"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ കൽപ്പടവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ കൽപ്പടവുകൾ (മൂലരൂപം കാണുക)
04:36, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ കൽപ്പടവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ശക്തമായ ശുചിത്വശീല അനുവർത്തന പരിഷ്‌കാരങ്ങൾ ഏറെ ആവശ്യമായ സമൂഹത്തിൽ ആണ് നാം ഇന്ന് ജീവിക്കുന്നത്. പ്രകൃതി കനിഞ്ഞു നൽകിയ ഓരോ ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഒരുപോലെ അനുവർത്തിക്കേണ്ടതും കൂടിയാണിത്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ശുചിത്വമുള്ള ശരീരവും ചുറ്റുപാടുമാണ് അവനെ ആരോഗ്യവാനാക്കുന്നത്. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ് -19 എന്ന വൈറസിൽ നിന്ന് രക്ഷനേടാനും അതിനെ പ്രതിരോധിക്കാനും നമ്മെ ഏറെ സഹായിച്ചത് ശുചിത്വം തന്നെയാണ്. | |||
ആരോഗ്യം, വൃത്തി, വെടിപ്പ് എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം ഉപയോഗിച്ച് പോരുന്നു. അതായത് ശുചിത്വം എന്നത് മൂന്ന് തലങ്ങളിൽ വ്യാപാരിക്കുന്നു. വ്യക്തിശുചിത്വം,സാമൂഹികശുചിത്വം, രാഷ്ട്രീയശുചിത്വം. ഇതിന്റെ എല്ലാം സാമാന്യപ്രവർത്തനമാണ് യഥാർത്ഥമായ ശുചിത്വം. ആരോഗ്യശുചിത്വപരിപാലനത്തിലെ വീഴ്ചകൾ ആണ് 90%രോഗങ്ങൾക്കുമുള്ള മുഖ്യ കാരണം. ശുചിത്വം അനുവർത്തിക്കാൻ മറന്ന ജനവിഭാഗം പോലും ഇന്ന് ശുചിത്വത്തിലേക്ക് ഇറങ്ങി ചെല്ലുന്നതും ശ്രദ്ധേയമാണ്. ഈ കാലഘട്ടങ്ങളിൽ കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകിയും പൊതുസ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കിയും സമൂഹത്തിൽനിന്നും വ്യക്തികളിൽനിന്നും സാമൂഹിക അകലം പാലിച്ചും മാസ്‌ക്കുകൾ ധരിച്ചു പുറത്തേക്ക് ഇറങ്ങുകയുമാണ് വേണ്ടത്. ശുചിത്വം ഇന്ന് ജനജീവിത ഭാഗം ആയി കഴിഞ്ഞു. പലരും ശുചിത്വത്തിന്റെ അടിസ്ഥാനങ്ങളിൽ നിന്ന് രോഗപ്രതിരോധത്തിനായുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞു. ആ യാത്ര ഫലവത്തായി തന്നെ തുടരുകയാണ്. തുടർന്നും ഈ ശീലങ്ങൾ ജീവിതചര്യയുടെ ഭാഗമായി തീരുമ്പോൾ പല വിപത്തുകളെയും സധൈര്യം പ്രതിരോധിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാകുമെന്നത് സുനിശ്ചിതമാണ്. | |||
ശുചിത്വം ശീലമാക്കി രോഗവിമുക്തമായ നല്ലൊരു നാളെക്കായി നമുക്കും പ്രയത്‌നിക്കാം. | ശുചിത്വം ശീലമാക്കി രോഗവിമുക്തമായ നല്ലൊരു നാളെക്കായി നമുക്കും പ്രയത്‌നിക്കാം. | ||
*ശുചിത്വം ശീലമാക്കൂ * | *ശുചിത്വം ശീലമാക്കൂ * |