Jump to content
സഹായം

"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നാളെയുടെ ദൃശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാളെയുടെ ദൃശ്യം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    നാളെയുടെ ദൃശ്യം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    നാളെയുടെ ദൃശ്യം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
മനുഷ്യ സ്പർശനമേൽക്കാതെ ആവേശത്തോടെ തെളിഞ്ഞ് ഒഴുകുന്ന പരിശുദ്ധമായ ആ വെള്ളച്ചാട്ടത്തെ നോക്കി അയാൾ നിന്നു. ഇളം പച്ച നിറത്തിലുള്ള ചേല പുതച്ചതു പോലെ പായൽ നിറഞ്ഞ പാറകൾ....താഴെ രൂപപ്പെടുന്ന ജലാശയത്തിനടിയിലെ ഉരുളൻ കല്ലുകളെ കൊട്ടാരങ്ങളാക്കി നീന്തി പോകുന്ന കുഞ്ഞു  കുഞ്ഞു മത്സ്യങ്ങൾ. അവയുടെ നിറവും തിളക്കവുമെല്ലാം അയാൾ കൺചിമ്മാതെ കണ്ടു. എത്ര സ്വതന്ത്രരാണ് അവർ. ചിന്തകൾക്കൊപ്പം ചുറ്റി നിറഞ്ഞ പ്രകൃതിയിലേക്ക് അയാൾ കണ്ണുയർത്തി.
                      പച്ചയും പഴുത്തവയുമായ ഇലകളാൽ നിറഞ്ഞു നിൽക്കുന്ന മരങ്ങൾ... പാറിപ്പറക്കുന്ന പക്ഷികൾ.... ''ഹാ എത്ര മനോഹരം, ഇവിടെ നിൽക്കുമ്പോൾ തന്നെ മനസ്സും ശരീരവും ശുദ്ധമായിത്തീരുന്നു" അയാൾ ചിന്തിച്ചു.അയാൾ പതിയെ പ്രകൃതിയിൽ അലിയാൻ തുടങ്ങി.
                  പെട്ടെന്ന് ഒരു ശബ്ദം അവിടെ ഉണ്ടായി. അയാൾ ഞെട്ടി. പുറത്തേക്കിറങ്ങിയ അയാൾ കണ്ടത് അംബരചുംബികളായ കെട്ടിടങ്ങളും മറ്റുമാണ്. മരങ്ങൾക്ക് പകരം ഫ്ലാറ്റുകൾ മാത്രം. വായുവിൽ കറുത്ത വിഷം പടർന്നിരിക്കുന്നു. ആരൊക്കെയോ ജലത്തിനെ കുപ്പികളിൽ പൂട്ടിയിട്ടിരിക്കുന്നു.താൻ നിൽക്കുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്നു കൊണ്ട് താൻ കണ്ടത് സ്വപ്നമാണെന്ന യഥാർത്ഥ്യം അയാൾ തിരിച്ചറിഞ്ഞു. ആ സ്വപ്നം പെട്ടെന്ന് തകർന്നതിൻ്റെ വിഷമത്തിലായിരുന്നെങ്കിലും ഒന്ന് പ്രതികരിക്കാനാവാതെ ഈ ആധുനീകരിക്കപ്പെട്ട നഗരങ്ങളിൽ ജീവിക്കാൻ എന്തോ മനസ്സിനെ മരവിപ്പിച്ചെടുത്തിരിക്കുന്നു എന്നയാൾ തിരിച്ചറിഞ്ഞിരുന്നു. എല്ലാം ഒരോർമ്മ മാത്രം. അതിനേ വിധിയുള്ളൂ എന്ന് നിരാശയോടെയെങ്കിലും അയാൾക്ക് ബോധ്യപ്പെട്ടു.വെറും സ്വപനങ്ങൾ. പ്രകൃതിയും സ്നേഹവും  കരുതലും എല്ലാം..
{{BoxBottom1
| പേര്= മുഹമ്മദ് നാഫി എ
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43013
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/724168" എന്ന താളിൽനിന്ന് ശേഖരിച്ചത്