"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി പാലകരാവാം....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി പാലകരാവാം..... (മൂലരൂപം കാണുക)
09:21, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി പാലകരാവാം..... | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പരിസ്ഥിതി പാലകരാവാം..... | | തലക്കെട്ട്= പരിസ്ഥിതി പാലകരാവാം..... | ||
| color= 2 | | color= 2 | ||
}} | |||
പരിസ്ഥിതി എന്ന വിഷയത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് പരിസ്ഥിതിസംരക്ഷണം തന്നെയാണ്. പരിസ്ഥിതി അഥവാ പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി നമ്മുടെ ജീവിതത്തിൽ ഏറെ സ്വാധീനിക്കുന്നുണ്ട്.പ്രകൃതി ഇല്ലായെങ്കിൽ മനുഷ്യനുമില്ല. പക്ഷികൾ, മൃഗങ്ങൾ,ചെടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പ്രകൃതി.അതിലെ ഒരു ചെറുഘടകം മാത്രമാണ് മനുഷ്യൻ. വായു,ജലം,ആഹാരം,പാർപ്പിടം ഇവയെല്ലാം നമ്മുടെ അടിസ്ഥാന ആവശ്യങ്ങളാണ്. ഇവയെല്ലാം പ്രകൃതിയുടെ വരദാനങ്ങളാണ്. ഇത്രയും ദാനങ്ങൾ പരിസ്ഥിതി നമുക്കായി ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും നമ്മൾ ഇന്ന് ആ പരിസ്ഥിതിയെ തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. | |||
ശുദ്ധമായി ഒഴുകിക്കൊണ്ടിരുന്ന പുഴകളേയും അരുവികളേയും ചെളികുത്തിനിറച്ചുകൊണ്ട് ഒരു ചവറ്റുകുപ്പയാക്കിമാറ്റി ,മനുഷ്യൻ പുഴകളുടെ അടിയിൽനിന്ന് മണൽ വാരി പുഴ വറ്റിച്ചു. മനുഷ്യന്റെ സ്വാർത്ഥതാല്പര്യങ്ങൾക്കായി പണത്തിനുവേണ്ടി വലിയ വലിയ ഫ്ലാറ്റുകൾ,മറ്റു കെട്ടിടങ്ങൾ ഇവയൊക്കെ കെട്ടിപ്പൊക്കുകയാണ് ഇന്ന് മനുഷ്യൻ. വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും പ്രവഹിക്കുന്ന കറുത്ത പുകയാൽ തെളിഞ്ഞ ആകാശം പോലും ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ചതു മൂലം മഴയേയും നമ്മൾ ഇല്ലാതാക്കി. പ്ലാസ്റ്റിക്കിന്റെ കുപ്പത്തൊട്ടി കൂടിയാണിന്ന് ഭൂമി. ഇവയുടെ കത്തിക്കൽമൂലം നമ്മുടെ സംരക്ഷകരായ ഓസോൺപാളിയെ സുഷിരങ്ങളുള്ള കുടയാക്കിമാറ്റി. പണ്ടൊക്കെ ശുദ്ധമായിരുന്ന മണ്ണിന്ന് രാസവസ്തുക്കളുടെ താമസസ്ഥലമാണ്.മാത്രവുമല്ല, സ്വന്തമായി കൃഷി ചെയ്യാൻ ആർക്കും താല്പര്യവുമില്ല. | |||
പരിസ്ഥിതിയെ പണ്ടുള്ളവർ ഉപമിച്ചിരുന്നത് ഒരു പരവതാനിയായാണ്. അതിലെ ഒരു നൂലിഴ മുറിഞ്ഞാൽ ആ പട്ടുപരവതാനി ആകെ നാശമാകും. വീണ്ടും നമുക്ക് പരിസ്ഥിതിയെ ഒരു പന്തുപാസുകളിയായി സങ്കല്പിക്കാം.അതിൽ മറ്റു ജീവികൾ മുറ തെറ്റാതെ കളിക്കുമ്പോൾ മനുഷ്യൻ ആ കളിയുടെ നിയമം തെറ്റിക്കുന്നു. പരിസ്ഥിതിദേവതയെ എത്രത്തോളം വേദനിപ്പിക്കുന്നുവോ അത്രത്തോളം തിരിച്ചടികൾ പ്രകൃതിയിൽനിന്നും നമുക്കു ലഭിക്കും.കുന്നുകൾ ഇടിച്ചുനിരപ്പാക്കുമ്പോൾ അതിന്റെ ഫലം അതായത് ഉരുൾപൊട്ടലായി അത് മനുഷ്യന്റെ അടുത്തേക്കു തന്നെ എത്തും. മനുഷ്യൻ അവന്റെ ഇഷ്ടത്തിനനുസരിച്ച് തോന്ന്യാസം പോലെ ജീവിക്കുന്നു. പരിസ്ഥിതിയുടെ സ്ഥിതിഗതികൾ മനസ്സിലാക്കിയ മറ്റു ജീവികൾ പരിസ്ഥിതിയെ ഉപദ്രവിക്കുന്നില്ല. മനുഷ്യനാകട്ടെ, തിരിച്ചടികളെക്കുറിച്ച് സുബോധം വന്നിട്ടുമില്ല.പരിസ്ഥിതിയെ ദ്രോഹിക്കാൻ ആരും നമുക്കാവകാശം തന്നിട്ടില്ല. അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെ സംരക്ഷിക്കാൻ നമ്മൾ സമയം കണ്ടെത്തിയിരിക്കണം. പരിസ്ഥിതി നമുക്ക് സമ്മാനിക്കുന്ന അതിസുന്ദരമായ കാഴ്ചകളെയും ദാനങ്ങളെയും അനുഭവിക്കാൻ നമുക്കാവണം. ഇന്ന് വെള്ളപ്പൊക്കമായും ഉരുൾപ്പൊട്ടലായും കൊറോണ പോലുള്ള വൈറസ് രോഗങ്ങളായും പ്രകൃതി അഥവാ പരിസ്ഥിതി നമ്മളോട് പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ ദുരന്തങ്ങൾ,വേദനകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് മാത്രമല്ല ഈ പരിസ്ഥിതി ആവശ്യം. നമ്മുടെ അടുത്ത തലമുറകൾക്കും ആവശ്യമാണ്. പരിസ്ഥിതിയെ നശിപ്പിച്ചാൽ വരുംതലമുറയ്ക്ക് ഈ ലോകത്ത് ജീവിക്കാൻ സാധിക്കില്ല. ഇതൊക്കെ കണക്കിലെടുത്ത് നമുക്ക് ഭൂമിദേവതയെ പീഡിപ്പിക്കാതെ പരിസ്ഥിതി പാലകരാവാം. | |||
''പരിസ്ഥിതി സംരക്ഷണം''- അതാണ് നമ്മുടെ കടമ. | |||
{{BoxBottom1 | |||
| പേര്= ആൻമരിയ സി വി | |||
| ക്ലാസ്സ്= 7 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 22049 | |||
| ഉപജില്ല= തൃശ്ശൂർ ഈസ്റ്റ് | |||
| ജില്ല= തൃശ്ശൂർ | |||
| തരം=ലേഖനം | |||
| color=2 | |||
}} | }} |