Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
/* കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ...
(ചെ.) (/* കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ...)
വരി 401: വരി 401:


===കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ===
===കേരള സ്കൂൾ കലോത്സവത്തിൽ കുട്ടി റിപ്പോർട്ടർമാരായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ===
[[പ്രമാണം:Kutti reporter 1.jpg|ലഘുചിത്രം|കേരള സ്കൂൾ കലോത്സവത്തിൽ വിക്ടേർസ് ചാനൽ റിപ്പോർട്ടർമാരോടൊപ്പം തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ കുട്ടി റിപ്പോ‍ർട്ടർമാർ ‍ റിപ്പോർട്ടിംഗ് പ്രവർത്തനത്തിൽ.]]
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിവിധ വേദികളിൽ നടക്കുന്ന മത്സരയിനങ്ങളും പരിസരക്കാഴ്ചകളും ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും രംഗത്തിറങ്ങി. പത്ത് സ്കൂളിൽ നിന്നായി നൂറ്റിപ്പത്ത് അംഗങ്ങളും അവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് പത്ത് അധ്യാപകരുമാണ് ദൃശ്യവിസ്മയങ്ങൾ പകർത്താൻ തയ്യാറായി മുന്നിട്ടിറങ്ങിയത്. കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമറ പരിശീലനത്തിൽ ലഭിച്ച പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് തങ്ങളുടെ തനതായ മികവുകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇരുപത്തഞ്ചോളം വേദികളിലെ മത്സര ഇനങ്ങളും വേറിട്ട കാഴ്ചകളും ക്യാമറക്കണ്ണുകളിലൂടെ പകർത്തുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നത്.
DHSS കാഞ്ഞങ്ങാട്, MPSGVHSS ബെള്ളിക്കോത്ത് , RHSS നീലേശ്വരം , IHSS അജാനൂർ, GHS തച്ചങ്ങാട് , GHSS കൊട്ടോടി , GHSS പെരിയ , GHSS ചായ്യോത്ത് , GHSS കക്കാട്ട് , GVHSS കാഞ്ഞങ്ങാട് എന്നീ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും നേതൃത്വം നൽകുന്ന അധ്യാപകരുമാണ് നാലു ദിവസമായി നീണ്ടു നിൽക്കുന്ന കലോത്സവക്കാഴ്ചകൾ ഒപ്പിയെടുക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നത്. പുതിയ ബസ്‍സ്റ്റാന്റിനകത്തൊരുക്കിയ കൈറ്റിന്റെ പ്രദർശന ഹാളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ മികവുകളും കാണികളെ വിസ്മയിപ്പിക്കുന്നു. GVHSS കാഞ്ഞങ്ങാടിലെ മുപ്പതു കുട്ടികൾ മത്സരത്തിൽ പങ്കെടുത്തവരുടെ രചനകൾ, ചിത്രങ്ങൾ, കാർട്ടൂണുകൾ തുടങ്ങിയവ സ്കൂൾവിക്കിയിലേക്ക് അപ്‍ലോഡ് ചെയ്യുന്നതിൽ സഹായിക്കുന്നുമുണ്ട്.
ക്യാമറ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ  ലിറ്റിൽ കൈറ്റ് മാസ്റ്റർമാരായ കൃഷ്ണൻ കൊട്ടോടി, അഭിലാഷ് എന്നിവർ നവമ്പർ 26 ന് വിളിച്ചു ചേർത്ത യോഗത്തിൽ കുട്ടികൾക്ക് വിശദമാക്കിയിരുന്നു. ഒന്നാം ദിവസം മുഴുവൻ കുട്ടികളും GHSS ഹോസ്ദുർഗിൽ രാവിലെ ഒമ്പതു മണിക്ക് ഒത്തു കൂടി. വിക്ടേഴ്സ് ചാനൽ ടീം നൽകിയ ടീ ഷർട്ടും ക്യാപ്പും ധരിച്ചു കൊണ്ട് എഴുത്തു പുസ്തകവും പേനയും ഏറ്റു വാങ്ങി വിവിധ വേദികളിലേക്ക് പിരി‍ഞ്ഞുപോയി ദൃശ്യങ്ങൾ പകർത്തി.രണ്ടാം ദിവസം ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് വീണ്ടും ഹോസ്ദുർഗ് സ്കൂളിൽ ഒത്തുകൂടി അതു വരെ നടത്തിയ പ്രവർത്തനങ്ങൾ  വിവരിക്കുകയും അനുഭവപ്പെട്ട പ്രശ്നങ്ങളും നല്ല അനുഭവങ്ങളും പങ്കു വെക്കുകയും ചെയ്തു. വിക്ടേഴ്സിന്റെ പ്രതിിനിധിയായ ശ്രീ. പ്രജിൻ ബാലു പ്രസ്തുത യോഗത്തിൽ വെച്ച് വീഡിയോ ദൃശ്യങ്ങൾ പകർത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും cover story കളും ന്യൂസ്  റിപ്പോർട്ടുകളും തയ്യാറാക്കുമ്പോൾ  മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും വിശദമാക്കിക്കൊടുത്തു. കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ‍ കൈറ്റ് സി. ഇ. ഓ ശ്രീ. അൻവർ സാദത്ത് കുട്ടികളുമായും അധ്യാപകരുമായും സംവദിച്ചു. കുട്ടികളുടെ ആവശ്യ പ്രകാരം ഒന്നിച്ചൊരു ഫോട്ടോ എടുക്കുന്നതിനും തയ്യാറായി. ഓരോ സ്കൂളിലേയും പന്ത്രണ്ടു വീതം കുട്ടികളെ മൂന്നു കുട്ടികളടങ്ങിയ മൂന്നൂ വീതം ഗ്രൂപ്പുകളാക്കി ദൃശ്യങ്ങൾ പകർത്താനും മറ്റു മൂന്നു പേർ അതാതു സ്കൂളിൽ ഹെൽപ് ഡസ്ക് പ്രവർത്തനത്തിലൂടെ വിവിധ വേദികളെക്കുറിച്ചും അവിടെ നടക്കുന്ന മത്സര ഇനങ്ങളെക്കുറിച്ചും മത്സര ഫലങ്ങളെക്കുറിച്ചും അന്വേഷകർക്കാവശ്യമായ സഹായങ്ങൾ നൽകാനുമാണ് നിയോഗിക്കപ്പെട്ടത്. കുട്ട്കളിൽ നിന്നു ലഭിക്കുന്ന ലഘു വീഡിയോകളിൽ നിന്നും തെരഞ്ഞെ‍ടുക്കപ്പെട്ടവ വിക്റ്റേഴ്സ് ചാനൽ സംപ്രേഷണം ചെയ്യും . ഫോട്ടോകളിൽ മികച്ചവ വേദികൾക്കു സമീപം തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ വാളുകളിൽ പ്രദർശിപ്പിക്കുന്നതും സുവനീർ പേജുകളിലും ബ്ലോഗിലുമായി ഉപയോഗപ്പെടുത്തുന്നതുുമാണ്.
===ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. _23-12-2019===
===ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. _23-12-2019===
[[പ്രമാണം:Little kites orientation class 23 12 19 2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് ]]
[[പ്രമാണം:Little kites orientation class 23 12 19 2.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ് ]]
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962297" എന്ന താളിൽനിന്ന് ശേഖരിച്ചത്