Adarsa Sreeraj
തച്ചങ്ങാടിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രുചിയുൽസവം ഗംഭീരമായി ✒️✒️✒️✒️✒️✒️ തച്ചങ്ങാട് ഗവ: ഹൈസ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച രുചിയുൽസവം കെങ്കേമമായി. ഒന്നാം തരത്തിലെ " പിന്നേം പിന്നേം ചെറുതായി പാലപ്പം " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രുചിയുൽസവം സംഘടിപ്പിച്ചത്. ഒന്നാം തരത്തിലെ മൂന്ന് ഡിവിഷനുകളിലെ അറുപതിൽപ്പരം കുട്ടികൾ രുചിയുൽസവത്തിൽ പങ്കാളികളായി. വ്യത്യസ്ത തരം കേക്കുകൾ , ഇലയടകൾ , പാലപ്പം ,ഹൽവകൾ തുടങ്ങിയ വിഭവങ്ങൾ രുചിയുൽസവത്തിൻ്റെ മാറ്റ...