ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/ഹിന്ദി ഭാഷ പഠനം
ഹിന്ദി ഭാഷ പഠനം
മലയാളം ഇംഗ്ലീഷ് ഭാഷകൾക്ക് പുറമേ പുതിയ ഒരു ഭാഷ കൂടി കുട്ടികൾ സ്വായത്തമാക്കേണ്ടതിൻ്റെ ആവശ്യകത മുന്നിൽ കണ്ട് കൊണ്ട് 2005- 2006 അദ്ധ്യയന വർഷത്തിലേക്ക് ഹിന്ദി ഭാഷാ പഠനത്തിന് തുടക്കമിട്ടത് UKG ക്ലാസ്സുകൾ മുതൽ ഹിന്ദി പഠനം ആരംഭിക്കുന്നു. അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ എന്നിവയുടെ എഴുത്തും വായനയും ഇന്ന് നമ്മുടെ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നു. കലാലയത്തിൻ്റെ പ്രാർത്ഥനകളിൽ ഒരു ദിവസം ഹിന്ദി പ്രാർത്ഥനക്കായി നീക്കിവെച്ചിരിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങളുട ഭാഗമായി ഹിന്ദി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ സ്ക്കൂളിൽ നടത്താറുണ്ട്. KG തലം മുതൽ ഹിന്ദി പഠനം നടത്തുന്നതിനാൽ up ക്ലാസ്സുകളിൽ എത്തുമ്പോഴേക്കും നമ്മുടെ കുട്ടികൾക്ക് ഹിന്ദി ഭാഷ സുഗമമായി കൈകാര്യം ചെയ്യാൻ കഴിയുന്നു.