GAYATHRI
തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈയ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടി...