Jump to content
സഹായം

"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 81: വരി 81:
*  
*  
|}
|}
== സെന്റ്‌ പീറ്റേഴ്‌സ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇലഞ്ഞി ==
[[ചിത്രം:ST PETER'S HS  ELANJI.jpg]]
== ആമുഖം ==
ഈ വിദ്യാലയം ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ 8-ം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു. ഇലഞ്ഞി പള്ളിയുടെ കീഴില്‍ 1925-ല്‍ സ്ഥാപിതമായ സെന്റ്‌ പീറ്റേഴ്‌സ്‌ മിഡില്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ബഹുമാനപ്പെട്ട ജോര്‍ജ്ജ്‌ മുരിക്കല്‍ അച്ചനാണ്‌. പ്രഥമ ഹെഡ്‌മാസ്റ്റര്‍ ചിറപ്പുറത്ത്‌ ശ്രീ. സി.എം. പത്രോസ്‌ സാറായിരുന്നു. 1949-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെടുകയും, 2000ല്‍ ഹയര്‍സെക്കന്ററി വിഭാഗം ആരംഭിക്കുകയും ചെയ്‌തു. 1953 മുതല്‍ പാലാ രൂപതാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. ജോസ്‌ കുര്യാക്കോസ്‌ സാറാണ്‌.
സ്‌കൂളിന്‌ വിശാലമായ ഗ്രൗണ്ടും 15000 പുസ്‌തകങ്ങളുള്ള വിപുലമായ ലൈബ്രരിയും, നല്ല ലാബറട്ടറിയും സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും ഉണ്ട്‌. ഇപ്പോള്‍ എച്ച്‌.എസ്‌-ല്‍ ഒന്‍പതും, യു.പി.യില്‍ ആറും ഡിവിഷനുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കൂത്താട്ടുകുളം സബ്‌ജില്ലയില്‍പ്പെടുന്ന ഈ സ്‌കൂള്‍ ഒരുപ്രാവശ്യം ജില്ലാ സ്‌പോര്‍ട്‌സിനും 5 പ്രാവശ്യം സബ്‌ ജില്ലാ കലോത്സവത്തിനും വേദിയായിട്ടുണ്ട്‌. 1993-ലെ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ കുമാരി അമ്പിളി എല്‍. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയില്‍ ബേബി സിറിയക്ക്‌ 568 മാര്‍ക്കോടെ കൂത്താട്ടുകുളം സബ്‌ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി.
മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ (മുന്‍ പാലാ രൂപത മെത്രാന്‍) റവ. ഡോ. ജോണ്‍ പെരുമറ്റം (ഉജ്ജെയിന്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍) യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ്‌ (എക്‌സ്‌ എം.എല്‍.എ) മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാര്‍ അവാര്‍ഡ്‌ ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരന്‍ യശശ്ശരീരനായ ശ്രീ. എന്‍.എം. കുര്യന്‍ (മുന്‍സിഫ്‌) കഥകളി ആചാര്യന്‍ ശ്രീ. സി.ആര്‍. രാമന്‍ നമ്പൂതിരി, ശ്രീ. സി.എന്‍. സോമശേഖരന്‍ നായര്‍ ഐ.എ.എസ്‌, പ്രസിദ്ധ ശില്‌പി ``മോം'' എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌. ``ഇലഞ്ഞിപ്പൂ'' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന മലയാളത്തിലെ മഹാകവയിത്രി സി. മേരി ബനീഞ്ഞ 1950 മുതല്‍ 1960 വരെ ഈ സ്‌കൂളില്‍ സേവനം അനുഷ്‌ഠിച്ചിരുന്നു എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
പ്ലേഗ്രൗണ്ട്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==




493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/72529" എന്ന താളിൽനിന്ന് ശേഖരിച്ചത്