"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ /ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ /ലോക്ക് ഡൌൺ (മൂലരൂപം കാണുക)
16:22, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <story> | |||
കുറെ നാളുകൾക്കു മുമ്പ് എൻ്റെ ഓഫീസിന് പുറത്ത് ഒരു മഴ പെയ്തു. അതുവരെ ചലിച്ചു കൊണ്ടിരുന്ന മൗസ് ക്ലിക്കുകൾക്കു ഒരു നിമിഷം വിരാമമായി. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ചെറിയ ജോലിക്കാർ വരെ ജനാലക്കരികിൽ ഓടി എത്തി. ഓഫീസ് എയർ കണ്ടിഷൻ ഓഫ് ആക്കി ഓഫീസ് ജനാലകൾ തുറന്നു. മഴയുടെ ചാറ്റൽ അകത്തേക്ക് കയറി.. ഓഫീസിലെ അഞ്ചാം നിലയിൽ നിന്ന് നോക്കിയാൽ കാണാവുന്ന വലിയ ലോകം മുഴുവനും മഴക്കാറ് മൂടി വരുന്നു. ചിലർ അതിൻ്റെ ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തി. പിന്നെ അതിൽ നോക്കി ഒരു നെടുവീർപ്പെടൽ. അതിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു. | |||
മുകളിൽ ഞാൻ പറഞ്ഞത് ഒരു സന്ദർഭം ആണ്. നാമെല്ലാവരും മനുഷ്യരായി മാറുന്ന അവസ്ഥ. മഴയെ നോക്കി ഇരിക്കാനും മഴ നനയാനും ഉള്ള ഒരു ആഗ്രഹം നമ്മുടെ ഉള്ളിൽ എവിടുന്നോ പൊട്ടി മുളച്ചു വരുന്ന സമയം. പക്ഷെ ജോലി തിരക്ക് കാരണം, അല്ലെങ്കിൽ നാളേക്കുള്ള അന്നം തേടുന്നതിനിടയിൽ നാം ആ സമയത്തെ മറന്നു കളയുന്നു. | |||
അങ്ങനെ കാലം കുറെ കടന്നു പോയി. ഞാൻ എപ്പോഴോ മയങ്ങിപ്പോയി. ഉണർന്നത് സ്വന്തം വീട്ടിലും. കൊവിഡ് എന്ന മഹാമാരിയെ ചെറുക്കാൻ ഉള്ള ലോക്ക് ഡൗണിൽ ആണ് ഞാനിപ്പോൾ. കൂടെ അതുവരെ ഉണ്ടായിരുന്ന സഹ പ്രവർത്തകർ ഇല്ല. ടൗണിലെ വണ്ടിയുടെ ശബ്‌ദങ്ങൾ ഇല്ല. വീട്ടിലെ ഒരു കൊച്ചു മുറിയിൽ ഞാനും എൻ്റെ ലാപ്ടോപ്പും മാത്രം. | |||
ഇനി കുറച്ചു നാൾ ഇ മുറിയിൽ ആണ് ജീവിതം. ഞാൻ ചുറ്റിലും നോക്കി. ചുവരുകൾക്കു പോലും ചെറുതായി മാറ്റം വന്നിരിക്കുന്നു. അലമാരയുടെ മുകൾ തട്ടിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ മുഴുവൻ പൊടി പിടിച്ചിരിക്കുന്നു ചിലതിൽ മാറാല. വർഷങ്ങൾ പലതായി അവയിൽ പലതും തുറന്നിട്ട്. അതൊക്കെ തുറന്നാൽ ഒരു പാട് കഥകൾ കേൾക്കാം. അതൊക്കെ തുറക്കണമെന്ന് മനസ്സിൽ വിചാരിച്ചു. | |||
ഇന്നത്തെ ദിവസം ജോലി ഇല്ല, ഞാൻ പുറത്തേക്ക് നടന്നു. കൂടെ കയ്യ് പിടിച്ചു നടക്കുന്ന മൂത്ത കുട്ടി ചോദിക്കുന്ന ചില ചോദ്യങ്ങൾ കേട്ട് ഞാൻ തന്നെ ചിരിച്ചു. നമ്മൾ പഠിപ്പിക്കുന്നതിൽ കൂടുതൽ കാഴ്ച പ്രകൃതി അവർക്ക് കാട്ടിക്കൊടുക്കുന്നു. അവരോട് മരങ്ങളുടെ പേര് പറയണം, ഇടക്ക് മരച്ചീനിക്ക് ഇടയ്‌ക്ക് ചികയുന്ന കോഴികളെ ഓടിക്കണം എനിക്ക് ഇന്ന് ഉത്തരവാദിത്തങ്ങൾ കൂടുതൽ ഉള്ള ദിവസം ആണ് . അവൾ എൻ്റെ കയ്യിൽ നിന്ന് വിടുവിച്ചു മുന്നോട്ട് ഓടി. പറമ്പിൽ നിൽക്കുന്ന ജാമ്പ മരത്തിൽ മുകളിൽ കിടക്കുന്ന ജാമ്പക്ക അവൾക്ക് വേണം. പണ്ട് കോച്ചിലെ അതിന് ഏറ്റവും മുകളിലത്തെ കമ്പ് വരെ കയറി ജാമ്പക്ക പറിച്ച എനിക്ക് ഒരു മടി. എങ്കിലും ഒരു തരത്തിൽ കുറച്ചെണ്ണം പറിച്ചു. നാവിൻ തുമ്പിലേക്ക് ഒരെണ്ണം വെച്ചു. വർഷങ്ങൾ ആയി ഇങ്ങനെ ഒരു രുചി അനുഭവിച്ചിട്ട്. പറമ്പിലെ കാഴ്ചകളിൽ മാങ്ങയും, ചക്കയും, പപ്പങ്ങയും , തേങ്ങയും കണ്ട് ഞാൻ മുന്നോട്ട് നടന്നു. | |||
നാം കുറച്ചു നാളായി ഇതൊന്നും കാണാതെ മാറി നടക്കുകയായിരുന്നു. ഞാൻ ഇടക്ക് ഓഫീസിലെ ഒരാളോട് പറയും. “എല്ലാവരും ആരോ വരച്ചിരിക്കുന്ന വരയിൽ കൂടി ജീവിതം ജീവിച്ചു തീർക്കാൻ ഇഷ്ടപെടുന്നു. എനിക്ക് ഒരു മലയുടെ മുകളിൽ പോയി ഒരു പാട്ട് പാടണം എന്നാണ് ആഗ്രഹം എങ്കിൽ. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നോർത്ത് വേണ്ടാന്ന് വെക്കുന്നവരാ നമ്മളിൽ ഭൂരിഭാഗവും”. സിനിമ കാണാൻ ഇഷ്ട്ടപെടുന്ന ആളെന്ന നിലയിൽ എല്ലാ ദിവസവും ഒരു ചിത്രം എങ്കിലും കാണാൻ ഞാൻ ശ്രമിച്ചു. | |||
ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ മറക്കാതെ സന്തോഷങ്ങളെ കണ്ടെത്താൻ നമുക്ക് കഴിയണം. ഇടക്ക് എന്നെ ഒരു ചക്ക പറിച്ചു തരാൻ അമ്മ വിളിച്ചു. തോട്ടി കൊണ്ട് ഒരു തരത്തിൽ ചക്ക പറിച്ചു ചക്ക ചുള തിന്നാൻ എല്ലാവരും നിരന്നു നിന്നു. ചക്ക മടൽ കളഞ്ഞു പാത്രത്തിലേക്ക് ഇട്ടു. ഞങ്ങൾക്ക് ചക്കയും മരച്ചീനിയും കഴിഞ്ഞിട്ടേ വേറെ ഏത് ഭക്ഷണവും ഒള്ളു. തലേ ദിവസം പഴുത്ത വരിക്ക ചക്കയും വെട്ടി ഒരുക്കി ഭാര്യ പാത്രത്തിൽ ആക്കി. അന്ന് കണ്ട ട്രോളിലെ ഒരു വരിയുണ്ട് ഭക്ഷ്യ ക്ഷാമം നമ്മളെ ബാധിക്കാൻ വല്യ പാടാ കാരണം ഇവിടെ ചക്ക സീസൺ തുടങ്ങി. നാളെ നമുക്ക് തിന്നാൻ അരിയോ പച്ചക്കറിയോ വരുമൊന്ന് അറിയില്ല. പക്ഷെ ഒരു പ്ലാവ് നട്ടാൽ അത് നമ്മളെ എന്നും കാക്കും എന്നതിന്റെ വലിയ തെളിവാണിത്. കിണറിൽ വെള്ളം കുറവാണ് ചുറ്റുമുള്ള ഇടങ്ങളിൽ എല്ലാം കുഴൽ കിണറുകൾ കൂടി. നീരൊഴുക്ക് കുറഞ്ഞു. കഴിഞ്ഞ രണ്ടു പ്രളയം വരെ ഒരു കുഴപ്പവുമില്ലാത്ത ഗ്രാമ പ്രദേശങ്ങളിലെ ഉറവകൾ അടഞ്ഞു പോയ പോലെ തോന്നി. മണ്ണിന് മുകളിൽ നാം നടത്തിയ ചില പ്രവർത്തങ്ങൾ ഭൂമിക്ക് അത്ര രസിച്ചില്ലാ എന്ന് തോന്നുന്നു. | |||
പറമ്പിലെ റംബൂട്ടാനും മാങ്കോസ്റ്റിനും വെയിലേറ് ഏറ്റ് തല താഴ്‌ത്തി നിൽക്കുന്നു. ഭൂമിക്കടിയിൽ വെള്ളം കുറയുന്നത് നമ്മെ അറിയിക്കുകയാണ് ഭൂമി എന്നെനിക്ക് തോന്നി. | |||
കോവിഡ് കാലത്തേ ആദ്യത്തെ പുറത്തു പോക്ക്. ആളുകൾ കൂടി നിൽക്കുന്ന കവലകളിൽ ഞാൻ ആരെയും കണ്ടില്ല. ചിലർ ജനൽ വഴി പുറത്തു നടന്നു പോകുന്നവരെ നോക്കി നിന്നു. നമ്മുടെ റോഡുകൾ ഇത്ര സമാധാനം ഉള്ളവ ആയിരുന്നു. പുകയും ശബ്ദവും ഇന്നെന്നെ അലട്ടുന്നില്ല. പച്ചക്കറിക്കടയിൽ തിരക്ക് കുറഞ്ഞു. വാങ്ങുന്നെവർ തിരക്കിട്ട് വന്നവഴി പോകുന്നു. പലചരക്ക് കടക്കാരന്റെ പതിവ് ജോലി ഇപ്പോ എവിടാ ? എന്ന ചോദ്യം ഇല്ല. അയാൾക്ക് ഇന്ന് എല്ലാം മസ്സിലായിരിക്കുന്നു. കനാലിലും പുഴയിലും കുളിക്കാൻ കൊതി ഉണ്ട്. പക്ഷെ നമുക്ക് ഇനിയും ജീവിക്കണം. സർക്കാർ പറയുന്ന കേൾക്കണം. ഞാൻ ഇപ്പോ കാണുന്ന കാഴ്ചകളെ വീണ്ടും കാണണമെങ്കിൽ നാം ഇന്ന് വീട്ടിലിരുന്നേ മതിയാവൂ. ഞാൻ കയ്യിൽ ഉള്ള സാധങ്ങളും ആയി വീട്ടിലേക്ക് നടന്നു.ഇടക്ക് പോകുന്ന വഴി ഒരു ചെടിയിൽ ഒരു ചെറിയ കിളിക്കൂട്. തള്ള പക്ഷി അതിന് അടുത്ത് ഇരിപ്പുണ്ട്. അതിന് കുറെ നാൾ ഒരു ശബ്ദവും കേൾക്കാതെ മനുഷ്യ ശല്യം ഇല്ലാതെ അതിൻ്റെ കുഞ്ഞുങ്ങളെ വളർത്താം സ്വതന്ത്രം ആയി ലോകത്തെ കാണാം. അതിന് വൈറസിനെ പേടി ഇല്ല. പേടി മനുഷ്യരെ മാത്രം. കൂടിന് നേരെ എൻ്റെ നോട്ടം അധികം ആയപ്പോൾ കിളി എന്തോ ശബ്ദം പുറപ്പെടുവിക്കുന്നുണ്ട്. അതിന് എന്നെ പിടിച്ചില്ലാ എന്ന് തോന്നി. ഞാൻ തിരിഞ്ഞു നടന്നു. വീട്ടിൽ എത്തിയപ്പോ ചോറ് ഉണ്ണാൻ ഉള്ള സമയം ആയി. ചോറിന് ഒഴിക്കാൻ ചക്കക്കുരു മാങ്ങാ, പിന്നെ ചക്കക്കുരു തോരൻ. ഒരു ഉരുള വായിലേക്ക് വെച്ചു. പിന്നെ ടൗണിലെ ഹോട്ടൽ ഫുഡിനെ കുറച്ചു ചീത്ത വിളിച്ചു. ഇടക്ക് വിശക്കുമ്പോൾ ചക്ക വറുത്തതും അലമാരയിൽ അമ്മ വെച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം കൂടി. കുട്ടികളിൽ 2 വയസ്സ് കഴിഞ്ഞ ആളും 5 മാസം കഴിഞ്ഞ ആളും എന്നെ സ്ഥിരമായി കുറച്ചു നാൾ | |||
കാണാൻ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു. അവരുടെ കൂടെ കളിച്ചും അവരുടെ കാര്യങ്ങൾ നോക്കിയും നടന്നപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. നാം മനസ്സിൽ കണ്ട ജീവിതം നമ്മുടെ വീടിന് അകത്ത് തന്നെയാണ്. | |||
ലോക്ക് ഡൗൺ, അടച്ചിട്ട വീടിനകത്ത് നമ്മെ ജീവിതം പഠിപ്പിക്കുകയാണ് | |||
</story> </center> |