13105
കരിവെള്ളൂർ - വിദ്യകൊണ്ട് വിനയവും വിജയവും ആർജിച്ച ജനസഞ്ചയമാണ് ഈ നാടിനെ മാറ്റിപ്പണിതത്,മലയാളിയുടെ ചിന്തയുടെ, സർഗപരതയുടെ തെളിനീരുറവകൾ എവിടെയുണ്ടോ അവിടെയെല്ലാം കരിവെള്ളൂരിന്റെ സാന്നിധ്യമുണ്ട്. ഭാരതീയ ബഹിരാകാശ രംഗത്തെ ശാസ്ത്രജ്ഞർ തൊട്ട് നാസയുടെ കർമ്മമണ്ഡലത്തിൽവരെ കരിവെള്ളൂർ ഗ്രാമത്തിന്റെ കയ്യൊപ്പ് കാണാം. ഈ ജ്ഞാനവൈഭവങ്ങളുടെ സ്രോതസ്സായി വർത്തിച്ചുകൊണ്ടിരിക്കുന്നത്. എ.വി. സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആണ്.