ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ കൊറോണകാലചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലചിന്തകൾ

മനുഷ്യനു ലഭിച്ച ഏറ്റവും വലിയ സമ്പത്താണ് പ്രകൃതി. ഇത് മനസ്സിലാക്കാതെ വർഷങ്ങളായി ചൂഷണം ചെയ്യുന്നതിൽ നാം പരസ്പരം മത്സരിക്കുകയാണ്.ഇതിനിടയിൽ പ്രകൃതി സ്വയം ശുദ്ധീകരണ മാർഗ്ഗങ്ങൾ തേടി കൊണ്ടിരിക്കുന്നു. ഈ കൊറോണ വൈറസ് പോലും പ്രകൃതിയുടെ ഒരു ശുദ്ധീകരണ തന്ത്രമാണെന്ന് ഞാൻ കരുതുന്നു. വാഹനങ്ങളുടെ ഇരമ്പലുകളില്ല, ഫാക്ടറികൾ പുക തുപ്പുന്നില്ല, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ആധിക്യമില്ല, രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത പ്രയോഗമില്ല, ക്രമാതീതമായി ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല, ഈർജ്ജ സ്ത്രോതസുകൾ അമിതമായി ഉപയോഗിക്കപ്പെടുന്നില്ല............. അതെ ഞാൻ ചിന്തിക്കുകയാണ് ഓരോ കാലഘട്ടത്തിലും പ്രകൃതിക്ക് അതിൻ്റേതായ സ്വയം ശുദ്ധീകരണ തന്ത്രങ്ങൾ അവലംബിക്കേണ്ടിയിരിക്കുന്നു .അതിനു വേണ്ടിയുള്ള അവസരങ്ങളായി, മാർഗ്ഗങ്ങളായി നമുക്ക് ഈ കൊറോണക്കാലത്തെ ദർശിക്കാം. ചൈനയിലെ വുഹാനി ൽ നിന്ന് ഉത്ഭവിച്ച ഈ മഹാമാരി ലോകം മുഴുവനെയും വിഴുങ്ങിയിരിക്കുന്നു. ലക്ഷങ്ങൾ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. അനേകായിരങ്ങൾ രോഗത്തിന് അടിമപ്പെട്ടിരിക്കുന്നു. ഈ ലോകം തൻ്റെ കൈ പിടിക്കുള്ളിൽ ഒതുക്കാമെന്ന് കരുതിയ മനുഷ്യൻ ഒരു ചെറിയ രോഗാണുവിൻ്റെ മുന്നിൽ പകച്ചു നിൽക്കുകയാണ്. കോവിഡ് 19 അതിശക്തനാണ്.കൃത്യമായ ശുചിത്വ ശീലങ്ങൾ അവലംബിക്കുന്നതിലൂടെ ഈ കൊറോണ വൈറസിനെ ചെറുത്തു തോൽപ്പിക്കാമെന്ന് ഭരണാധികാരികളും, ആരോഗ്യ പ്രവർത്തകരും ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുന്നു. അബാലവൃദ്ധം ജനങ്ങൾ കൈ കഴുകലിൻ്റെ മഹാത്മ്യം മനസ്സിലാക്കിയിരിക്കുന്നു. വൻകിട രാഷ്ട്രങ്ങൾ എന്ന് അഹങ്കരിക്കുന്നവരെ പിൻതളളി കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മുൻപന്തിയിലാണ്‌. അതിൽ കേരളം വളരെ അഭിമാനാർത്ഥമായ നേട്ടമാണ് കൈവരിച്ചത് .പ്രതിരോധ മരുന്നുകൾക്കായി അവർ ഇന്ത്യയെ ആശ്രയിക്കുന്ന അവസ്ഥയിലെത്തി. നമ്മുടെ സാമ്പത്തികരംഗം അങ്ങേയറ്റം പിന്തള്ളപ്പെടുന്നുണ്ട്. ഈ പിന്നോക്കാവസ്ഥയെ നേരിടുന്നതിന് നാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഈ കൊറോണക്കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ചിത്രം വര, ക്രാഫ്റ്റ് വർക്കുകൾ, വായന എന്നിവയിൽ സജീവമായി ഏർപ്പെടാം. പാചക പരീക്ഷണത്തിൽ ഏർപ്പെടുകവഴി ചില രുചി ഭേദങ്ങൾ കണ്ടെത്താം. നമുക്ക് ആവശ്യമായ പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കാം. കൊറോണക്കാലം നമ്മെ പഴയ കാർഷിക സംസ്ക്കാരത്തിലേക്ക് കടന്നു ചെല്ലാൻ പ്രേരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലെ തിരക്കും ബഹളവും അവസാനിപ്പിക്കണമെന്ന് ഈ കൊറോണക്കാലം നമ്മെ ഓർപ്പെടുത്തുന്നു. പ്രപഞ്ചം നമ്മുടേത് മാത്രമല്ലെന്നും മനുഷ്യൻ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണെന്നും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ലോക്ക് ഡൗൺ കഴിഞ്ഞാലും നമ്മൾ ആവശ്യത്തിന് മുൻകരുതൽ എടുത്തു വേണം പുറത്തിറങ്ങാൻ. വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാക്കണം. കൊറോണ മഹാമാരിയെ നമുക്ക് ജാഗ്രതയോടെ അതിജീവിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി. ശുചിത്വ ശീലങ്ങൾ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നത് സുനിശ്ചിതമാണ്. അതിനായി ശുചിത്വ ശീലങ്ങൾ പാലിക്കാം. മനുഷ്യ മനസുകളിൽ നന്മയുടെ,സ്നേഹത്തിൻ്റെ, സമൃദ്ധിയുടെ,ക്ഷമയുടെ, സമാധാനത്തിൻ്റെ കണിക്കൊന്നകൾ പൂത്തുലയട്ടെയെന്ന് ആശംസിക്കുന്നു.

ക്രിസ്റ്റി മെറിൻ ഷാജി
8 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം