|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ശുചിത്വം ലേഖനം
| |
| വൃത്തിയും വെടുപ്പുമുള്ള പരിസരം നമ്മുടെ മനസ്സിനു ഉണർവും സുഖവും നല്കുന്നു. നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതു വഴി നമ്മുടെ വ്യക്തിത്വം ആകർഷകവും സ്വഭാവം നന്മയുള്ളതുമാകും. നമ്മൾ ധരിക്കുന്ന വസ്ത്രം നമ്മുടെ കിടപ്പുമുറി, നമ്മൾ പഠിക്കുന്ന / ജോലി ചെയ്യുന്ന സ്ഥലം നമ്മുടെ സ്വഭാവത്തിന്റെ പ്രകാശനമാകും എന്നാണല്ലോ. നിർമ്മലമായ മനസ്സിന്റെ , നിഷ്കളങ്കമായ ഹൃദയത്തിന്റെ അച്ചടക്കമുള്ള ജീവിതശൈലിയുടെ പ്രതിഫലനമാണ് ശുചിത്വമെന്നർഥം.
| |
| ശുചിത്വം ഇല്ലാത്ത സ്ഥലത്തുള്ള ജീവിതം ദുർവഹവും ആരോഗ്യത്തിന് ഹാനികരവുമാണ്. മൃഗങ്ങൾ മാത്രമാല്ല , ചെടികൾ പോലും വൃത്തിയുള്ള പരിസരം ഇഷ്ടപ്പെടുന്നതായി സൂക്ഷ്മനിരീക്ഷണത്തിൽ വ്യക്തമാകും. പൂച്ച അതിന്റെ ശരീരവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്നു. അവർ വാസസ്ഥലത്തു നിന്ന് അകലെപ്പോയി മലവിസർജ്ജനം നടത്തുന്നതും വിസർജ്ജവസ്തു മണ്ണുകൊണ്ടു മൂടുന്നതും കൗതുകകരമായ കാഴ്ച്ചയാണ്.
| |
| "ചീത്തകൾ കൊത്തി വലിക്കുകിലു-
| |
| മേറ്റവും വൃത്തിവെടിപ്പെഴുന്നോൾ"
| |
| എന്ന കാക്കയെ കുറിച്ചുള്ള വരികൾ വളരെ പ്രസിദ്ധമാണല്ലോ
| |
| എങ്കിലും, ശുചിത്വം പാലിക്കുന്നതിൽ മനുഷ്യർ പരാജയപ്പെടുന്നു. മലിനവസ്തുക്കൾ തെരുവുകളിലും മറ്റും വലിച്ചെറിയുന്നതിൽ ഒരുവിധ മനപ്രയാസവുമില്ലാത്ത സമൂഹമായി നാം മാറിയിരിക്കുന്നു. തികച്ചും ലജ്ജാകരമായ ഈ സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത് മനസ്സു വികൃതമായവർ നമ്മുടെയിടയിൽ ഇനിയും ഉണ്ടെന്നാണ്. വീടിന്റെ പരിസരങ്ങളും തെരുവീഥികളും പൊതുസ്ഥലങ്ങളും വൃത്തിയായും ശുചിയായും സൂക്ഷിക്കാനും നമുക്കു കഴിയുന്നില്ലെന്നതും ദയനീയമായ അവസ്ഥയാണ്. ഇതിന്റെയെല്ലാം ഫലമാണ് ക്ഷയം, കോളറ, എലിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുന്നത്. ജല മലിനീകരണവും വായുമലിനീകരണവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്.
| |
| ശുചിത്വം ഒരു ശീലമായി മാറണം. ഭക്ഷണത്തിനു മുമ്പ് കൈകൾ കഴുകുക , പ്രഭാതത്തിലും ഉറങ്ങുന്നതിനു മുമ്പും പല്ല് ബ്രഷ് ചെയ്യുക. പ്രഭാതത്തിലും സായാഹ്നത്തിലും കുളിക്കുക തുടങ്ങിയവ നിത്യവും ശീലമാക്കുന്നത് വലിയ കാര്യമായിരിക്കും.
| |
| കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകജനതയെ ഒന്നാകെ വിറകൊള്ളിക്കുന്ന ഈ കാലഘട്ടത്തിലും നാം പാലിക്കേണ്ട ഒന്നാം നിയമം കൈകഴുകുക എന്നതുതന്നെയാണ് . ഏതൊരു രോഗാണുവിനേയും നിർവീര്യമാക്കുന്നതിന് ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണെന്ന് കാലം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
| |
| ആകയാൽ ശുചിത്വമുള്ള ജീവിതചര്യയിലൂടെ പകർച്ചവ്യാധിയെ തടയാൻ ഒരുമയോടെ അണിചേരാം…..
| |
| </p>
| |
| {{BoxBottom1
| |
| | പേര്= പ്രണവ് ആർ
| |
| | ക്ലാസ്സ്=10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= 26093 <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=
| |
| | ഉപജില്ല= തൃപ്പുണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |