പ്രവർത്തനം ആരംഭിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്

ആദ്യം മുതൽ തന്നെ ഇവിടെ ഒരു ലോവർ പ്രൈമറി ഗേൾസ് സ്‌കൂൾ ഉണ്ടായിരുന്നു .21 കുട്ടികളുമായിട്ടാണ് ആദ്യ ബാച്ച്‌ തുടങ്ങിയത് .കുട്ടികൾക്ക് പ്രായപരിധി ഉണ്ടായിരുന്നില്ല .1 മുതൽ 4 ഓരോ ഡിവിഷൻ മാത്രമാണ് ഉണ്ടായിരുന്നത് . 1949 ൽ പുതിയ കെട്ടിടത്തിലേക്ക്  മാറിയതോടുകൂടി കുട്ടികളുടെ എണ്ണം വർദ്ധിച്ചു .സ്‌കൂൾ മേലധികാരിയായ ശ്രീ കൊമ്പിയച്ചൻ പിന്നീട് സ്കൂൾ കാര്യങ്ങളിൽ ശ്രദ്ധിക്കാതെയായി ,ഇവിടെയൊരു വിദ്യാലയം ഇല്ലാതായാൽ ചിറ്റുരോ, എലപ്പുള്ളിയിലോ കുട്ടികൾക്ക് പോവണമായിരുന്നു .അത് കൊണ്ടു സ്കൂൾ നിലനിർത്തേണ്ടത് ഒരു അത്യാവശ്യമായിരുന്നു .

1950 ൽ ശ്രീ അപ്പുകുട്ടൻ നായർ(സുലോചന ടീച്ചറുടെ അച്ഛൻ ) വിദ്യാലയം ഏറ്റെടുത്തു ,തുടർന്നുള്ള 30 വർഷത്തെ പ്രവർത്തനങ്ങൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുലോചന നേത്യരുടെ മേൽനോട്ടത്തിലായിരുന്നു ..സുലോചന ടീച്ചറുടെ പടിപ്പുരയിലെ  യൂ  പി ക്ലാസും പൊൽപ്പുള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്തെ കെട്ടിടത്തിലെ  എൽ  പി യും  ഒന്നിച്ചു പ്രവർത്തിക്കാൻ 1950 -51 ൽ മദ്രാസ് എഡ്യൂക്കേഷൻ പ്രസിഡൻസി അംഗീകാരം നൽകി .

                                                         ഇന്ന് കെട്ടിടം നിൽക്കുന്ന സ്‌ഥലത്തു 1960 ൽ  പുതിയ കെട്ടിടങൾ നാട്ടുകാരുടെ സഹായത്തോടെ പണിതു .പിന്നീട് സ്‌കൂൾ നടത്തി കൊണ്ടു പോകാൻ പ്രയാസമായതിനാൽ  1980 ൽ ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിയേഷൻ പാലക്കാട് സെറാഫിക് പ്രൊവിൻസ് പോവിൻഷ്യൽ ബഹു ജെയിൻ ഫ്രാൻസിസ്സമ്മ വിദ്യാലയം വാങ്ങി ,വിവിധ വർഷങ്ങളായി മാനേജ്‌മന്റ് വിദ്യാലയത്തിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി വരുന്നു .

1947 ൽ 21  കുട്ടികളുമായി തുടങ്ങിയ വിദ്യാലയം 2022 ൽ  1617  വിദ്യാർത്ഥികളുമായി  75 വർഷത്തിന്റെ നിറവിലാണ് .

"https://schoolwiki.in/index.php?title=പ്രവർത്തനം_ആരംഭിച്ചത്&oldid=1361141" എന്ന താളിൽനിന്ന് ശേഖരിച്ചത്