പ്രവൃത്തി പരിചയ ക്ലബ്
പ്രവൃത്തി പരിചയം 2021-'22


വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി .കരകൗശല വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ ഏകദിന ശിൽപശാല നടത്തി.