ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

അന്നത്തെ ദിവസം അവന് മറക്കാൻ കഴിഞ്ഞില്ല. അത് ഓർത്ത് അവൻ വിങ്ങി വിങ്ങി കരയുകമാത്രം ചെയ്തു. അമ്മയുടെ മുഖം അവന്റെ മനസ്സിൽനിറഞ്ഞുനിന്നു. അവന്റെ ചുറ്റും ആരുമില്ല. അവൻ അമ്മയുടെ പടം നെഞ്ചോട് ചേർത്ത് വച്ച് പറഞ്ഞു അമ്മേ .... വേഗം വരൂ.... അവൻ കിടക്കയിൽ കിടന്ന് ആ സംഭവം ഒരു ഏങ്ങലോടെ ഓർത്തു. പതിവുപോലെ രാവിലെ എന്നെ ഉണർത്തി അമ്മ വെള്ളം കോരാനായി മുറ്റത്തേക്കിറങ്ങി. അമ്മയ്ക്ക് തീരെ വയ്യ മോനെ.... ഈ വെള്ളം അകത്ത് വച്ച് അമ്മക്ക് അൽപ്പം കട്ടൻ ഇട്ട് താ. കുറച്ചു നേരത്തിനുശേഷം അവൻ വെള്ളവുമായി മുറ്റത്തെത്തി പക്ഷേ മുറ്റത്ത് അമ്മയില്ല. മറിച്ച് അമ്മയുടെ ഒരു പാദരക്ഷം മുറ്റത്തും മറ്റൊന്ന് അൽപ്പം മാറി കിടന്നു. അവൻ വീടിന് പിറകിലേക്ക് ഓടി. അമ്മ അവിടത്തെ തിണ്ണയിൽ കിടക്കുന്നു. കണ്ണ് ചുവന്ന് നിറഞ്ഞിരുന്നു. അമ്മയുടെ അടുത്ത് അവൻ ഓടിയെത്തി. അമ്മേ.. എന്തുപറ്റി. എനിക്ക് തീരെ വയ്യ മകനെ ശ്വാസം എടുക്കാനും വയ്യ. നല്ല തലവേദനയും ഉണ്ട്. പനിയ്ക്കുന്നണ്ടോ എന്ന് നോക്കി,നല്ല പനിയുണ്ട്. അവർ ഒരു നാട്ടിൻ പുറത്തുക്കാരായിരുന്നു. അവൻ വേഗം അടുത്തുള്ള ആരോഗ്യകേന്ദത്തിലേക്ക് എത്തി. അവരുടെ പ്രാഥമിക പരിശോധനയ്ക്ക് കൊണ്ടുപോയി. റാപിഡ് ടെസ്റ്റിലൂടെ അവന്റെ അമ്മയ്ക്ക് വിനാശകാരിയായ കൊറോണ വൈറസ് ആണെന്ന് പറഞ്ഞു. അവന്റെ അമ്മയെ കൊവിഡ് ഐസൊലേഷൻ വാർഡിലേക്കും അവനെ നിരീക്ഷണത്തിലേക്കുമാറ്റാനും നിർദ്ദേശിച്ചു. അമ്മേ..... അവൻ വീണ്ടും പൊട്ടി കരഞ്ഞു. അവന്റെ കരച്ചിൽ ശബ്ദം കേട്ട് നേഴ്സ് ചോദിച്ചു. എന്തുപറ്റി. എനിക്ക് എന്റെ അമ്മയെ കാണാൻ പറ്റുമോ? ഈ രോഗം വേഗം ഭേദമാകുമോ. ഈ രോഗം ബാധിച്ച് ധാരാളം പേർ മരിച്ചതായി ഞാൻ കേട്ടിട്ടുണ്ട്. കുട്ടീ... നീ പേടിക്കേണ്ടാ. ഈ രോഗത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്. ഇതിനായി സോപ്പ് വെള്ളമോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടക്ക് കൈ കഴുകുക. ആളുകൾ കൂടുന്ന സന്ദർഭങ്ങൾ ഒഴിവാക്കുകയും പുറത്തേക്ക് ഇറങ്ങന്ന സാഹചര്യങ്ങളിൽ മാസ്ക്ക് ധരിക്കുകയും ചെയ്യുക. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ നിരീക്ഷണത്തിൽ കഴിയുക. ഇതിലൂടെ കൊവിഡ് അഥവാ കൊറോണയുടെ കണ്ണിയെ നമുക്ക് ഇല്ലാതാക്കാം. BREAK THE CHAIN

അനുശ്രീ പ്രമോദ്
10 D ഫാ. ജി. കെ. എം. എച്ച്. എസ്. എസ് കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ