Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വത്തിന്റ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= ശുചിത്വത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം.
ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും
വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.പക്ഷെ ഇന്ന് നേരെ വിപരീതമായാണ്
സംഭവിക്കുന്നത്.നമ്മൾ നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും
കുടിക്കുന്ന വെള്ളത്തിലും മാലിന്യം കുമിഞ്ഞ് കൂടുന്നു. നാം അറിഞ്ഞോ അറിയാതെയോ
അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു.അങ്ങനെ പലതരം രോഗങ്ങൾക്ക്
അടിപ്പെട്ട് ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്.
ഇതിൽനിന്നും ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ
ഭാഗമാക്കിയേ തീരൂ.ചെറുപ്പം മുതലേ ശുചിത്വത്തെക്കുറിച്ച് നാം ബോധവാൻമാരാകണം.
നാം ദിവസവും രാവിലെയും വൈകുന്നേരങ്ങളിലും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക,
ഭക്ഷണത്തിന് മുൻപും ശേഷവൂം കൈകൾ വൃത്തിയായി കഴുകുക ,ഹാൻഡ് വാഷോ
സോപ്പോ ഉപയോഗിച്ച് ഓരോ മണിക്കൂറിലും കൈകൾ കഴുകുക ഇതൊക്കെ
വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക,
പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക,
വീടിന്റെ പരിസരങ്ങളിലും റബ്ബർതോട്ടങ്ങളിലെ ചിരട്ടകളിലും കെടിടിടങ്ങളുടെ
ടെറസിലും വെള്ളം കെട്ടി നിൽക്കുന്നത് തടയുക. ഇങ്ങനെ വെള്ളം കെട്ടി നിൽക്കുന്നത്
കൊതുക് മുട്ടയിട്ട്പെരുകാനും അതുമൂലം പലവിധരോഗങ്ങൾ ഉണ്ടാകുന്നതിനും
കാരണമാകുന്നു. അനാവശ്യമായി വളർന്നുവരുന്ന കാടുകൾ വെട്ടി വൃത്തിയാക്കുകയും
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ പരിസര ശുചിത്വം
പാലിക്കാൻ സാധിക്കും.ഓരോ വ്യക്തിയുടേയും വ്യക്തിത്വം വിലയിരുത്തുന്നത്
അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.
                        ഇന്ന് ഈ ലോകം ഭയാനകമായി കണ്ട മഹാമാരി ഒരുപക്ഷെ
മനുഷ്യന്റെ ശുചിത്വമില്ലായ്മ കൊണ്ടാകാം. ആരോഗ്യമുള്ളതും രോഗപ്രതിരോധ
ശേഷിയുള്ളതുമായ ഒരു മനുഷ്യൻ ശരീരശുചിത്വമുള്ള വ്യക്തിയായിരിക്കും.
നമ്മുക്ക് ഒരേ മനസ്സോടെ ശുച്ത്വം പാലിക്കുമെന്ന് പ്രതിജ്ഞചെയ്യാം.
"രോഗമില്ലാത്ത ഒരു ലോകം " അതാകട്ടെ പുതിയ തലമുറയുടെ ലക്ഷ്യം....
442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/764106" എന്ന താളിൽനിന്ന് ശേഖരിച്ചത്