പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ഉണർന്നിടാം ഉണർന്നിടാം നമുക്കുണർന്നിടാം
ഉണർന്നിടാം ഉണർന്നിടാം നമുക്കുണർന്നിടാം
ഈ മഹാമാരിയെ തുരത്തിടാൻ
അകന്നു നമിരിക്കണം
കരുതി നാമിരിക്കണം
അകത്തു തന്നിരിക്കണം
ലോകമെല്ലാം വിറങ്ങലിച്ചു നിൽക്കവേ
സോപ്പു നാം കരുതണം
കൈകൾ നന്നായി കഴുകണം
കണ്ടു നാം പഠിക്കണം
കേട്ടു നാം പഠിക്കണം
കരുതലോടെയിരിക്കണം
ഈ മഹാമാരിയെ തുരത്തിടാൻ
സർക്കാർ നമ്മുടെ രക്ഷക്കായ്
കാക്കിയിട്ടവർ കാവലായ്
മാലാഖമാർ കാവലായ്
കണ്ണുചിമ്മാതെ നിന്നിടുമ്പോൾ
ആദരവോടെ കൈകൾ കൂപ്പി നിന്നിടാം
മുഖം മറച്ചു ശുദ്ധിയോടെ
കരുതലോടെ ജീവിതം
വെളിച്ചമേകും ജീവിതം
ഈ മഹാമാരിയേ തുരത്തി നാം ജയിച്ചിടും
ഉണർന്നിടാം ഉണർന്നിടാം നമുക്കുണർന്നിടാം
ഉണർന്നിടാം ഉണർന്നിടാം നമുക്കുണർന്നിടാം
ഈ മഹാമാരിയെ തുരത്തിടാൻ
 

നവമി എസ് പ്രസാദ്
7 എ ഗവ. യു.പി.എസ്. മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത