Jump to content
സഹായം

"ഉപയോക്താവ്:St.Roch's H.S." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43,481 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 സെപ്റ്റംബർ 2017
താൾ ശൂന്യമാക്കി
(ചെ.) (തലക്കെട്ടു മാറ്റം: ഉപയോക്താവ്:St.rochs h.s. >>> ഉപയോക്താവ്:St.Roch's H.S.)
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= സെന്റ് റോക് സ് ഹൈസ് ക്കൂള്‍, തോപ്പ്|
സ്ഥലപ്പേര്= തിരുവനന്തപുരം|
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43064 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1925 |
സ്കൂള്‍ വിലാസം= വള്ളക്കടവ്പി.ഒ, <br/>തിരുവനന്തപുരം |
പിന്‍ കോഡ്= 695008 |
സ്കൂള്‍ ഫോണ്‍= 04712501650 |
സ്കൂള്‍ ഇമെയില്‍= st.rochshs@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
ഉപ ജില്ല= തിരുവനന്തപുരം ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്‌ |
പെൺകുട്ടികളുടെ എണ്ണം= 1032 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1032 |
അദ്ധ്യാപകരുടെ എണ്ണം= 34 |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപിക്=അല്‍ഫോന്‍സാ ജോസഫ്.പി.|
പി.ടി.ഏ. പ്രസിഡണ്ട്= എസ്. അശോക് കൂമാര്‍ |
സ്കൂള്‍ ചിത്രം= 100_2074.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തി പോന്നിട്ടുള്ള ശംഖുമുഖം കടല്‍ത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ  വലിയതോപ്പില്‍ എയ്ഡഡ് സ്കൂള്‍ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവന്‍പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബല്‍ജിയത്തിലെ വിശുദ്ധ അഗസ്തിനിയന്‍ സഭാംഗങ്ങളായ റവറന്‍റ് മദര്‍ ഹാരിയറ്റ്, മദര്‍ ഗബ്രിയേല, മദര്‍. എലിശ എന്നീ മിഷണറി സഹോദരിമാര്‍ 1924-ല്‍ ഈ കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് 1925-ല്‍ സെന്‍റ് റോക് സ് സ്കൂള്‍ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയര്‍ ആയിരുന്ന മദര്‍. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജര്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂര്‍ണമായ ജീവിതങ്ങളിലേയ്ക്ക് വളര്‍ച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാന്‍ ഈ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സാധിച്ചു.
ഈ സ്കൂളിന്‍റെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങള്‍ ICM Sisters എന്ന ചൂരുക്കപ്പേരില്‍ അറിയപ്പെടുന്നു.
കടലോര ഗ്രാമങ്ങളില്‍ കൂടെക്കൂടെ പടര്‍ന്നു പിടിച്ചിരുന്ന കോളറ തുടങ്ങിയ പകര്‍ച്ച വ്യാധികളില്‍ നിന്നും തങ്ങളെ രക്ഷിക്കുന്നത് വിശുദ്ധ റോക്കിയാണ് എന്നുള്ള ഇവിടുത്തെ ആളുകളുടെ ദൃഢമായ വിശ്വാസത്തെ മാനിച്ച് ഇതിന്റെ സ്ഥാപകരായ മിഷനറി സഹോദരിമാര്‍ തങ്ങളുടെ കോണ്‍വെന്‍റിനും സ്കൂളിനും സെന്‍റ് റോക് സ് എന്നുപേരിട്ടു.
ആരംഭദിശയില്‍ പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉള്‍പ്പെടെ മിഡില്‍ സ്കൂളായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമത്തില്‍ മൂന്നാം ഫോറം വരെയായി. 1934-ല്‍ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ വിരളമായിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂള്‍ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവര്‍ക്ക് ലോവര്‍ വെര്‍ണാക്കുലര്‍ സെക്ഷനിലും 9-ാം ക്ലാസ് പാസായവര്‍ക്ക് ഹയര്‍ വെര്‍ണാക്കുലര്‍ സിക്സ്ത് ഫോറം പാസായവര്‍ക്ക് അണ്ടര്‍ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നല്‍കി വന്നു. ഇന്ന് നിലനില്ക്കുന്ന റ്റി.റ്റി.ഐ. കളില്‍ ഏറ്റവും പഴക്കമേറിയിരുന്ന ഒന്നാണ് സെന്റ് റോക് സ് റ്റി.റ്റി.ഐ.
ട്രെയിനിംഗ് സ്കൂള്‍ നിലവില്‍ വന്നതോടെ മിഡില്‍ സ്കൂളിന്‍റെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. 1958-ല്‍ ഇംഗ്ലീഷ് മീഡിയം പ്രൈമറി തലത്തില്‍ തുടങ്ങി. തുടര്‍ന്ന് മിഡില്‍ സ്കൂള്‍, ഹൈസ്കൂള്‍ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ നിലവില്‍ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസ നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴില്‍ നേടുന്നതിനും പെണ്‍കുട്ടികള്‍ക്ക് ഇത് വഴിയൊരുക്കി.
1925-ല്‍ സ്കൂള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ ആദ്യമായി ചേര്‍ന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റില്‍ ചേര്‍ന്ന് സിക് സ് ത് ഫോറം വരെ പഠിച്ച് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യ വിദ്യാര്‍ത്ഥിനി കരുണാബായിയാണ്. അതുവരെ സെന്റ് റോക് സ്. ഹൈ ആന്‍റ് ട്രെയിനിംഗ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ല്‍ ട്രെയിനിംഗ് സ്കൂള്‍, ഹൈസ് സ്കൂള്‍ എന്ന് വേര്‍തിരിക്കപ്പെട്ടു.
ആരംഭ കാലം മുതല്‍ തന്നെ സ്കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. കായിക രംഗത്ത്, തിരുവനന്തപുരം പട്ടണങ്ങളില്‍ ആദ്യമായി വോളി ബോള്‍ ടീം സംഘടിപ്പിച്ചത് സെന്‍റ് റോക് സാണ്. തുടര്‍ന്ന് ഈ മേഖലയില്‍ മികച്ച വിജയങ്ങള്‍ കൊയ്യുകയും ചെയ്തു. തയ്യല്‍, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം ഇവ അക്കാലത്തേ പരിശീലിപ്പിച്ചിരുന്നു.
കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോര്‍ഡിംഗ് ഈ സ്കൂളിനോട് ചേര്‍ന്ന പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക റവറന്റ്. മദര്‍ സ്റ്റെഫാന്‍ ആയിരുന്നു. തുടര്‍ന്ന് 1957 മുതല്‍ 1982 വരെ റവ. സിസ്റ്റര്‍ ബ്രിട്ടോ ഈ സ്കൂളിന്‍റെ പ്രഥമാധ്യാപികയെന്ന നിലയില്‍ മികച്ച സേവനം കാഴ്ച വച്ചു. വിദ്യാഭ്യാസ രംഗത്തും ഇതര മേഖലകളിലും ദീര്‍ഘവീക്ഷണവും അര്‍പ്പണ മനോഭാവവും എല്ലാറ്റിനും ഉപരിയായി അച്ചടക്ക ബോധവും നില നിര്‍ത്തുന്നതില്‍ സിസ്റ്റര്‍. ബ്രിട്ടോ നിഷ്കര്‍ഷ പാലിച്ചിരുന്നു. തുടര്‍ന്ന് ഈ സ്കൂളിന്റെ സാരഥ്യം വഹിച്ചവര്‍ ശ്രീമതി. ടി. വിജയമ്മ, ശ്രീമതി. മീനാക്ഷി അമ്മ, ശ്രീമതി. എല്‍സി. കെ.എം., ശ്രീമതി ലീല.സി., ശ്രീമതി. ജയലക്ഷമി ഇ.പി., ശ്രീമതി ശോഭ എസ്.എല്‍ എന്നിവരാണ്. ഇവര്‍ പ്രഥമാധ്യാപകരെന്ന നിലയില്‍ ഈ സ്കൂളിനെ ഉയര്‍ച്ചയുടെ പടവുകളിലെത്തിച്ചു. 2003-2004 അധ്യയന വര്‍ഷം മുതല്‍ ശ്രീമതി അല്‍ഫോണ്‍സ ജോസഫ് പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച് വരുന്നു.
പാഠ്യ-പാഠ്യേതര മേഖലകളില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മുന്‍പന്തിയിലാണ്. ഗൈഡ്സ്, ജെ.ആര്‍.സി., കെ.സി.എസ്.എല്‍., ഗാന്ധി ദര്‍ശന്‍, വിവിധ വിഷയങ്ങളുടെ ക്ലബുകള്‍ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണിത്. ഹ്യൂമന്‍ റൈറ്റ്സ് എഡ്യൂക്കേഷന്‍റെ നേതൃത്വത്തില്‍ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ മോണിംഗ് സ്റ്റാര്‍ എന്ന പേരില്‍ ഒരു കമ്പ്യൂട്ടര്‍ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങള്‍ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തില്‍ സുസജ്ജമായ ഒരു ആഡിയോ വിഷ്വല്‍ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്.
കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീര്‍ന്ന ലളിതാ, പത്മിനി, രാഗിണിമാര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ്. ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായിരുന്ന ഏഞ്ചല്‍ അഡോള്‍ഫസ് കേരള വനിതാ ഫുട് ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാര്‍ത്ഥിനി ഇന്‍ഡ്യന്‍ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാര്‍ത്ഥിനികള്‍ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്.
അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ ഉള്‍ക്കൊള്ളുന്ന ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക് സ് ഹൈസ്കൂള്‍ 90% ലേറെ വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ നാടിന്‍റെ മുതല്‍ക്കൂട്ടാണ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിജയധാരയിലെത്തിക്കാന്‍ അധ്യാപകര്‍ അക്ഷീണം പ്രയത്നിക്കുന്നു. സായാഹ്നങ്ങളിലും ശനിയാഴ്ചകളിലും യോജ്യമായ മറ്റ് അവധി ദിവസങ്ങളിലും അധ്യാപകര്‍ ക്ലാസെടുക്കുന്നു.
ഇപ്പോള്‍ (2009-2010) ഈ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 18 ഉം യു.പി. വിഭാഗത്തില്‍ 10 ഉം ആയി 28 അധ്യാപകരും 5 അനധ്യാപകരും പ്രവര്‍ത്തിക്കുന്നു. അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു
അധ്യാപികയുടെ പേര് തസ്തികാനാമം വിദ്യാഭ്യാസ യോഗ്യത
1. അല്‍ഫോണ്‍സാ ഹെഡ്മിസ്ട്രസ് ബി.എസ്.സി., ബി.എഡ്. മാത്സ്
3. റാണി ജെയിംസ് എച്.എസ്.എ. ബയോളജി ബി.എസ്.സി., (സുവോളജി) ബി.എഡ്. (നാച്വറല്‍ സയന്‍സ്)
4. രമണി ടി.കെ. എച്.എസ്.എ. മാത്സ് എം.സ്.സി., ബി.എഡ്. (മാത്സ്)
5. സിസ്റ്റര്‍ മഞ്ജു ഗ്രാസി എച്.എസ്.എ. ഇംഗ്ലീഷ് ബി.എ, ബി.എഡ്. ഇംഗ്ലീഷ്
5. ഉഷാ പിളള എച്.എസ്.എ. നാച്വറല്‍ സയന്‍സ് ബി.എസ്.സി. (ബോട്ടണി) ബി.എഡ്. (ഇംഗ്ലീഷ്)
6. പ്രിന്‍സി ആന്റണി എച്.എസ്.എ. കെമിസ്ട്രി ബി.എസ്.സി., ബി.എഡ്. (കെമിസ്ട്രി)
7. സിസ്റ്റര്‍. ലാലി ടി.ജെ. എച്.എസ്.എ. ഇംഗ്ലീഷ് എം.എ. ബി.എഡ്. ഇംഗ്ലീഷ്
8. മേരി സി.വി. എച്.എസ്.എ. സോഷ്യല്‍ സയന്‍സ് ബി.എ. ഇക്കണോമിക്സ്, ബി.എഡ്. സോഷ്യല്‍ സയന്‍സ്
9.പാമില. ആര്‍. ഡേവിഡ് എച്.എസ്.എ. ഫിസിക്സ് ബി.എസ്.സി.ബി.എഡ് (ഫിസിക്സ്)
10. റെയ്നാ ലൂയിസ് എച്.എസ്.എ.. ബി.എസ്.സി. മാത്സ്
11. സിസ്റ്റര്‍ സാലമ്മ എ.എം. എച്.എസ്.എ. സോഷ്യല്‍ സയന്‍സ് എം.എ. ഹിസ്റ്ററി, ബി.എഡ്. ഹിസ്റ്റി ആന്‍റ് ഇംഗ്ലീഷ്
12.ഫ്രീമാജെറോ എച്.എസ്.എ... ബി.എസ്.സി. കെമിസ്ട്രി ബി.എഡ്. ഫിസിക്കല്‍ സയന്‍സ്
12. മേരി റാണി. സി.എസ്. എച്.എസ്.എ.. എം.എസ്.സി. (കെമിസ്്ട്രി) ബി.എഡ്. ഫിസിക്കല്‍ സയന്‍സ്
13. റാണി സെബാസ്റ്റ്യന്‍ എച്.എസ്.എ.. എം.എസ്.സി.ബി.എഡ് (മാത്സ്)
14. ബിന്ദു. എ എച്.എസ്.എ. മലയാളം എം.എ. ബി.എഡ്. മലയാളം
15. നിര്‍മ്മല എം. എച്.എസ്.എ. മലയാളം എം.എ. ബി.എഡ്. മലയാളം
16. ആര്യ പത്മജ. വി.എസ്. എച്.എസ്.എ. മലയാളം എം.എ., ബി.എഡ്. മലയാളം
17. ജാക്വിലിന്‍ വര്‍ഗീസ് എച്.എസ്.എ. ഹിന്ദി സാഹിത്യ ഹിന്ദി ഡിപ്ലോമ
18. മഞ്ജു സോഫിയ ക്യൂലസ് എച്.എസ്.എ. ഹിന്ദി ഹിന്ദി സാഹിത്യാചാര്യ ട്രെയിനിംഗ്
19. കുമാരി ലത കെ.ജി. സ്വീയിംഗ് ഡിപ്ലോമ ഇന്‍ കൊസ്റ്റ്യും ആന്‍റ് ഡ്രസ് മേക്കിംഗ്  ആന്‍റ് ഡ്രസ് മേക്കിംഗ്
20. സുജിന ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയിനിംഗ്
21. രാജശ്രീ സി. ഡ്രായിംഗ് ബി.എഫ്.എ., ഡ്രായിംഗ് ഹൈ ഗ്രേഡ്
യു.പി.എസ്.എ.
1. ആനി ജൂഡ് യു.പി.എസ്.എ. ബി.സ്.സി., സുവോളജി എം.എ.  സോഷ്യോളജി, ബി.എഡ്. നാച്വറല്‍ സയന്‍സ്
2.മേഴ്സി മാര്‍ഗരറ്റ് ഫെര്‍ണാണ്ടസ് എം.എ. യു.പി.എസ്.എ. ബി.എസ്.സി., ബോട്ടണി ബി.എഡ്., (നാച്വറല്‍ സയന്‍സ്)
3.സജി. എം. യു.പി.എസ്.എ. എം.എസ്.സി. ബോട്ടണി ബി.എഡ് (നാച്വറല്‍ സയന്‍സ്)
4.ആഷ എസ്.നായര്‍ യു.പി.എസ്.എ. എം.എസ്.സി. ബി.എഡ് (ബോട്ടണി)
5.മേരി സോഫിയ എ. യു.പി.എസ്.എ. എം.എ. (എക്കണോമിക്സ്) ബി.എഡ്. (സോഷ്യല്‍ സയന്‍സ്)
6.റൂബിന്‍ യേശുദാസന്‍ യു.പി.എസ്.എ. ഹിന്ദി സാഹിത്യാചാര്യ ബി.എഡ്. ഹിന്ദി
7. സിമ്മി. എസ്. യു.പി.എസ്.എ. ബി.എഡ്. (സോഷ്യല്‍ സയന്‍സ്)
8. ഗ്രീറ്റ ജസ്റ്റിന്‍ യു.പി.എസ്.എ. ബി.എഡ്. (സോഷ്യല്‍ സയന്‍സ്)
9. ഷൈനി യു.പി.എസ്.എ. എം.സ്.സി.(സുവോളജി), ബി.എഡ്. (നാച്വറല്‍ സയന്‍സ്)
10. നിഷ ഡേവിഡ് യു.പി.എസ്.എ. ബി.എസ്.സി.ബി.എഡ് (ഫിസിക്സ്)
അനധ്യാപകര്‍
1. ആന്‍ഡ്രൂ ജോര്‍ജ്ജ് - ക്ലാര്‍ക്ക്
2. ഫ്രാന്‍സിസ് ഇ.എം.-      പ്യൂണ്‍
3. മേരി അഞ്ചജിലീന - പ്യൂണ്‍
4. സെറ്റല്ലാ മസ്ക്രാനസ് - ഫുള്‍ടൈം മീനിയല്‍
5. ശെല്‍വി സി. - ഫുള്‍ടൈം മീനിയല്‍
ഈ സ്കൂളിന്‍റെ ആദ്യത്തെ മാനേജരായി സേവനം അനുഷ്ഠിച്ചത്  റവ. മദര്‍. മേരി ഹെന്റിറ്റേനോളറ്റ് ആണ്. (1925-1930), തുടര്‍ന്ന് റവ. മദര്‍. മേരി സിമോണ്‍ ബോഡെസ്, റവ. മദര്‍ മേരി, ഫ്യൂരിയര്‍ ബര്‍ഗസ്, റവ. മദര്‍. മേരി ബിയാട്രിക് ലാഫോട്ട്, റവ. മദര്‍. മേരി ഗബ്രിയേലോ ഡി. സ്ഫീഗ് ലര്‍, റവ. മദര്‍, മേരി അലോഷ്യവാന്‍ എല്‍സന്‍, റവ. മദര്‍. മേരി ഫിലോമിനേ ലാഫോട്ട്, റവ. മദര്‍. മേരി ഗോഡ് ലീവ് പിറ്റേഴ്സ്, റവ. മദര്‍ മേരി ആഗ്നസ്, ബോവന്‍സ്, റവ. സിസ്റ്റര്‍ അരുള്‍ പാല്‍ഗുഡി, റവ. സിസ്റ്റര്‍, ലില്ലി ഗോന്‍സാല്‍വെസ്, (പഫു), റവ. സിസ്റ്റര്‍ റോസ് പി.വി. റവ. സിസ്റ്റര്‍, മറിയം സ്ട്രെക്സ്, റവ. സിസ്റ്റര്‍ മേരി ലിനോ, റവ. സിസ്റ്റര്‍ സിസിലി, റവ. സിസ്റ്റര്‍ ഡീന വിന്‍ക്സ്, റവ. സിസ്റ്റര്‍ ആനിയമ്മ പുന്നൂസ് എന്നിവര്‍ മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചു.
ഇപ്പോഴത്തെ മാനേജര്‍ സിസ്റ്റര്‍ ഡോ. റോസ് ആന്‍ ആന്റണി വിദ്യാഭ്യാസരംഗത്ത് വളരെയധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ്. വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ. നിലവിലുണ്ട്. ഇപ്പോഴത്തെ പി.ടി.എ. പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നത് ശ്രീമാന്‍ ജോര്‍ജ് ഡി. ആണ്. ശ്രീമതി. ഷീലാ അലോഷ്യസ് മദര്‍. പി.ടി.എ. സ്ഥാനം വഹിക്കുന്നു. ഇവിടെ എല്‍.പി.യു.പി., എച്.എസ്. വിഭാഗങ്ങളില്‍ നിന്ന് പഠിച്ച പോയവര്‍ രൂപം നല്‍കിയിട്ടുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയിലെ 25 പേര്‍ ഈ സ്കൂളിലെ തന്നെ അധ്യാപക വൃത്തിലേര്‍പ്പെട്ടിരിക്കുന്നവരാണ് എന്ന വസ്തുത വളരെ ചാരിതാര്‍ത്ഥ്യം ഉളവാക്കുന്നതാണ്. പ്രസ്തുത സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് ഇവിടുത്തെ ഹൈസ്കൂള്‍ അധ്യാപികയായ റാണി ജെയിംസ് ആണ്.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സയന്‍സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ്ബിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായിട്ടാണ് നടന്നുവരുന്നത്. സയന്‍സിലെ വിവിധ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ ഫിസിക്സ്, കെമിസ്്ട്രി, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ക്കായുള്ള ലബോറട്ടറികളില്‍ കുട്ടികള്‍ക്ക് വിവിധ പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുകയും, ശാസ്ത്ര വിഷയങ്ങളില്‍ ICT യുടെ സഹായത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്ര ക്ലബ്ബില്‍ അംഗങ്ങളായുള്ള കുട്ടികളെ സ്കൂള്‍ - ജില്ലാ ശാസ്ത്രമേള കളില്‍ എല്ലാ വര്‍ഷവും പങ്കെടുപ്പിക്കാറുണ്ട്. H.S.-ല്‍ 5-ും, U.P. യില്‍ 6-ും ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെ നല്ല രീതിയില്‍ ഈ ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു.
ഊര്‍ജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട ലേഖന മത്സരങ്ങള്‍ ശാസ്ത്രജ്ഞരുടെ ജീവചരിത്രം, ബഹിരാകാശ യാത്രികള്‍ എന്നീ വിഷങ്ങളിലും കുട്ടികള്‍ക്ക് താത്പര്യം ജനിപ്പിക്കുന്നതരത്തിലുള്ള പല പ്രവര്‍ത്തനങ്ങളും ഇവിടെ സംഘടിപ്പിക്കപ്പെടുന്നു.
കുട്ടികളുടെ അഭിപ്രായത്തില്‍ നാളെയുടെ വാഗ്ദാനമായ വിദ്യാര്‍ത്ഥികളെ ശാസ്ത്ര ലോകത്തെ വിസ്മയങ്ങളെ കൈയ്യിലെടുക്കാന്‍ സജ്ജമാക്കുന്ന ഒരു സംഘടനയാണ് ഇവിടുത്തെ ശാസ്ത്ര ക്ലബ്.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഇവിടെ വായനാക്കളരിയും മറ്റു സ്കൂള്‍ തലപ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. സ്കൂള്‍ തലമല്‍സരത്തില്‍ വിജയികളാകുന്ന കുട്ടികള്‍ വിവിധ സമ്മാനങ്ങള്‍ കരസ്ഥമാക്കി എല്ലാവര്‍ഷവും സംസ്ഥാനതലം വരെ എത്തിച്ചേരാറുണ്ട്.
ഗൈഡ്സ്
ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ സജീവമായ ഒരു ഗൈഡ് വിഭാഗം ഇവിടെ നടന്നുവരുന്നു. ഓരോ വര്‍ഷവും മൂന്ന് കുട്ടികള്‍ക്കെങ്കിലും രാജ്യപുരസ്ക്കാര്‍ ലഭിക്കുന്നുണ്ട്.
മാത്സ് ക്ലബ് പ്രവര്‍ത്തനങ്ങള്‍
സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു മാത്സ് ക്ലബും ഒരു മാത്സ്  ലാബും നിലവിലുണ്ട്.
മാത്സ് ക്ലബിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും മാത്സ് എക്സിബിഷന്‍ സംഘടിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായി  On the spot competitions (Charts, construction, models etc.) നടത്തിവരുന്നു. സംസ്ഥാന ജില്ലാതല മത്സരത്തില്‍ കുട്ടികള്‍ പങ്കെടുക്കാറുണ്ട്. ക്ലബിന്റെ വകയായി ഒരു മാഗസിന്‍ എല്ലാവര്‍ഷവും പ്രകാശനം ചെയ്യുന്നുണ്ട്.
ഹൈസ്കുള്‍ വിഭാഗത്തില്‍ 3 അധ്യാപകരും 50 കുട്ടികളും യു.പി. വിഭാഗത്തില്‍ 3 അധ്യാപകരും 50 കുട്ടികളും ആണ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്
== മാനേജ്മെന്റ് ==
'''[[ICM sisters]]'''
ഈ സ്കൂളിന്‍റെ ആദ്യത്തെ മാനേജരായി സേവനം അനുഷ്ഠിച്ചത്  റവ. മദര്‍. മേരി ഹെന്റിറ്റേനോളറ്റ് ആണ്. (1925-1930), തുടര്‍ന്ന് റവ. മദര്‍. മേരി സിമോണ്‍ ബോഡെസ്, റവ. മദര്‍ മേരി, ഫ്യൂരിയര്‍ ബര്‍ഗസ്, റവ. മദര്‍. മേരി ബിയാട്രിക് ലാഫോട്ട്, റവ. മദര്‍. മേരി ഗബ്രിയേലോ ഡി. സ്ഫീഗ് ലര്‍, റവ. മദര്‍, മേരി അലോഷ്യവാന്‍ എല്‍സന്‍, റവ. മദര്‍. മേരി ഫിലോമിനേ ലാഫോട്ട്, റവ. മദര്‍. മേരി ഗോഡ് ലീവ് പിറ്റേഴ്സ്, റവ. മദര്‍ മേരി ആഗ്നസ്, ബോവന്‍സ്, റവ. സിസ്റ്റര്‍ അരുള്‍ പാല്‍ഗുഡി, റവ. സിസ്റ്റര്‍, ലില്ലി ഗോന്‍സാല്‍വെസ്, (പഫു), റവ. സിസ്റ്റര്‍ റോസ് പി.വി. റവ. സിസ്റ്റര്‍, മറിയം സ്ട്രെക്സ്, റവ. സിസ്റ്റര്‍ മേരി ലിനോ, റവ. സിസ്റ്റര്‍ സിസിലി, റവ. സിസ്റ്റര്‍ ഡീന വിന്‍ക്സ്, റവ. സിസ്റ്റര്‍ ആനിയമ്മ പുന്നൂസ് എന്നിവര്‍ മാനേജര്‍മാരായി സേവനം അനുഷ്ഠിച്ചു.
ഇപ്പോഴത്തെ മാനേജര്‍ സിസ്റ്റര്‍ ഡോ. റോസ് ആന്‍ ആന്റണി വിദ്യാഭ്യാസരംഗത്ത് വളരെയധികം അനുഭവസമ്പത്തുള്ള വ്യക്തിയാണ്.
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1925-1932
|ടി. വി. പെരേര
|-
|1932-1945
| റവ. ഡി. എം. ഗബ്രിയേല്‍ ഡി. സ്പീഗ്ലീയര്‍
|-
|1945-1957
| റവ. ഡി. എം. സ്ററഫാന്‍ ബ്രയന്‍സീല്‍സ്
|-
|1957-1982
|റവ. സിസ്ററര്‍ ബ്രിറ്റോ
|-
|01-04-1982 -      31-03-1986
|ശ്രീമതി വിജയമ്മ ടി
|-
|01-04-1986-      31-03-1987
|ശ്രീമതി മീനാക്ഷി അമ്മാള്‍ എന്‍.
|-
|01-04-1987 - 30-04-1995
|‍ശ്രീമതി എല്‍സി കെ.എം.
|-
|01-05-1995 -      31-03-2001
|ശ്രീമതി ലീല  സി.
|-
|01-04-2001 -      31-03 -2003
|ശ്രീമതി ജയലക്ഷ്മി ഇ. പി.
|-
|01-04-2003 -      31-03-2007
|ശ്രീമതി ശോഭ എസ്. എല്‍ ‍‍. 
|-
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തിരുവനന്തപുരത്ത് നിന്നു 8 കി.മി  നുളളില്‍  തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനരികെ മനോഹരമായ സ്കൂള്‍ സ്ഥിതിചെയ്യുന്നു.       
|----
*  തിരുവനന്തപുര എയര്‍പോര്‍ട്ടില്‍
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86583...389884" എന്ന താളിൽനിന്ന് ശേഖരിച്ചത്