പ്രമാണം:കർഷകദിനം2019.png
കർഷകദിനം2019.png (354 × 437 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 322 കെ.ബി., മൈം തരം: image/png)
കാലിച്ചാനടുക്കം .കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാർഷിക സംസ്കൃതിയുടെ ഓർമ്മപ്പെടുത്തലായ കർഷക ദിനത്തിൽ മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകനായ മോഹനനെ സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.സ്ക്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷി, വെള്ളരിക്കൃഷി, വിവിധ പച്ചക്കറി കൃഷികൾക്ക് പൂർണ പിന്തുണാ സഹായം നൽകുന്ന പി.ടി.എ.അംഗമായ മോഹനൻ നാടിന്റെ തന്നെ മാതൃകാ കർഷകനാണ്. സ്ക്കൂളിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന പാവയ്ക്ക തോട്ടമാണ് ഉദ്ഘാടന പരിപാടിക്ക് വേദിയാക്കിയത്. ചോരാത്ത കൃഷി വീര്യത്തെക്കുറിച്ചും, വിഷ രഹിത പച്ചക്കറി കൃഷി രീതികളെക്കുറിച്ചും കുട്ടികൾ അദ്ദേഹത്തിൽ നിന്നും ചോദിച്ചറിഞ്ഞു.മോഹനന്റെ മാതൃകാ ജൈവ പച്ചക്കറി തോട്ടവും കുട്ടികൾ സന്ദർശിച്ചു. കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിന് പരിപാടി സഹായകമായി.ചടങ്ങിൽ വി.കെ.ഭാസ്കരൻ ,എം.ശശിലേഖ, നിർമ്മല എ.വി., എന്നിവർ സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 18:48, 9 ഡിസംബർ 2019 | ![]() | 354 × 437 (322 കെ.ബി.) | Ghskalichanadukkam (സംവാദം | സംഭാവനകൾ) | കാലിച്ചാനടുക്കം .കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാർഷിക... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.