"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ പരിസ്ഥിതി (മൂലരൂപം കാണുക)
09:52, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പരിസ്ഥിതി | |||
| color= 5 | |||
}} <center> <ESSAY>നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. മനുഷ്യർ ഉണ്ടായ കാലം മുതൽ ഓരോ കാലഘട്ടത്തിലും അവന്റെ വളർച്ചക്കനുസരിച് പരിസ്ഥിതിയിലും മാറ്റം വന്നു. ആദിമ മനുഷ്യന്റെ ജീവിതം പ്രകൃതിയോട് വളരെയേറെ ഒട്ടിച്ചേർന്ന ജീവിതം ആയിരുന്നു. അവൻ അന്ന് എല്ലാ കാര്യങ്ങളിലും പ്രകൃതിയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. അത് കൊണ്ടു തന്നെ അവൻ പ്രകൃതിയെ വളരെയേറെ സംരക്ഷിച്ചു പോയിരുന്നു. കൂടുതൽ കായ്കനികൾ ആയിരുന്നു അവന്റെ ഭക്ഷണം അതുകൊണ്ട് അന്നത്തെ മനുഷ്യർ വൃക്ഷങ്ങളെ കൂടുതൽ സംരക്ഷിച്ചിരുന്നു. മൃഗങ്ങളെ ആഹാരം ആക്കിരുന്നു എങ്കിലും അവയെയും സംരക്ഷിച്ചിരുന്നു. പ്രകൃതിയിലെ വസ്തുക്കൾ കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നത് കൊണ്ട് പ്രകൃതിയെ മലിനമാക്കുന്ന ഏതൊരു വസ്തുക്കളും അവന് അജ്ഞാതമായിരുന്നു. എന്നാൽ കാലം കഴിയുന്തോറും മനുഷ്യന്റെ ബുദ്ധിക്ക് വികാസം ലഭിച്ചുകൊണ്ടിരിക്കുന്നത് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ അവൻ കണ്ടുപിടിച്ചു. അതനുസരിച്ച് പ്രകൃതിയെ ചൂഷണം ചെയ്യാനും തുടങ്ങി. അങ്ങനെ മനുഷ്യൻ തന്റെ നേട്ടങ്ങൾ മാത്രം മുമ്പിൽ കാണാൻ തുടങ്ങി. | |||
മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഉപയോഗശൂന്യമായ മരുഭൂമികളുടെ വർദ്ധന, ശുദ്ധജലക്ഷാമം, ജൈവ വൈവിധ്യ ശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാതെ നാം ശ്രദ്ധിക്കണം. | |||
നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരത്തിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. | |||
ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന് പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വർധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ വർഷവും വ്യാപിക്കുന്ന ഏതാണ്ട് 2300 കോടി ടൺ കാർബൺ ഡയോക്സൈഡ് 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകൾ ഉരുകി സമുദ്ര ജലവിതാനം ഉയരുന്നതിന് ഇടയാകുന്നു . ഇത് തീരദേശത്ത് താമസിക്കുന്നവർക്ക് അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കൂടാതെ ആഗോള കാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുന്നത് വായുമലിനീകരണവും ഹരിതഗൃഹ വാതകങ്ങളും കുറയ്ക്കുന്നു. | |||
കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ലോകമാകമാനം ലോക് ഡൗൺ നടപ്പാക്കുന്ന ഈ സമയത്ത് അന്തരീക്ഷവായു വളരെയധികം ശുദ്ധം ആക്കപ്പെടുന്നത് ആയി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡൽഹിയിലും മറ്റും വായു മലിനമായതിനെ തുടർന്ന് ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.എന്നാൽ ഈ ലോക്ഡൗൺ കാലത്ത് ഡൽഹിയിൽ ഒരുപാട് വ്യത്യാസങ്ങൾ വന്നിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് നമ്മൾ കുറച്ചൊക്കെ നിയന്ത്രിച്ചാൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് രക്ഷിക്കാൻ സാധിക്കും. ഒരു സമ്പൂർണ്ണ ലോക് ഡൗൺ എല്ലാകാലത്തും സാധ്യമല്ല എന്ന് അറിയാം എന്നാൽ കുറച്ചൊക്കെ നിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ നമുക്ക് നമ്മളെയും ഭാവി തലമുറയേയും രക്ഷിക്കാൻ സാധിക്കും. | |||
</essay> </center>{{BoxBottom1 | |||
| പേര്= ANNA ANNIE XAVIER | |||
| ക്ലാസ്സ്= IX A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ST.XAVIER'S VHSS KURUPPANTHARA | |||
| സ്കൂൾ കോഡ്= 45029 | |||
| ഉപജില്ല= കുറവിലങ്ങാട് | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം | |||
| color= 5 | |||
}} | |||
{{Verification4|name=Sachingnair| തരം= ലേഖനം}} |