പ്രമാണം:SCHOOL DETAILS.png

Schoolwiki സംരംഭത്തിൽ നിന്ന്

SCHOOL_DETAILS.png(475 × 241 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 80 കെ.ബി., മൈം തരം: image/png)

ടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിന് സമീപമുള്ള മണക്കാട് പ‍‍‍‍‍‍‍‍‍‍‌ഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് നെടിയശാല . 1930 ജൂൺ 16 ന് പരിശുദ്ധയമ്മയുടെ നാമധേയത്തിൽ ഇവിടെ ഒരു വിദ്യാലയം സ്ഥാപിതമായി. നെടിയശാലയിൽ ഒരു പ്രെെമറി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് അന്നത്തെ വികാരിയായിരുന്ന റവ.ഫാ. തോമസ് മുണ്ടാട്ടുചുണ്ടയിൽ ഗവൺമെൻറിൽ അപേക്ഷ സമർപ്പിക്കുകയും വിദ്യാലയം തുടങ്ങുവാൻ അനുവാദം ലഭിക്കുകയും ചെയ്തു.1930 ജുൺ 16 ന് 25 കുട്ടികളെ ചേർത്തുകൊണ്ട് ഒന്നാം ക്ലാസ് ആരംഭിച്ചു. ഒന്നാം ക്ലാസിലെ അദ്ധ്യാപകനായി നിയമിക്കപ്പെട്ടത് ശ്രീ രാമനാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രധമാദ്ധ്യാപകൻ ശ്രീ സി .എൻ .ദാമോദരൻ നായർ ആണ്. 1966 ജൂൺ ഒന്നാം തിയതി യു പി സ്കൂൾ ആയി ഉയർത്തി. 1966 ൽ കോതമംഗലം രൂപതയിലെ സ്കൂളുകളെ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാക്കി. യു.പി സ്കൂളായി ഉയർത്തിയപ്പോൾ പ്ര‍ധമാദ്ധ്യാപകനായി ശ്രീ സി.വി ജോർജ് മൂലശ്ശേരിൽ നിയമിതനായി . നിലവിൽ 9 അധ്യാപകരും ഒരു അനധ്യാപികയും ഹെഡ്മാസ്റ്റർ ശ്രീ പ്രശാന്ത് രാജുവിന്റെ നേതൃത്വത്തിൽ സ്കൂൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:07, 25 ജനുവരി 202521:07, 25 ജനുവരി 2025-ലെ പതിപ്പിന്റെ ലഘുചിത്രം475 × 241 (80 കെ.ബി.)JINYMOL GEORGE (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:SCHOOL_DETAILS.png&oldid=2641144" എന്ന താളിൽനിന്ന് ശേഖരിച്ചത്