പ്രസന്റേഷന് ഹൈസ്കൂള്
പ്രസന്റേഷൻ ഹയർ സെക്കന്ററി സ്കൂൾ, പെരിന്തൽമണ്ണ
കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. പെരിന്തൽമണ്ണ ഉപജില്ലയിലെ അധുനിക വിദ്യാഭ്യാസ സംസ്കാരത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രസന്റേഷൻ 1974 ൽ ആണു സ്ഥാപിതമായത്. അനിഷേധ്യ മികവിന്റെ നിറവിൽ തികഞ്ഞ കൃത്യനിഷ്ടതയോടെയും ആത്മസമർപ്പണത്തിലൂടെയും വിദ്യാഭ്യാസ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലൂടെ കലാസാംസ്കാരിക രംഗങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
ഉള്ളടക്കം'
- ചരിത്രം
- ഭൗതികസൗകര്യങ്ങൾ
- കലാകായികം
- പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബുകൾ
- മാനേജ് മെന്റ്
- മുൻസാരഥികൾ
- പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- വഴികാട്ടി
|}
'ഉള്ളടക്കം ചരിത്ര തീരങ്ങളിൽ ഇറ്റാലിയൻ ചൈതന്യം
ഫ്രാൻസിസ് കബ്ബൂത്തി, മരിയ രോസി ദൈവമാർഗം സ്വീകരിച്ച ഇറ്റാലിയൻ ചൈതന്യങ്ങൾ. ഇവരുടെ കരങ്ങളാൽ നിരാലംബരായ പെൺകുട്ടികൾക്ക് സർവ്വതോന്മുഖമായ വളർച്ച മുൻ നിർത്തി 1974 ൽ പ്രസന്റേഷൻ സ്ഥാപിതമായി.വിദ്യാഭ്യാസത്തിന്റെ നിറവിൽ ജീവകാരുണ്യപ്രവർത്തനത്തിൽ അധിഷ്ടിതമായ സമഗ്രപുരോഗതി കൈവരിക്കുക അതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള നവസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.
1975 ൽ പ്രദേശികസമൂഹവാസികളുടെ നിർബന്ധപ്രേരണയാലും ദൈവാനുഗ്രഹത്താലും ലൂർദ്ദ് മാതാ ദേവാലയത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെരിന്തൽമണ്ണയിൽ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു.
ഭൗതികതയുടെ നിറവ്
നഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങൾ അത്യന്താധുനിക ലാബുകൾ എൽ.സി. ഡി റൂമുകൾ, പുസ്തകങ്ങളുടെ ബൃഹത് ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂർണ്ണതയിലെത്തിക്കുന്നു. 1 750 ഓളം വിദ്യാർത്ഥികളും 50 ഓളം ക്ലാസ്സ് മുറികളിൽ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം സിസ്റ്റർമാരും മാർഗദർശികളായി സേവനമനുഷ്ഠിക്കുന്നു.
കല - കായികം
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ജില്ലയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ആദ്യമായി നടന്ന ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം. ഹോക്കി, ക്രിക്കറ്റ്, ഷട്ടിൽ, ബോൾ ബാഡ്മിന്റൺ, ചെസ് എന്നിവയിൽ സംസ്ഥാന ടീമുകളിൽ പങ്കാളിത്തം. ക്രിക്കറ്റിലും ഷട്ടിലിലും ദേശീയ ടീമിൽ കൂട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്.
ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം.
മാനേജ് മെന്റ്
മുൻസാരഥികൾ
വഴികാട്ടി
<googlemap version="0.9" lat="10.976836" lon="76.213531" zoom="14" width="375" height="300"> </googlemap>
സ്ഥാപിതം : 1975
സ്കൂൾ കോഡ് : 18060
സ്ഥലം : പെരിന്തൽമണ്ണ
അഡ്രസ്സ് :പെരിന്തൽമണ്ണ പി.ഒ
മലപ്പുറം ജില്ല പിൻ - 679 322
ഫോൺ : 04933 227623
ഇ മെയിൽ :
വെബ് സൈറ്റ് :
ജില്ല : മലപ്പുറം
റവന്യു ജില്ല : മലപ്പുറം
ഉപജില്ല : പെരിന്തൽമണ്ണ
ഭരണവിഭാഗം :അൺ എയ്ഡഡ്
സ്കൂൾ വിഭാഗം : പൊതു വിദ്യാലയം
പഠന വിഭാഗം : എൽ. പി, യു. പി, എച്ച് എസ്, എച്ച് എസ് എസ്
മാധ്യമം : ഇംഗ്ലീഷ്
വിദ്യാർത്ഥികളുടെ എണ്ണം : 1414
അദ്ധ്യപകരുടെ എണ്ണം :88
പ്രിൻസിപ്പാൾ : സിസ്റ്റർ തെരസീന ജോർജ്ജ്
ഹെഡ് മിസ്ട്രസ്സ് : സിസ്റ്റർ ജോളി ജോർജ്ജ്
പ്രോജക്റ്റ്
സ്കൂൾ പത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാൻഡ് ട്രൂപ്പ്
- വിദ്യാരംഗം കലാസാഹിത്യവേദി
- അഖില കേരള ബാലജന സഖ്യം
== ക്ലബ്ബുകൾ ==
- സയൻസ്
- മാത്‌സ്
- സോഷ്യൽ
- ഭാഷ
- ഹെൽത്ത്
- ട്രാഫിക്
- ആർട് സ്
- ഇക്കോ ക്ലബ്
- ജാഗ്രത സമിതി
പ്രശസ്ഥരായ പൂർവ്വ വിദ്യാർത്ഥികൾ