Jump to content
സഹായം

"ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാട്ടിത്തന്ന നല്ല കാഴ്‌ചകൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=    ഈ സമയവ‌ും കടന്ന‌ു പോക‌ും 
| color=        2
}}
<font color=blue font size=3>
രാവിലെ എഴ‌ുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്ക‌ു ശേഷം
ചാര‌ുകസേരയിൽ ഇര‌ുന്ന് പത്രത്താള‌ുകളിലക്ക് കണ്ണോടിച്ച‌ു.
കോവിഡ് 19എന്ന മഹാവിപത്തിനെപ്പറ്റിയ‌ുള്ള വാർത്തകളാണ്.
അതെല്ലാം നോക്കിയ ശേഷം പത്രം മേശപ്പ‌ുറത്ത് വെച്ചിട്ട് ഞാൻ മ‌ുറ്റത്തേക്ക‌ു പോയി. അച്ഛൻ ചെടികൾ നനയ്‌ക്ക‌ുകയാണ്. ക‌ുറച്ച‌ു സമയം അവിടെ നിന്ന ശേഷം ഞാൻ അടുക്കളയിലേക്ക് നടന്ന‌ു. അമ്മ ഉച്ചയ‌ൂണ് തയ്യാറാക്ക‌ുന്ന തിരക്കിലാണ്. അവിടെ നിന്ന് ഞാൻ പറമ്പിലേക്ക് നീങ്ങി. അവിടെ ചെന്നത‌ും ഞാൻ അത്‌ഭ‌ുതപ്പെട്ട‌ു പോയി. ഇത‌ുവരെയ‌ും ഞാൻ കാണാത്ത ചില ചെടികൾ അതാ അവിടെ. ഞാൻ അച്ഛനെ പറമ്പിലേക്ക് വിളിച്ച‌ു. എന്നിട്ട് അച്ഛനോട‌ു ചോദിച്ച‌ു.
“അച്ഛാ ഇതെല്ലാം എന്ത് ചെടിയാണ്?” അച്ഛൻ ഓരോ ചെടിയെപ്പറ്റിയ‌ും വിവരിച്ച‌ു തന്ന‌ു. കയ്യോന്നി, കിഴ‌ുകാ നെല്ലി,  കട‌ുക്കമ‌ൂലി, മ‌ുയൽചെവിയൻ ത‌ുടങ്ങിയ ക‌ുറേ പേര‌ുകൾ അച്ഛൻ പറഞ്ഞ‌ു. ഇവയെല്ലാം “ഔഷധച്ചെടികളാണ്. ” ഇതെല്ലാം കേട്ട ശേഷം ഞാൻ അച്ഛനോട‌ു ചോദിച്ച‍ു. “ഇതിന് മ‌ുൻപ‌ും നമ്മ‌ുടെ പറമ്പിൽ ഇത്രയ‌ും ചെടികൾ ഉണ്ടായിര‌ുന്നിട്ട‌ും ഞാനെന്താ കാണാതിര‌ുന്നത് ?” "അതിന് ഇവിടെ ഇങ്ങനെ ഒര‌ു പറമ്പ് ഉണ്ട് എന്ന് നീ കാണ‌ുന്നത്  ഇന്നല്ലേ"അച്ഛൻ ചിരിച്ച‌ു കൊണ്ട് ചോദിച്ച‌ു എന്നിട്ട് വീട്ടിലേക്ക് പോയി. പറമ്പിൽ ക‌ുറച്ച‌ു സമയം ച‌ുറ്റി നടന്ന ശേഷം ‍ഞാന‌ും വീട്ടിലേക്ക് നടന്ന‌ു.
മ‌ുറിയിൽ ചെന്നശേഷം അച്ഛൻ പറഞ്ഞതിനെപ്പറ്റി ഞാൻ ആലോചിച്ച‌ു. അച്ഛൻ പറഞ്ഞത് ഒര‌ു സത്യമാണ്. ഇത്രയും കാലം ഞാൻ ഇവിടെ ജീവിച്ചിട്ട‌ും ഇങ്ങനെ ഒര‌ു പറമ്പ് കണ്ടിട്ടേ ഇല്ല. പിന്നെയ‌ും പിന്നെയ‌ും ഞാൻ ചിന്തിച്ച‌ു. അതെന്താ ആ പറമ്പ‌ും ചെടികള‌ും എന്റെ ശ്രദ്ധയിൽ പെടാഞ്ഞത് ? അവസാനം അതിന‌ുള്ള ഉത്തരം കിട്ടി.
സാധാരണ അവധി ദിവസങ്ങളിൽ രാവിലെ എഴ‌ുന്നേറ്റ് പ്രഭാത കൃത്യങ്ങൾക്ക് ശേഷം അമ്മയ‌ുടെ  മൊബൈൽ ഫോണെട‌ുത്ത് മ‌ുറിയിൽ കയറിയാൽ ഉച്ചയ്‌ക്ക് കഴിക്കാൻ സമയമാക‌ുമ്പോൾ അമ്മ വിളിക്ക‌ും. അപ്പോൾ മ‌ുറിക്ക‌ു  പ‌ുറത്തിറങ്ങ‌ും. കഴിച്ച ശേഷം ടി. വി കണ്ട‌ു കൊണ്ടിരിക്ക‌ും. അങ്ങനെ മൊബൈൽ ഫോണില‌ും ടി. വിയ‌ില‌ും മാറി മാറി സമയം ചെലവഴിക്ക‌ും. അതിലെ കാഴ്ചകൾ കണ്ട‌ു കൊണ്ടിരിക്ക‌ും. മൊബൈൽ ഫോണിലെയ‌ും ടി. വിയിലെയ‌ും കാഴ്‌ചയേക്കാൾ മനോഹരമായ കാഴ്‌ചയാണ്  പറമ്പ‌ുകളിൽ ഉള്ളത് എന്ന് ലോക്ക് ഡൗൺ കാലത്താണ് മനസ്സിലായത്.
“ നമ‍‍ുക്ക‌ു ച‌ുറ്റ‌ും മനോഹരമായ അനേകം കാഴ്ചകൾ കാണാന‌ുണ്ട്.
ഈ ലോക്ക് ഡൗൺ കാലം അതിനായി ചിലവഴിക്ക‌ൂ.”
{{BoxBottom1
| പേര്= ആദിത്യ അനിൽ
| ക്ലാസ്സ്= 9A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.എച്ച്.എസ്. കോഴഞ്ചേരി
| സ്കൂൾ കോഡ്= 38040
| ഉപജില്ല= കോഴഞ്ചേരി
| ജില്ല=  പത്തനംതിട്ട
| തരം=    ലേഖനം
| color=    2
}}
{{verified1|name=ഗീത എം |തരം= ലേഖനം  }}
987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773376" എന്ന താളിൽനിന്ന് ശേഖരിച്ചത്