ഉള്ളടക്കത്തിലേക്ക് പോവുക

പ്രവേശനോത്സവം25-26

Schoolwiki സംരംഭത്തിൽ നിന്ന്

മേലാക്കം ജിഎം യുപി സ്കൂളിലെ 2025 26 അധ്യായന വർഷത്തിലെ പ്രവേശന ഉത്സവം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചുHM ശ്രീമതി ശ്രീദേവി ടീച്ചർ ഉദ്ഘാടന ചടങ്ങ് നിർവഹിച്ച പരിപാടിയിൽ എസ് എം സി ചെയർമാൻ വൈസ് ചെയർമാൻ വാർഡ് കൗൺസിലർ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു ആശംസകൾ അറിയിച്ചു. നവാഗതരെ സമ്മാനങ്ങളും തൊപ്പിയണിയിച്ചും പഠനോപക രണങ്ങൾ നൽകിയും സ്വീകരിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ കരട് രൂപരേഖ കൺവീനർ ശ്രീമതി കാഞ്ചനഎച്ച് എമ്മിന് സമർപ്പിച്ച പ്രകാശനം ചെയ്തു. കുട്ടികളുടെ കലാവിരുന്നുകൾ ഏറെ ആസ്വാദകരമായി. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. സ്കൂൾ അധികൃതർ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറിയുടെ നന്ദിയോടെ പ്രവേശനോത്സവ പരിപാടിക്ക് സമാപ്തി കുറിച്ചു

"https://schoolwiki.in/index.php?title=പ്രവേശനോത്സവം25-26&oldid=2699410" എന്ന താളിൽനിന്ന് ശേഖരിച്ചത്