"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കൊറോണ കാലം (മൂലരൂപം കാണുക)
12:28, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ കാലം | | തലക്കെട്ട്= കൊറോണ കാലം | ||
| color= 1 | | color= 1 | ||
}} | |||
കോവിഡ്19 എന്ന മഹാമാരിയോടനുബന്ധിച് സ്കൂളുകൾ എല്ലാം അടച്ചു. ഞങ്ങൾക്കൊന്നും പരീക്ഷ ഇല്ല. വലിയ ക്ലാസ്സുകാർക്ക് മാത്രമേ പരീക്ഷ ഉള്ളൂ. ലോക്ക് ഡൗണായതുകൊണ്ടു വീട്ടിൽ തന്നെ ഇരിപ്പ്. വീട്ടിൽ ഇരുന്ന് ബോറടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്ഷരവൃക്ഷം എന്ന പദ്ധതിയിൽ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അപ്പോൾ ഞാനും വിചാരിച്ചു എന്റെ ബോറടി മാറ്റാൻ ഒരു ലേഖനം എഴുതണമെന്ന്. സത്യം പറഞ്ഞാൽ ഈ വിവരം കേട്ട് എല്ലാ കൂട്ടുകാരും സന്തോഷത്തിലാണ്. എനിക്ക് ലേഖനം എഴുതാൻ ഏത് വിഷയം എടുക്കും എന്ന് ആലോചിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിൽ തോന്നിയത്. കൊറോണ കാലത്ത് ലേഖനം എഴുതുമ്പോൾ അത് കൊറോണയുമായി ബന്ധപ്പെട്ടു തന്നെ ആയിക്കോട്ടെ എന്ന്. 9/1/2020 - ൽ ആണ് കൊറോണ യുടെ ഉത്ഭവം. ചൈന യിലെ വുഹാനിലാണ് ആദ്യ കൊറോണ. അതിവേഗം തന്നെ അത് ചൈനയിൽ വ്യാപിച്ച് ആയിരങ്ങൾ ആണ് മരിച്ചത്. പെട്ടെന്ന് തന്നെ അത് 210 രാജ്യങ്ങളിലേക്ക് പടർന്നു. അമേരിക്കയിലും ഇറ്റലിയിലും ആണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഈ കൂട്ടത്തിൽ നമ്മുടെ ഇന്ത്യ യും ഉണ്ടായിരുന്നു. | |||
ലോകത്തിൽ മരണ സംഖ്യ ഒരുലക്ഷം കടന്നു.17 ലക്ഷം പേർക്കാണ് രോഗബാധ. ഇതിനിടെ നമ്മുടെ കേരളത്തിലും രോഗബാധ വന്നു. ഇറ്റലിയിൽ നിന്നു വന്നെത്തിയവരാണ് കൊറോണ രോഗം ആദ്യമായി കേരളത്തിലേക്ക് പകർത്തിയത്. രാജ്യത്തിലാദ്യമായി കൊറോണ സ്ഥിരീകരിച്ചതും കേരളത്തിലാണ്. കേരളത്തിലും കൊറോണ ഓരോ ജില്ലകളിലായി പടരാൻ തുടങ്ങി. ഇതിനിടയിൽ ചില പ്രതിരോധ മാർഗങ്ങൾ പരീക്ഷിക്കുന്നുണ്ട്. ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റിസിർ പുറത്തുനിന്ന് വന്നവരും അതുപോലെ കൊറോണ യെ തടയാനും കൈയിൽ പുരട്ടണം. മലമ്പനിക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ എന്ന മരുന്നാണ് ഇപ്പോൾ പുതുതായി ഉപയോഗിക്കുന്നത്. കൊറോണ യെ തടയാൻ ഒരുപാട് മരുന്നുകൾ പരീക്ഷിക്കുന്നുണ്ട്. കൊറോണ യെ നേരിടാൻ രാജ്യത്തുള്ള എല്ലാ ആളുകളും ഒറ്റക്കെട്ടായി ആണ് നിൽക്കുന്നത്. രോഗബാധ കുറേശ്ശേ ഭേദമാകുന്നുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറയുന്നു. അതാണ് ഏക ആശ്വാസം. | |||
ഇതിനിടെ നമ്മുടെ വിഷു അടുക്കാറുണ്ടായിരുന്നു. വിഷു ഒന്നും നന്നായി ആഘോഷിക്കാൻ കഴിയാത്ത എത്ര മലയാളികൾ ഇന്ന് കേരളത്തിൽ ഉണ്ട്. ? എന്നിട്ടും നമ്മൾ കൊറോണ യെ തടയുകയാണ്. കണി കാണുമ്പോൾ എല്ലാ മനുഷ്യരും കൊറോണ യെ തടയണം എന്നാവും പ്രാർത്ഥിക്കുക. ഈ രോഗത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ഒരു ഞായറാഴ്ച ജനതാ കർഫ്യൂ പ്രഖ്യാപിച്ചു. തുടർന്ന് 22ആം തീയതി 5മണിക്ക് കൈകൾ കൊട്ടാനും അല്ലെങ്കിൽ പാത്രങ്ങൾ തമ്മിൽ അടിക്കാനും ആവശ്യപ്പെട്ടു. ഇത് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഉള്ളവർക്ക് ആദരവ് അർപ്പിക്കാനാണ് പ്രധാനമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഇതു തന്നെയാണ് ശരി എന്നും പറഞ്ഞു. ലോക്ക്ഡൗണ് കാലത്ത് ആളുകളൊന്നും പുറത്തിറങ്ങുന്നില്ല. അത് നരേന്ദ്രമോദി യുടെ വാക്കുകളെ നമ്മൾ അനുസരിക്കുന്നതാണ്. ഇതിനിടെ നമ്മൾ മറന്നുപോകാൻ പാടില്ലാത്ത എത്രപേരുണ്ട് ? ഒന്നോർത്തുനോക്കൂ...ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ അങ്ങനെ എത്രയാളുകൾ. സത്യം പറഞ്ഞാൽ അവരെ നമ്മൾ നമിക്കണം. ഇവർ ഇല്ലായിരുന്നെങ്കിൽ ഇതെങ്ങനെ പ്രതിരോധിക്കും എന്നും ഞാൻ ചിന്തിച്ചു. ഇതിനിടെ ഒരാശ്വാസമായി നമ്മുടെ മുഖ്യമന്ത്രി ജനങ്ങൾക്കുവേണ്ടി സൗജന്യ റേഷൻ വിതരണം ചെയ്തു. ലോക്ക്ഡൗൺ പ്രമാണിച്ച് ജോലിയില്ലാത്ത ആളുകൾക്കും, പാവപ്പെട്ടവർക്കും ഇതൊരാശ്വാസമായി മാറി. 5-4-2020 ഞായറാഴ്ച പ്രധാനമന്ത്രി യുടെ ആഹ്വാനപ്രകാരം ജനങ്ങൾ ഐക്യദീപം തെളിയിച്ചു. കൊറോണ എന്ന ഇരുട്ടിൽ നിന്ന് ലോകത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിനു മുന്നോടിയായായിരുന്നു ഇത്. പൊലീസുകാരെയും ഈ വേളയിൽ നമ്മൾ ഓർക്കണം. ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവർക് അതിന്റെ ഭവിഷ്യത്തുകൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കുന്നു. വീണ്ടും അനുസരിക്കാത്തവർക് ശിക്ഷയും കൊടുക്കുന്നുണ്ട്.അതുപോലെ മാസ്‌കും സാനിറ്റിസിർ ഉം വിതരണം ചെയ്യുന്നു. കുറെ നല്ല മനുഷ്യർ ധനസഹായം നടത്തി. 65 വയസ്സിനു മുകളിലുള്ള ഒറ്റയ്ക് താമസിക്കുന്ന വയോധികർക്ക് സൗജന്യ ഭക്ഷണവും മരുന്നും വീടുകളിൽ എത്തിക്കുന്നുണ്ട്. പാവങ്ങൾക്ക് 5കിലോ അരിയും പച്ചകവാതകവും സൗജന്യം. ഒരാളും പട്ടിണി കിടന്ന് മരിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ. ജലക്ഷാമം ഉള്ള മേഖലകളിൽ വെള്ളമെത്തിക്കുന്നു. ആർക്കും വെള്ളം കിട്ടാതെ വരരുത്. | |||
കോവിഡ് കാലത്ത് റിസർവ് ബാങ്കിന്റെ വായ്പാ ഇളവ്. വായ്പാ തിരിച്ചടവുകൾക് 3മാസത്തെ മൊറാട്ടോറിയം. പലിശനിരക്ക് കുത്തനെ കുറച്ചു. ഐസോലാഷൻ വാർഡുകൾ ആക്കി റെയിൽവേ കോച്ചുകളും. കൊറോണ വൈറസ് ബാധിച്ചവരെ പാർപ്പിക്കാൻ തീവണ്ടി കോച്ചുകൾ ഐസോലാഷൻ വാർഡുകൾ ആക്കാൻ റയിൽവെ തീരുമാനിക്കുന്നു. രാജ്യത്തുടനീളമായി 7500നോളം റെയിൽവേ സ്റ്റേഷനുകൾ ഉള്ള സ്ഥിതിയിൽ എവിടെയാണോ അത്യാവശ്യം ചികിത്സാ സൗകര്യം ഒരുക്കേണ്ടതുണ്ടെന്നു നോക്കി ഓടുന്ന ആശുപത്രി അങ്ങോട്ടേക് മാറ്റും. ഏപ്രിൽ 13 ഒക്കെ ആയപ്പോൾ ആശ്വാസമായി. പുതുതായി രോഗം ബാധിക്കുന്നവരെക്കാൾ ഇരട്ടി ആളുകൾ രോഗമുക്തി നേടുന്നു. പതിയെ പതിയെ കടകൾ തുറക്കുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ ആളുകൾ കടകളിലേക്ക് നീങ്ങുന്നു. കേന്ദ്രത്തിന്റെ കൊറോണ പാക്കേജ് 1.7ലക്ഷം കോടി രൂപ. അതിജീവിക്കാൻ വേണ്ടിയാണ് ഈ തുക എന്നു പ്രധാനമന്ത്രി. | |||
കൊറോണ യെ തുടർന്ന് കൊറോണ ബർഗറും , കൊറോണ കാറും കൊറോണ നാടകവും ഒക്കെ വന്നു. തൃശ്ശൂരിൽ ആണ് നാടകം ഏർപ്പെടുത്തിയത്. ചില കായിക വിദഗ്ദർക്കും കൊറോണ പടർന്നു. കൊറോണ യെ തുടർന്ന് കുറെ വിദഗ്ധരുടെ മരണവും സംഭവിച്ചിട്ടുണ്ടായിരുന്നു. | |||
അങ്ങനെ ഏപ്രിൽ 14 വിഷു വന്നു. അതിരാവിലെ എഴുന്നേറ്റ് കണിയൊക്കെ കണ്ട് വീട്ടിലിരിക്കുമ്പോഴാണ് ഒരു വാർത്ത. ലോക്ക്ഡൗൻ നീട്ടി, മേയ് 3 വരെ. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം. ഇത്രയും നാൾ വീട്ടിൽ ഇരിക്കുമ്പോൾ എല്ലാ കൊറോണ യും പോകും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അതു തന്നെ നടക്കണം. ഇന്നും പലപല രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും കൊറോണ സ്ഥിതീകരിക്കുന്നു. കൂടാതെ ഒരുപാട് മരണവും സംഭവിക്കുന്നു. നമ്മുടെ സംസ്ഥാനമായ കേരളത്തിൽ 8പേർക്കാണ് 14ആം തീയതി കൊറോണ സ്ഥിതീകരിച്ചത്. പക്‌ഷേ 13പേർ രോഗമുക്തി നേടി. ഇതുതന്നെ വലിയ കാര്യം. സംസ്ഥാനത്തെ ഭൂരിഭാഗം പേർക്കും കൊറോണ ഭേദമാകുന്നുണ്ട്. വീണ്ടും വീണ്ടും പറയുന്നു. കൊറോണ യെ നമ്മൾ അതിജീവിക്കും. കോവിഡ് 19 എന്ന മഹാമാരിയെ തുടച്ചു നീക്കും നമ്മൾ. അതും ഒരുമിച്ചുനിന്നു തന്നെ ഇനിയും ഇങ്ങനെ നല്ല വാർത്തകൾ ഉണ്ടാവട്ടെ. ആരും കൂട്ടമായി കൂടുകയോ, കൈകൾ കഴുകാതെയോ ഇരിക്കരുത്. | |||
{{BoxBottom1 | |||
| പേര്= വിസ്മയ എസ്സ് | |||
| ക്ലാസ്സ്= 6 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഹൈമവതി വിലാസം യു പി സ്കൂൾ | |||
| സ്കൂൾ കോഡ്= 42254 | |||
| ഉപജില്ല= വർക്കല | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 2 | |||
}} | }} |