന്നതും മാലിന്യങ്ങൾ വലിച്ചെറിയാതെ നിൽകേണ്ടതാണ്.രോഗങ്ങളെ ക്ഷണിക്കാനും രോഗപ്രതിരോധം കുറക്കാനും ഇവ കാരണമാവുന്നു. പോഷക ഭക്ഷണം ഉറപ്പുവരുത്തേണ്ടതാണ്. ആരോഗ്യമുള്ള ഒരു ശരീരത്തിന് പോഷകാഹാരം അനിവാര്യമാണ് അത് രോഗപ്രതിരോധം വർധിപ്പിക്കാൻ കാരണമാവുന്നു. വ്യായാമം ചെയ്യുക, ശുദ്ധ ജലം ധാരാളം കുടിക്കുക, നന്നായി ഉറങ്ങുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നാം ഏവരും ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ആരോഗ്യമുള്ള ശരീരത്തിലെ രോഗപ്രതിരോധശേഷി ഉണ്ടാവു. അതിനാൽ നാം മേൽ പറഞ്ഞ കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ നന്നായി മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട് പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ നമുക്ക് ആരോഗ്യമുള്ള ശരീരം വാർത്തെടുക്കാൻ സാധിക്കു… ആരോഗ്യമുള്ള ശരീരത്തിനേ രോഗത്തെ പുറത്താക്കാൻ സാധിക്കു. കൊറോണ പോലുള്ള ദുരന്തങ്ങളെ നേരിടാൻ ഐക്യത്തതിനൊപ്പം സാമൂഹികമായി അകൽച്ചയും തുടർന്ന് സ്വയം ശുചിത്വവും രോഗ പ്രതിരോധശേഷിയും അനിവാര്യമാണെന്നു സാരം. പിന്നീട് രോഗപ്രതിരോധശേഷി വർധിക്കുന്നതിലൂടെ പിന്നീടുള്ള ജീവിതം സുഖമായി മുന്നോട്ട് കൊണ്ടുപോവാൻ നമുക്ക് നിഷ്പ്രയാസം സാധ്യമാകും…

ഫിദ ഫാത്തിമ കെ
9 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം