ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പരിസ്ഥിതി ക്ലബ്ബ്-17
2018-2019 അധ്യയനവർഷം ജൂൺ-5 ലോകപരിസ്ഥിതിദിനം ഫാറ്റിമ ജി.എച്ച്.എസ്സിൽ ഹെഡ്മിസ്ട്രസ് സിസിറ്റർ മെഴ്‍സി തോമസിന്റെ അധ്യക്ഷതയിൽ സമുചിതമായി ആചരിച്ചു. പരിസ്ഥിതിസംരക്ഷണ അവബോധം നൽക്കുന്ന മനോഹരമായ പരിസ്ഥിതി ഗാനങ്ങൾ കൊച്ചു ഗായകർ അവതരിപ്പിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായ എത്തിയ ഫോാർട്ട്കൊച്ചി സി.എെ.ശ്രീ. രാജ്കുമാർ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതി നമുക്ക് നൽകുന്ന സൗഭാഗ്യങ്ങൾ ദുരുപയോഗം ചെയ്യാതെ അടുത്ത തലമുറയ്കു കൈമാറേണ്ടതാണെന്നും അദ്ദേഹം ഉദ്‍ബോധിപ്പിച്ചു.
പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനത്തോടൊപ്പം ഔഷധസസ്യത്താട്ട നിർമ്മാണഉദ്ഘാടനവും ശ്രീ. രാജ്കുർ സാർ നിർവഹിച്ചു.കുട്ടികൾ തന്നെ കൊണ്ടുവന്ന ഔഷധച്ചെടികൾ ഉപയോഗിച്ചാണ് ഔഷധത്തോട്ടം നിർമ്മിക്കുന്നത്. തുടർന്ന് എച്ച്.എംമ്മ് സിസ്റ്റർ മെഴ്‍സി തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്യ്തു. പരിസ്ഥിതിദിന പ‍്രതിജ്ഞ നവീന ലീച്ചർ ചൊല്ലി.പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന തന്റെ കുട്ടിക്കാലത്തിന്റെ മധ്യരസ്മരണകൾ ലളിതമായി പെട്രീഷ്യ ടീച്ചർ വിവരിച്ചത് കുട്ടികൾക്കു ഒരു നവ്യാനുഭവമായിരുന്നു.