പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തി പരിചയ ക്ലബ് ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോട് ചേർന്നു നിന്നുകൊണ്ട് ഞങ്ങളുടെ വിദ്യാലയവും മുന്നേറിക്കൊണ്ടിരിക്കുന്നു.പ്രവൃത്തിപരിചയ ക്ലബ്ബിലൂടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തുന്നതിനും അവരെ അതിൽ സ്വയം പര്യാപ്തമാവാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നു.ഓരോ തൊഴിലിനും അതിന്റതായ പ്രാധാന്യമുണ്ടെന്ന് ബോധ്യം സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർഥികളെ സമൂഹത്തിന് നൽകുന്നതിനുമായി ഞങ്ങളുടെ വിദ്യാലയത്തിൽ 5 അധ്യാപികമാരുടെ പിന്തുണയോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.വർഷാവർഷം നടന്നുവരുന്ന പ്രവൃത്തിപരിചയമേള കളിൽ തത്സമയ മത്സരങ്ങളിൽകുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്യാറുണ്ട് .സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിദ്യാർഥികൾ പങ്കെടുക്കുകയും മികവാർന്ന നേട്ടം കൈവരിക്കാറുമുണ്ട് .സോപ്പ് പൊടി നിർമ്മാണം നടത്തി അതിലെ വിറ്റുവരവ് കൊണ്ട് ക്ലബ്ബിന് ആവശ്യമായ പണം സ്വരൂപിക്കാൻ ഞങ്ങൾക്ക് സാധിച്ചു.ഈ കോവിഡ് പ്രതിസന്ധിയിലും വിദ്യാലയത്തിലെ ദിനാചരണ വേളകളിൽ ആശംസകാർഡുകളും, നക്ഷത്രങ്ങളും , ക്രിസ്തുമസ് ട്രീകളും നിർമ്മിക്കാനും അതിൽ മികവാർന്ന പ്രവർത്തനങ്ങൾക്ക് സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശനം സംഘടിപ്പിക്കുന്നതിലും പ്രവൃത്തിപരിചയ ക്ലബ് നടത്തിയ പരിശ്രമം ശ്രദ്ധേയമായിരുന്നു.സബ്ജില്ലാ തലത്തിൽ ശാസ്ത്രരംഗം 2021 -22 പരിപാടിയുടെ ഭാഗമായി പാഠഭാഗവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഉൽപ്പന്നത്തിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.


    എല്ലാ വർഷവും  പ്രവൃത്തി പരിചയ മേളയിൽ തൽസമയ മത്സരത്തിൽ പത്ത് ഇനങ്ങളിൽ മത്സരിക്കാൻ ഞങ്ങളുടെ കുട്ടികളെ പ്രാപ്തരാക്കുന്നു. പാവ നിർമ്മാണം, മുത്തു കൊണ്ടുള്ള ഉല്‌പന്ന നിർമ്മാണം, പനയോല കൊണ്ടുള്ള ഉല്പന്ന നിർമ്മാണം, കുടനിർമ്മാണം, ചിത്രത്തുന്നൽ, കാർഡ് ബോർഡ് വർക്ക്, തകിടിൽ കൊത്തുപണി, വർണ്ണക്കടലാസുകൊണ്ടുള്ള ഉല്പന്നങ്ങൾ, പാഴ് വസ്തുക്കൾക്കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, മരപ്പണി, കളിമൺ രൂപങ്ങൾ, വോളിബോൾ നെറ്റ് തയ്യാറാക്കൽ, നൂൽ രൂപങ്ങൾ എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുത്ത് തത്സമയ മത്സരത്തിന് കുട്ടികളെ ഒരുക്കുന്നു. ഈ ഇനങ്ങളിൽ പ്രാവീണ്യം നേടിയ രക്ഷിതാക്കളുടെ സഹായത്തോടെയും കുട്ടികൾക്ക് പരിശീലനം നൽകാറുണ്ട്. സ്കൂൾ തലത്തിൽ ഇതിനോടനുബന്ധിച്ച് മത്സരങ്ങൾ സംഘടിപ്പിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്നു. കുട്ടികൾക്ക് കുടനിർമ്മാണ പരിശീലനം നൽകുന്നതിനായി പാലക്കാടുള്ള പി എസ് എസ് പി യുടെ സേവനം ഉപയോഗപ്പെടുത്തുകയുണ്ടായി. എല്ലാ ഇനങ്ങളുടേയും പ്രദർശനം സംഘടിപ്പിക്കുന്നതിനായി എല്ലാവർഷവും അവയുടെ ശേഖരവും തയ്യാറാക്കാറുണ്ട്.


കൺവീനർ - സി.ആനി മരിയ

മറ്റ് അംഗങ്ങൾ - . സി.ജെസ്സിമരിയ

പ്രീത ഫ്രാൻസീസ്

ഷൈനി എ.വി

"https://schoolwiki.in/index.php?title=പ്രവർത്തനം&oldid=1429660" എന്ന താളിൽനിന്ന് ശേഖരിച്ചത്