Meera r
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ്. വർഗ്ഗം:42201 വർഗ്ഗം:Ente gramam