ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/കാവലാൾ
കാവലാൾ
നമ്മുടെ ലോകം . വിശാലമായ ലോകം ദൈവം നമുക്കായി തന്നത് . എത്ര സുന്ദരമായ ലോകം .പൂക്കളും പുഴകളും അരുവികളും കുന്നും മലയും അങ്ങനെ എന്തെല്ലാം എന്തെല്ലാം . വിശാലമായ ആകാശവിതാനം സൂര്യ ചന്ദ്ര നക്ഷത്ര വിതാനം . വിശാലമായ സമുദ്രം. അതിനകത്തോ നമുക്ക്ന ചിന്തിക്കാനാവാത്തവിധം ജീവി വർഗ്ഗങ്ങൾ. കരയിലോ എണ്ണിയാലാവാത്തവിധം പക്ഷിമൃഗാദികൾ . അതിനെല്ലാം മകുടമായ മനുഷ്യനും. എത്ര വളർന്നാലും എന്തെല്ലാം കണ്ടുപിടുത്തങ്ങൾ നടത്തിയാലും നമുക്കാര്ക്കെങ്കിലും ഇപ്പറഞ്ഞ എന്തെങ്കിലും സൃഷ്ടിക്കാനാവുമോ. ഇല്ലേ ഇല്ല . അപ്പോൾ നമ്മൾ ഒന്ന് മനസ്സിലാക്കിയാൽ കൊള്ളം. ഇതൊന്നും നമുക്ക് സ്വന്തമല്ല . ഇതെല്ലം നമുക്കുപയോഗിക്കാം നമ്മുടെയും മറ്റുള്ളവരുടെയും നന്മക്കായി മാത്രം . നമ്മൾ ഇക്കാണുന്നതിന്റെയെല്ലാം കാവൽക്കാരൻ ആണ്. ഇതെല്ലം വരും തലമുറകൾക്കു നന്നായി ഉപയോഗിക്കാൻ വേണ്ടി സംരക്ഷിക്കേണ്ടവർ . ഇതാണ് പരിസ്ഥിതി സംരക്ഷണം എന്ന വാക്കിന്റെ ഏറ്റോം ചെറിയ അർഥം ഇത് നാമെല്ലാം പ്രവർത്തികമാക്കിയാൽ പിന്നെ" ആധികൾ വ്യാധികളൊന്നുമില്ല " പ്രശാന്ത സുന്ദരമായ ലോകം നമ്മുടെ സ്വന്തം
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം