ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം എന്നത് നാം നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട പ്രധാനമായ ഒരു ഘടകമാണ്. നമുക്ക് എത്രത്തോളം ശുചിത്വം പാലിക്കാൻ പറ്റുന്നോ അത്രത്തോളം രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. ഇതിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും പരമപ്രധാനമാണ്. നമ്മൾ എപ്പോഴും ശുചിയായി ഇരിക്കുന്നതോടൊപ്പം നമ്മുടെ പരിസരവും നാം വൃത്തിയാക്കി വയ്ക്കേണ്ടതാണ്. പരിസര ശുചിത്വത്തിലൂടെ കൊതുകുജന്യ രോഗങ്ങൾ അടക്കം പല രോഗങ്ങളെയും ഇല്ലാതാക്കാം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. • ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിച്ച് മുഖം മറയ്ക്കുക • ഇടയ്ക്കിടെ നഖങ്ങൾ വെട്ടി വൃത്തിയാക്കുക • ദിവസവും സോപ്പിട്ട് കുളിക്കുക • വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. • പുകവലി മദ്യപാനം ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കാതിരിക്കുക • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക • അമിതാഹാരം ഒഴിവാക്കുക • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക • വ്യായാമവും വിശ്രമവും അത്യാവശ്യമാണ് • വീടുകളിൽ നിന്നും മാലിന്യങ്ങൾ ഒഴിവാക്കുക. • മാലിന്യങ്ങൾ മറ്റൊരിടക്ക്ത്തേക്കും വലിച്ചെറിയാതിരിക്കുക • വെള്ളം കെട്ടിക്കിടക്കുന്ന അതിലൂടെ കൊതുകുകൾ പെരുകുന്നു ഇത് ഒഴിവാക്കുക • ഈച്ചകളെ കൊല്ലുകയോ കുറയ്ക്കുകയോ ചെയ്യുക തുടങ്ങിയവ ശീലിച്ചാൽ നമുക്ക് തടയാവുന്ന രോഗങ്ങളുടെ എണ്ണം നിരവധിയാണ്.

നാം ദിവസവും കാണുന്ന ചുറ്റുപാടുകളിൽ തന്നെ നിരവധി മാലിന്യങ്ങൾ നാം കാണാറുണ്ട്.മിക്കപ്പോഴും നാം അത് അവിടെനിന്ന് നീക്കം ചെയ്യാൻ ശ്രമിക്കാറില്ല.മിക്ക രോഗങ്ങളും പടരുന്നത് മലിനമായ പരിസരങ്ങളിൽ നിന്നും ആണ്. കൊറോണ പോലുള്ള മാരകമായ വൈറസുകൾ നിലനിൽക്കുന്ന ഈ കാലത്ത് നാം ഏറ്റവും പ്രാധാന്യം നൽകേണ്ട ഒന്നാണ് ശുചിത്വം.ഇടക്കിടെ കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുമ്പോഴും മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറക്കുമ്പോൾ ഒക്കെ ഇത്തരം അണുബാധകളെ നേരിടാൻ കഴിയും.ശുചിയായിരിക്കുന്നതിലൂടെ 90 ശതമാനം രോഗങ്ങളും നമുക്ക് തടയാനാകും. കേരളത്തിൽ ആദ്യമായി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലാണ് പൊതു ഇടങ്ങളിൽ തുപ്പരുതെന്ന കർശന നിയമം കൊണ്ടുവന്നത്.പൊതുഇടങ്ങളിലെ പുകവലി കർശനമായി ഇതിന് മുമ്പ് തന്നെ നിരോധിച്ചിട്ടുണ്ട്. ഇതുപോലെ കേരളം മുഴുവൻ ഇത്തരത്തിലുള്ള നിയമങ്ങൾ പ്രാബല്യമാക്കുകയാണെങ്കിൽ പല വിധ രോഗങ്ങളെയും നമുക്ക് അകറ്റി നിർത്താൻ സാധിക്കും.

ആതിര എം
9 D ഫാ ജി കെ എം ഹൈ സ്കൂൾ കണിയാരം മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം