ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/സയൻസ് ക്ലബ്ബ്

ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'പ്ലാസ്റ്റിക്ക് നിരോധിത ക്യാമ്പസ്സ് 'എന്ന പ്രഖ്യാപനം നടത്തുകയും പ്ലാസ്റ്റിക്ക് മാനവസമൂഹത്തിനുണ്ടാക്കുന്ന വിപത്തുക്കളെക്കുറിച്ച് സയൻസ് അധ്യാപകർ ബോധവൽക്കരണം നടത്തുകയും ചെയ്തു.
പാഴ്വസ്ത്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല നിർമ്മാണം, പ്രക്യതി സംരക്ഷണം വ്യക്ത്തമാക്കുന്ന കവിതാലാപനം , പ്രസംഗം , കാർട്ടൂൺ എന്നീ മത്സരങൾ സംഘടിപ്പിച്ചു .
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്സ്മത്സരം നടത്തുകയും ബഹിരാകാശ സംബന്ധമായ വിഡിയോകൾ ക്ലാസ്സിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
സെപ്തംബർ മാസത്തിൽ സ്ക്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു. വിജയികളായ കുട്ടികൾക്ക് ഉപജില്ലയിൽപങ്കെടുക്കുന്നതിനായി പരിശീലനം നൽകി. ഒക്ടോബർ 8 ന് ഉപജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

Y I P , Young Innovation, Marathon, എന്നിവയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും, പ്രോജക്ട് സമർപ്പിക്കുകയും ചെയ്തു.ഇവയിൽ നിന്നും മുതിർന്നവർക്കായുള്ള Bio degradable Diapers നിർമ്മിക്കുന്ന പ്രോജക്ട് ചെയ്ത് XA യിൽ പഠിക്കുന്ന അദീമ്പ റഫൂക്ക് , ദിൽന നവാസ് , ഫദ്വ . റ്റി . എഫ് എന്നീ കുട്ടികൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.