Jump to content
സഹായം

"ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ കറുമ്പൻ്റെ ആശങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കറുമ്പ‌ൻ്റെ ആശങ്ക <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          <!-- color - 3 സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - 3 സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p><br>*കഥ കറുമ്പന്റെ ആശങ്ക*
കാക പുത്രൻ കറുമ്പൻ വലിയ കുറുമ്പൻ ആയിരുന്നു.കുട്ടിക്കാലത്ത് ഒരു പ്രശ്നവും അറിയാതെ സുഖമായി ജീവിച്ചുപോന്നു.വിശക്കുമ്പോൾ അമ്മയോ അച്ഛനോ എവിടെ നിന്നെങ്കിലും എന്തെങ്കിലും തേടി പിടിച്ച് കൂട്ടിലെത്തി തന്റെ വായിലേക്ക് തിരുകി തരുമായിരുന്നു. അവൻ വലുതായപ്പോൾ അവന് പ്രയാസങ്ങൾ തിരിച്ചറിയാൻ തുടങ്ങി. മാതാപിതാക്കളെ പോലെ അവനും തനിയെ തീറ്റ തേടേണ്ട കാലമായി. അവനു വേണ്ടതെല്ലാം അവൻ തേടി പിടിച്ച് ഭക്ഷിക്കാൻ ശീലിച്ചു. പഴവർഗ്ഗങ്ങളും മാംസ്യ ഭക്ഷണങ്ങളും ധാരളം മാലിന്യങ്ങളും ലഭിച്ചിരുന്നു. പരിസ്ഥിതി വൃത്തിയാക്കേണ്ട ബാധ്യത തന്റേതു കൂടിയാണെന്ന് ബോധ്യവും അവനുണ്ടായിരുന്നു.
  തന്റെമാതാപിതാക്കളുടെപരിഗണനയിലും പരിലാളനയിലും ജീവിച്ച കാലത്ത് എല്ലാം കൃത്യമായി നടന്നിരുന്നു. അവർ പട്ടിണി കിടന്നാലും തന്റെ വയർ നിറക്കുമായിരുന്നു. ഇന്നിപ്പോൾ താൻ വലുതായപ്പോൾ അതിന്റെ പ്രയാസങ്ങൾ മനസ്സിലാവുകയും അനുഭവിച്ചറിയുകയും ചെയ്യുന്നു. ദിവസങ്ങളായി മാംസ്യ ഭക്ഷണവും മാലിന്യങ്ങളും കാര്യമായി ലഭിക്കുന്നില്ല. പഴ വർഗ്ഗങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ. എരിവും പുളിയുമുള്ള എന്തെങ്കില്ലും ശരിക്ക് കഴിച്ചിട്ട് ദിവസങ്ങളായി.
  കാരണം അന്വേഷിച്ചപ്പോൾ കൂട്ടുകാർ കാലൻ കാക്കയും കോങ്കണ്ണൻ കാക്കയും മറുപടി പറഞ്ഞത് സങ്കടത്തോടെയായിരുന്നു. ഇപ്പോൾ മനുഷ്യർ ദുരുപയോഗം ചെയ്യുന്നില്ല. ആളുകൾ ഭക്ഷണം ശ്രദ്ധിച്ചു കഴിക്കുകയും ബാക്കി സൂക്ഷിച്ചു വക്കുകയും ചെയ്യുന്നു. ബാക്കി വരുന്ന അവശിഷ്ടങ്ങൾ തന്നെ വീട്ടിലെ പശുക്കൾക്കും നായ്ക്കൾക്കുമെല്ലാം വേണ്ടി വരുന്നു. അതുകൊണ്ടാണ് നമ്മുടെ കാര്യം കഷ്ടത്തിലായത് . കറുമ്പന് വലിയ ആകാംക്ഷയായി. അതെന്താ മനുഷ്യർ ഇത്രയധികം പിശുക്കാണിക്കുന്നത് ? . കോവിഡ് 19 എന്ന രോഗം ലോകത്താകെ പടർന്നത്രെ .അതിന്റെ മുൻകരുതലായി എല്ലായിടങ്ങളിലും വളരെ നിയന്ത്രണത്തോടെയാണ് ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നത്. അതിനാൽ കിട്ടുന്ന ഭക്ഷ്യവസ്തുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നു. വിവാഹം പോലുള്ള കൂട്ടം കൂടി ശാപ്പിടുന്ന സദ്യകളൊന്നും നടക്കാത്തതിനാൽ നമ്മുടെ കാര്യം പരുങ്ങലിലാണ്. കറുമ്പന്റെ മുഖം വിവർണമായി.
      ഇത് കണ്ട് കാലൻ കാക്കയും കോങ്കണ്ണൻ കാക്കയും അവനെ സമാശ്വസിപ്പിച്ചു. നമ്മുക്ക് പറന്ന് നടന്ന് വൃക്ഷങ്ങളിൽ നിന്നുള്ള പഴം, ഞാവൽ പഴം , ചക്കപഴം, മാമ്പഴം, തുടങ്ങിയവയൊക്കെ ഭക്ഷിച്ച് വിശപ്പടക്കാമല്ലോ. എന്നാൽ പറക്കാൻ കഴിയാത്തവരും മാംസാഹാരികളുമായ നമ്മുടെ സഹജീവികളുടെ കാര്യം എത്ര പ്രയാസമായിരിക്കും.
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/736372" എന്ന താളിൽനിന്ന് ശേഖരിച്ചത്