ഫലകം:Box Bottom1

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.
"https://schoolwiki.in/index.php?title=ഫലകം:Box_Bottom1&oldid=712465" എന്ന താളിൽനിന്ന് ശേഖരിച്ചത്