Jump to content
സഹായം

"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വെക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ വെക്കേഷൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
എന്നത്തേയും പോലെ സ്കൂളിൽ പോയി തിരിച്ച് വീട്ടിലെത്തിയ അപ്പു കുളി കഴിഞ്ഞ് മുറി അടച്ചിരുന്ന് പഠനമാരംഭിച്ചു. അവന് പരീക്ഷ തുടങ്ങിയിരുന്നു. രണ്ടെണ്ണം കഴിഞ്ഞു. നാളെ അവന് ഏറ്റവും എളുപ്പമുള്ള വിഷയമായ ഇംഗ്ലീഷാണ്. അപ്പു അന്നാന്ന് പഠിപ്പിക്കുന്നവ അന്നുതന്നെ പഠിക്കുന്നത് കൊണ്ട് അവന് അധികം സമയം പഠിക്കാൻ സമയം കണ്ടെത്തേണ്ടി വന്നില്ല.പിന്നെ അവൻ അച്ഛനോടൊപ്പം ടിവിയിൽ വാർത്ത കണ്ടിരുന്നു. അപ്പോഴാണ് പ്രധാനപ്പെട്ട ഒരു വാർത്ത ടിവിയിൽ കാണിച്ചത് ."കൊറോണ വൈറസ് കാരണം നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ എല്ലാം റദ്ദാക്കി" അപ്പുവിന് എന്തോ അത് ഇഷ്ടമായില്ല. മറ്റുള്ള കുട്ടികളൊക്കെയും സന്തോഷിച്ചു നടന്നപ്പോൾ അവൻ അവന്റെ  കൂട്ടുകാരെ ഇനി കാണാൻ പറ്റില്ലല്ലോ എന്ന വിഷമം കൊണ്ടും ഇത്രയും നന്നായി പഠിച്ചിട്ട് പരീക്ഷ എഴുതാൻ പറ്റാതെപോയതിന്റെ വിഷമം കൊണ്ടും കുറച്ചുനാൾ മറ്റു കുട്ടികളുടെ കുടെ കളിക്കാതെ മാറിനിന്നു.
</p>
<p>
ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. കൊറോണ എന്ന സൂക്ഷ്മജീവി പരത്തുന്ന കോവിഡ് 19 എന്ന മാരകമായ അസുഖം ഗൾഫ് രാജ്യങ്ങളിൽനിന്നും വരുന്നവരിലുടെയും മറ്റും കേരളത്തിലെത്തി. അതേസമയം മറ്റു രാജ്യങ്ങളായ ഇറ്റലിയിലും സ്പെയിനിലും ഒക്കെ മരണനിരക്കും രോഗികളുടെ എണ്ണവും കൂടി വന്നു. ലോകത്ത് ആകമാനം മരണനിരക്ക് ഓരോ ദിനംതോറും കൂടി വന്നു. അത് എല്ലാവരെയും ആശങ്കയിലാഴ്ത്തി .മറ്റു രാജ്യങ്ങളിലെ അവസ്ഥകണ്ട് കേരളത്തിൽ നേരത്തെ തന്നെ ഈ മഹാവ്യാധിയെ തടയാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അപ്പുവിന്റെ വീട്ടുകാരിലും ചെറിയ പേടി തോന്നി .പിന്നെ കുറച്ചു നാൾക്ക് ശേഷം ഇന്ത്യ ഒട്ടാകെ 21 ദിവസത്തെ ലോക്ഡൗൺ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി അത് വീഡിയോ കോൺഫറൻസ് വഴി പ്രഖ്യാപിച്ചു. ആ സമയത്ത് അപ്പുവിന് വീട്ടിൽ ഇരുന്ന് മടുത്തു. എങ്കിലും അവനോ അവന്റെ വീട്ടുകാരോ പുറത്തിറങ്ങിയില്ല.  പൊതു വഴികളിലും മറ്റും കടുത്ത നിയന്ത്രണം പോലീസ് ഏർപ്പെടുത്തി. വഴികളിൽ ഇറങ്ങാൻ പോലും ആളുകളെ സമ്മതിച്ചില്ല. അങ്ങനെ അപ്പുവിന് വീട്ടിലിരുന്ന് മടുത്തപ്പോൾ അവൻ ആവശ്യമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച്  സാധനങ്ങൾ ഉണ്ടാക്കാനും, പുതിയ ഒരു ബുക്ക് വാങ്ങി പടങ്ങൾ വരയ്ക്കാനും, പെയിന്റിഗ് ചെയ്യാനുമൊക്കെ തുടങ്ങി. അങ്ങനെ ദിവസങ്ങൾ തള്ളിനീക്കി. ലോക്ഡൗൺ കാലത്തായിരുന്നു വിഷു. ആ വിഷു വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെ പോയി. പിന്നീട് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യമാകെ ഏറെക്കുറെ നിശ്ചലമായി. പുറത്തിറങ്ങാൻ പോലീസ് സമ്മതിച്ചില്ല. എങ്കിലും കോവിഡ് 19 എന്ന മഹാമാരി പടർന്നുപിടിച്ചു വലിയ ദുരന്തം തന്നെ വന്നു. അന്ന് ഈ മഹാമാരി ക്ക് എതിരെ മരുന്ന് ഒന്നും തന്നെ കണ്ടുപിടിക്കാത്തതിനാൽ ഒരു ദുരന്തം തന്നെ വന്നു എങ്കിലും ആദ്യമേ കേരളത്തിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതിനാൽ രോഗം പടരുന്നത് തടയാൻ ആയി. ചൈനയിലേയും മറ്റു രാജ്യങ്ങളുടെയും മരണനിരക്ക് നോക്കിയാൽ കേരളം കോവിഡ് പ്രതിരോധത്തിൽ മുന്നിലാണ് .വെറും രണ്ടു പേർ മാത്രമാണ് കേരളത്തിൽ മരണപ്പെട്ടത്.
</p>
<p>
അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന് മടുപ്പ് തോന്നി .എത്ര ദിവസമായി ഈ കാര്യങ്ങൾ തന്നെ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അവൻ ആലോചിച്ചു.അവന്റെ വീട്ടിൽ ഒരു കൊച്ചനുജത്തിയുണ്ട്. എങ്കിലും അവന് ഇഷ്ടപ്പെട്ട  കളികൾ കളിക്കാൻ അവളെ കൊണ്ടാവില്ല. അങ്ങനെ അപ്പുവിന് ഒരു ബുദ്ധി തോന്നി. അവൻ അന്ന് നടക്കുന്ന മഹാമാരിയെ കുറിച്ച് കൂടുതൽ അറിവ് ശേഖരിച്ചു .അവൻ ആ അറിവ് വച്ച് ഒരു കുറിപ്പ് തയ്യാറാക്കി. ആ കുറിപ്പ് വായിച്ച് അച്ഛൻ അപ്പുവിനെ പ്രശംസിച്ചു.
</p>
<p>
ദിവസങ്ങൾ കഴിഞ്ഞു. മെയ്മാസം അവസാനമാകുന്നു.അപ്പു സ്കൂൾ തുറക്കാൻ ഉള്ള കാത്തിരിപ്പ് ആരംഭിച്ചു. എങ്കിലും കൊറോണ എന്ന മഹാവ്യാധി മാറിയിരുന്നില്ല. കുറച്ചു ദിവസങ്ങൾക്ക് ശേഷം വാർത്തയിൽ ജൂൺ ഒന്നിന് സ്കൂൾ തുറക്കുയില്ല എന്ന് പറഞ്ഞു. അപ്പു വീണ്ടും കാത്തിരിപ്പ് തുടർന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അതായത് ജൂൺ ആദ്യം ആയപ്പോഴാണ് ലോകാരോഗ്യസംഘടന കൊറോണക്ക് എതിരേയുള്ള മരുന്ന് പുറത്തുവിട്ടു. അങ്ങനെ കൊറോണ എന്ന ഭീകരൻ വൈറസിനെ ആ മരുന്ന് എതിർത്തു. ഇന്ത്യയിൽ നിന്നും ലോകത്തിൽ നിന്നും തന്നെ അതിനെ ആ മരുന്ന് തുടച്ചുനീക്കി. എങ്കിലും എല്ലായിടത്തും ഈ മരുന്ന് എത്തിക്കാൻ കുറച്ചുനാൾ എടുത്തു. അങ്ങനെ അപ്പു കേൾക്കാൻ കൊതിച്ച വാർത്ത ഒരു ദിവസം ടിവിയിൽ കാണിച്ചു. ജുലൈ ഇരുപതാം തീയതി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് .പക്ഷേ മറ്റൊരു കാര്യം എന്തെന്നാൽ ഓണത്തിനും,ക്രിസ്മസിനും കിട്ടുന്ന അവധിക്കാലമത്രയും  അഞ്ചു ദിവസങ്ങൾ മാത്രമാകും. പിന്നെ ഒട്ടുമിക്ക ശനിയാഴ്ചകളിലും ക്ലാസ് ഉണ്ടാകും. അപ്പുവിന് സന്തോഷമായി .അവന് സ്കൂളിൽ പോകാനുള്ള തിടുക്കമായി. അങ്ങനെ അവൻ അവന്റെ അനുഭവം വെച്ച് ഒരു കഥ  എഴുതുകയും അത് സോഷ്യൽ മീഡിയയിലൂടെ ഹിറ്റാകുകയും അപ്പുവിനെ ഒരുപാടുപേർ പ്രശംസിക്കുകയും ഉണ്ടായി
</p>
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759679" എന്ന താളിൽനിന്ന് ശേഖരിച്ചത്